പെങ്ങളാണോ എന്ന് ചോദിക്കുന്നവരുണ്ട്; കുഞ്ഞ് വേണ്ടേ എന്നാണ് മറ്റു ചിലരുടെ ചോദ്യം; നൂബിനും ബിന്നിയും പറയുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നൂബിൻ ജോണിയും ബിന്നിയും. ജനപ്രിയ പരമ്പരയായ കുടുംബവിളിക്കിലൂടെയാണ് നൂബിൻ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. പ്രതീഷ് എന്ന കഥാപാത്രമായി എത്തിയ നൂബിൻ വളരെ പെട്ടെന്ന് തന്നെ ആരാധകരെ സ്വന്തമാക്കുകയായിരുന്നു. നൂബിനുമായുള്ള വിവാഹശേഷമാണ് ബിന്നി മിനിസ്ക്രീനിലേക്ക് എത്തിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലാണ് ബിന്നി അഭിനയിക്കുന്നത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് നൂബിനും ബിന്നിയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇവരുടെ വിവാഹവാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. നൂബിന്റെ നാടായ ഇടുക്കി രാജാക്കാട് വെച്ചായിരുന്നു വിവാഹം. വലിയ ആഘോഷത്തോടെ ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. വിവാഹശേഷം സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്.

Kudumbavilakku Serial fame noobin johny, binny, Noobin Johny and Wife

ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്. വിവാഹശേഷമുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇരുവരും. വിവാഹം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞതേ ഉള്ളുവെങ്കിലും അമ്മ വരെ കുഞ്ഞു വേണ്ടേ എന്ന് ചോദിച്ചു തുടങ്ങിയെന്ന് ഇരുവരും പറയുന്നു. വിവാഹം കഴിഞ്ഞവരോട് സമൂഹം ആദ്യം ചോദിക്കുന്ന ചോദ്യമാണ് എന്ന് പറഞ്ഞ് അവതാരക ഇക്കാര്യം എടുത്തിട്ടപ്പോഴായിരുന്നു നൂബിന്റെയും ബിന്നിയുടെയും മറുപടി.

'ആളുകൾ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. അതിനിടെ ഇന്നൊരു ഉദ്‌ഘാടനത്തിന് പോയപ്പോൾ ഇതാരാണ് പെങ്ങളാണോ എന്നും ചിലർ ചോദിക്കുകയുണ്ടായി. ഞാൻ ഭാര്യ ആണെന്ന് പറഞ്ഞു. ഇതുപോലെ മുന്നാറിൽ വീട്ടിൽ പോയപ്പോൾ ഒരു ചേച്ചി ഞങ്ങളെ കണ്ട് വന്ന് സംസാരിച്ചു. എന്നിട്ട് ഈ കുട്ടി എന്താണ് കൂടെ എന്ന് ചോദിച്ചു. ഞങ്ങൾ തമ്മിൽ ചെറിയൊരു ബന്ധമുണ്ട്. എന്റെ ഭാര്യ ആണെന്ന് പറഞ്ഞുകൊടുക്കുകയായിരുന്നു,' നൂബിനും ബിന്നിയും പറഞ്ഞു.

കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നവരോട് ഞങ്ങളെ കുട്ടികളാണെന്നും കുറച്ചു കൂടെ കഴിഞ്ഞിട്ടെ ഉള്ളൂ എന്നാണ് പറയാൻ ഉദ്ദേശിക്കുന്നതെന്നും ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞു. തന്നെ കണ്ടാൽ ഏഴിലോ എട്ടിലോ ഒക്കെ പഠിക്കുന്ന കുട്ടിയായി തോന്നുമെന്ന് മമ്മി തന്നെ പറയാറുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ ഇതുപോലുള്ള ചോദ്യങ്ങൾ ഒന്നും ചോദിക്കരുതെന്നും ബിന്നി പറഞ്ഞു.

Kudumbavilakku Serial fame noobin johny, binny, Noobin Johny and Wife

രണ്ടുപേരുടെയും ഏറ്റവും നല്ല ഓർമ്മ എന്താണെന്ന ചോദ്യത്തിന് ആദ്യമായി കണ്ടുമുട്ടിയത് ആണെന്നായിരുന്നു ഇരുവരുടെയും മറുപടി. 'വീട്ടിൽ ആർക്കും അറിയാത്തത് കൊണ്ട് തന്നെ രഹസ്യമായാണ് കണ്ടത്. റിലേഷൻഷിപ്പിലായി ഒരു വർഷത്തിന് ശേഷമാണ് കണ്ടത്. ഞാൻ ചൈനയിൽ ആണ് എംബിബിഎസ് പഠിച്ചത്. അവിടെ നിന്നും വരുന്ന സമയത്ത് എയർപോർട്ടിൽ വെച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച,' ബിന്നി പറഞ്ഞു. അന്ന് ആരും അറിയാതെ പ്രണയിച്ച സുഖമൊന്നും വിവാഹശേഷമുള്ള പ്രണയത്തിന് ഇല്ലെന്നും ബിന്നി കൂട്ടിച്ചേർത്തു.

രണ്ടുപേരും റിലേഷൻഷിപ്പിൽ പൊസസീവ് ആയവരാണെന്നും ഇരുവരും പറഞ്ഞു. നമുക്ക് നമ്മുടേത് എന്ന് തോന്നുന്നത് കൊണ്ടുള്ള പൊസസീവ്‌നെസ് ആണ്. ദേഷ്യത്തിന്റെ കാര്യത്തിൽ ബിന്നിയാണ് മുൻപന്തിയിലെന്നും പറഞ്ഞു. ബിന്നി ഇടയ്ക്കിടെ ദേഷ്യപ്പെടും എന്നാൽ നൂബിന് വല്ലപ്പോഴും മാത്രമേ ദേഷ്യം വരുകയുള്ളൂ. എന്നാൽ വന്നാൽ അത് ഒരു ഒന്നൊന്നര ദേഷ്യമായിരിക്കുമെന്നും ബിന്നി പറഞ്ഞു. അതേസമയം രണ്ടുപേരും അങ്ങനെ പിണങ്ങി ഇരിക്കുന്ന സാഹചര്യം ഉണ്ടാകാറില്ലെന്നും ഇരുവരും അഭിമുഖത്തിൽ പറഞ്ഞു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X