അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്, ആള് ഡോക്ടറാണ്; വിശേഷങ്ങള്‍ പങ്കുവച്ച് നൂബിന്‍
മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയുടേയും മക്കളുടേയും കഥയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. റേറ്റിംഗില്‍ മുന്നില്‍ തന്നെ കുടുംബവിളക്കുണ്ട്. പരമ്പരയില്‍ സുമിത്രയുടെ മകന്‍ പ്രതീഷായി എത്തുന്നത് നൂബിന്‍ ജോണിയാണ്. അമ്മയുടെ മനസറിയുന്ന മകനാണ് പ്രതീഷ്. അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്‌നത്തില്‍ അമ്മയുടെ ഭാഗത്താണ് ന്യായം എന്ന് കണ്ട് തുടക്കം മുതല്‍ അമ്മയുടെ കൂടെ തന്നെ പ്രതീഷുണ്ട്.
അമ്മയെ ജീവന് തുല്യം സ്‌നേഹിക്കുന്ന മകനെ മിനിസ്‌ക്രീന്‍ പ്രേക്ഷകരും തങ്ങളുടെ മകനെ പോലെ സ്‌നേഹിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാതെ അഭിനയത്തിലേക്ക് എത്തിയ താരമാണ് നൂബിന്‍. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നൂബിന്‍. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നൂബിന്‍ മനസ് തുറന്നത് വിശദമായി വായിക്കാം.

ഇടുക്കിയിലെ രാജക്കാട് സ്വദേശിയാണ് നൂബിന്‍. അച്ഛനും അമ്മയും സഹോദരനുമാണ് വീട്ടിലുള്ളത്. തന്റെ ആഗ്രഹങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി കുടുംബം കൂടെയുണ്ടെന്ന് നൂബിന്‍ പറയുന്നു. അതാണ് തന്റെ കരുത്തെന്നുമാണ് നൂബിന്‍ പറയുന്നത്. ഒട്ടും പ്രതീഷിക്കാതെയാണ് താന്‍ അഭിനയത്തിലേക്ക് എത്തുന്നതെന്നാണ് താരം പറയുന്നത്. മോഡലിംഗായിരുന്നു ആദ്യം ചെയ്തിരുന്നത്. പിന്നീട് സുഹൃത്തു വഴി സീരിയിലേക്ക് എത്തി.

സ്വാതി നക്ഷത്രം ചോതിയ്ക്ക് ശേഷമാണ് കുടുംബവിളക്കിലേക്ക് എത്തുന്നത്. പരമ്പരയിലൂടെ താരമായി മാറുകയായിരുന്നു. സീരിയലും സിനിമയും ഒരുപോലെ ഇഷ്ടമാണ്. അതേസമയം സിനിമയാണ് തന്റെ വലിയ സ്വപ്‌നമെന്നും താരം പറയുന്നു. ചില ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ അതൊക്കെ ചെറിയ വേഷങ്ങളായിരുന്നു. നല്ല വേഷത്തിനായി കാത്തിരിക്കുകയാണ്. നല്ല സംവിധായകനൊപ്പം, നല്ല് നായകനൊപ്പം, നല്ലൊരു കഥാപാത്രത്തിനായി പരിശ്രമിക്കുകയാണെന്നാണ് നൂബിന്‍ പറയുന്നത്.

തന്റെ പ്രണയത്തെക്കുറിച്ചും നൂബിന്‍ മനസ് തുറക്കുന്നുണ്ട്. അഞ്ച് അഞ്ചര വര്‍ഷമായി താന്‍ പ്രണയത്തിലാണെന്നാണ് താരം പറയുന്നത്. ആള് ഡോക്ടറാണെന്നും വിവാഹം ഉടനെയില്ലെങ്കിലും ഒരു വര്‍ഷം കഴിഞ്ഞുണ്ടാകുമെന്നും താരം പറയുന്നു. തന്റെ കുടുംബത്തെ പോലെ തന്നെ തന്റെ സിനിമാമോഹങ്ങള്‍ക്ക് പിന്തുണയുമായി കാമുകിയും കൂടെ തന്നെയുണ്ടെന്നാണ് നൂബിന്‍ പറയുന്നത്.
Recommended Video

കുടുംബവിളക്കും പ്രതീഷും തന്റെ ജീവിതത്തിലും കരിയറിലും നല്ല മാറ്റങ്ങള്‍ കൊണ്ടു വന്നുവെന്നാണ് നടന്‍ പറയുന്നത്. പോസിറ്റീവ് കഥാപാത്രം ആയതുകൊണ്ടു എവിടെ പോയാലും പോസിറ്റീവ് ആയ അഭിപ്രായങ്ങള്‍ ആണ് ലഭിക്കുന്നത്. പരമ്പരയിലെ സംവിധായകന്‍ ഉള്‍പ്പെടെയുള്ള എല്ലാ ആളുകളും നല്ല പിന്തുണയാണ് നല്‍കുന്നതെന്നും നൂബിന്‍ പറയുന്നു. റേറ്റിങ്ങിലും മുന്‍പന്തിയില്‍ പോകുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോസേട്ടന്‍ വഴിയാണ് എനിക്ക് അവസരം തുറന്നുകിട്ടിയതെന്നും നൂബിന്‍ പറയുന്നു.


Click it and Unblock the Notifications