For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഉമ്മ വെക്കലൊക്കെ പേഴ്‌സണൽ കാര്യങ്ങളാണ്; സോഷ്യൽ മീഡിയയിലൂടെ നാട്ടുകാരെ കാണിക്കില്ല!', ശരണ്യയും ഭർത്താവും

  |

  കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് ശരണ്യ ആനന്ദ്. ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിൽ വേദിക എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയാണ് നടി. സീരിയലിൽ വില്ലത്തി വേഷത്തിലാണ് ശരണ്യ എത്തുന്നതെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ ശരണ്യക്ക് സാധിച്ചിട്ടുണ്ട്. താരത്തിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയ കഥാപാത്രമാണിത്.

  ആദ്യം സിനിമകളിൽ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചാണ് ശരണ്യ ആനന്ദ് അഭിനയത്തിലേക്ക് എത്തുന്നത്. തനഹ, മാമാങ്കം, ആകാശഗംഗ 2 തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ ശരണ്യ എത്തിയിരുന്നു. അതിനു ശേഷമാണ് കുടുംബവിളക്കിലെ വേദികയായി നടി പ്രേക്ഷകരുടെ ഇഷ്ടം നേടുന്നത്. പരമ്പരയിൽ നാനൂറിലധികം എപ്പിസോഡുകളിൽ നടി എത്തിയിട്ടുണ്ട്.

  Also Read: ക്ലാസ്സ്മേറ്റ്സിലെ വേഷം വന്നത് അങ്ങനെ! 17 വർഷങ്ങൾക്ക് ശേഷവും ആളുകൾക്ക് എന്റെ യഥാർത്ഥ പേര് അറിയില്ല: രാധിക

  സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ശരണ്യ ആനന്ദ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. തന്റെ കുടുംബത്തിന്റെയും വിശേഷങ്ങളാണ് നടി പങ്കുവയ്ക്കാറുള്ളത്. ശരണ്യയുടെ ഭർത്താവ് മനേഷും ഇന്ന് പ്രേക്ഷകർക്ക് പരിചിതനാണ്. രണ്ടു വർഷം മുൻപ് ആയിരുന്നു ഇവരുടെ വിവാഹം. ശരണ്യക്ക് ഒപ്പം സോഷ്യൽ മീഡിയ പോസ്റ്റുകളിലും വ്‌ളോഗുകളിലും എത്തിയതോടെയാണ് പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്.

  അടുത്തിടെ ഏഷ്യനെറ്റിൽ ആരംഭിച്ച ഡാൻസിംഗ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളായി മനേഷും ശരണ്യയും എത്തിയിരുന്നു. ഇതോടെ കൂടുതൽ പേർക്ക് മനേഷ് പരിചിതനായി മാറി. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. മുടിയും ബോഡിയും കണ്ടാണ് തനിക്ക് മനേഷിനെ ഇഷ്ടമായതെന്ന് ശരണ്യ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

  ഇപ്പോഴിതാ, ഇവരുടെ പുതിയ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്. സോഷ്യൽ മീഡിയയിലോ പൊതു ഇടങ്ങളിലോ തങ്ങൾ ചുംബിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇരുവരും ഇപ്പോൾ. തന്നെ സംബന്ധിച്ച് അതെല്ലാം വളരെ പേഴ്‌സണൽ ആയ കാര്യങ്ങൾ ആണെന്നും മനേഷ് പറയുന്നുണ്ട്. മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗെയിമിന്റെ ഭാഗമായി ശരണ്യയെ ചുംബിക്കാൻ പറഞ്ഞപ്പോൾ ആയിരുന്നു ഇക്കാര്യം പറഞ്ഞത്.

  'നിങ്ങൾ ബെഡ്‌റൂമിൽ ഭയങ്കര അടി ആണെങ്കിലും പുറത്ത് വളരെ റൊമാന്റിക് കപ്പിൾ ആയിട്ടാണ് അറിയപ്പെടുന്നത്' എന്ന് പറഞ്ഞുകൊണ്ടാണ് അവതാരകൻ ഇരുവർക്കും ടാസ്‌ക് നൽകിയത്. ഹിന്ദിയിൽ റൊമാന്റിക്കായി സംസാരിച്ച് ചുംബിക്കാൻ ആയിരുന്നു ടാസ്‌ക്. അപ്പോഴാണ് റൊമാന്റിക്കായി സംസാരിക്കാം പക്ഷെ ഉമ്മവയ്ക്കാൻ പറ്റില്ലെന്ന് പറഞ്ഞത്.

  പ്രീ വെഡ്‌ഡിങ് ഷൂട്ടിന് കെഞ്ചി പറഞ്ഞിട്ടും മനേഷ് ഉമ്മ തന്നില്ലെന്നും സോഷ്യൽ മീഡിയയിൽ നോ ഉമ്മ സോറി എന്നാണ് പറയാറുള്ളതെന്നും ശരണ്യ പറഞ്ഞു. എന്നെ സംബന്ധിച്ച് ചില കാര്യങ്ങൾ വളരെ പേഴ്‌സണൽ ആയിരിക്കും. അത് ഞാൻ പേഴ്‌സണലായി ഷെയർ ചെയ്യുന്ന മോമെന്റാണ് എന്നാണ് മനേഷ് പറഞ്ഞത്. ആവശ്യത്തിന് ഉമ്മ തനിക്ക് കിട്ടാറുണ്ട് അതുകൊണ്ട് പരിഭവമില്ലെന്ന് ശരണ്യയും പറയുന്നുണ്ട്.

  Also Read: ഐ ലവ് യു എന്ന് അവസാനം പറഞ്ഞയാള്‍! സിനിമയിലെ ആദ്യ പ്രതിഫലം എത്രയെന്നും മമ്മൂട്ടി

  ശേഷം റൊമാന്റിക്കായി ഒരു പാട്ട് പാടി മനേഷ് ശരണ്യയുടെ കയ്യിൽ ചുബിക്കുകയും ചെയ്യുന്നുണ്ട് അഭിമുഖത്തിൽ. വിവാഹശേഷം മനേഷിന് ഉണ്ടായ ഒരു മാറ്റത്തെ കുറിച്ചും ശരണ്യ സംസാരിക്കുന്നുണ്ട്. വിവാഹത്തിന് മുൻപ് വരെ നേരത്തെ എഴുന്നേറ്റ് കൊണ്ടിരുന്ന വ്യക്തി വിവാഹശേഷം സ്ഥിരമായി ലെറ്റ് ആവുന്നു എന്നാണ് ശരണ്യ പറഞ്ഞത്. രാത്രി പ്രേത സിനിമകൾ കാണിച്ച് തന്നെ ഉറങ്ങാൻ സമ്മതിക്കാറില്ലെന്നും ശരണ്യ പറയുന്നുണ്ട്.

  Read more about: Saranya Anand
  English summary
  Kudumbavilakku Fame Saranya Anand And Husband Manesh Opens Up They Will Not Kiss On Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X