For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നമ്മൾ ഒരുമിച്ചുണ്ടെങ്കിൽ മറികടക്കാനാവാത്ത ഒരു വെല്ലുവിളിയുമില്ല'; വിവാഹവാർഷിക ദിനത്തിൽ ശരണ്യ, കുറിപ്പ് വൈറൽ

  |

  മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ശരണ്യ ആനന്ദ്. കുടുംബവിളക്ക് എന്ന പരമ്പരയിൽ വേദിക എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയാണ് താരം. സീരിയലിലെ വില്ലത്തി കഥാപാത്രമാണ് വേദിക. ശരണ്യ ആനന്ദിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ കഥാപാത്രമാണിത്. വില്ലത്തി വേഷത്തിലാണ് എത്തുന്നതെങ്കിലും നടിക്ക് ആരാധകർ കുറവൊന്നുമല്ല.

  സിനിമകളിൽ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചാണ് ശരണ്യ ആനന്ദ് അഭിനയ ലോകത്തേക്ക് എത്തുന്നത്. തനഹ, മാമാങ്കം, ആകാശഗംഗ 2 തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ ശരണ്യ അഭിനയിച്ചിട്ടുണ്ട്. എന്നാൽ കുടുംബവിളക്കിലെ വേദികയായി എത്തിയതോടെയാണ് നടി പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്.

  Also Read: എന്നെ അതിക്രൂരമായി ഉപദ്രവിച്ചെന്ന് പത്ര വാര്‍ത്ത വന്നു; ജീവിതത്തില്‍ നടന്നതിനെക്കുറിച്ച് ശ്രീലത

  ഇന്ന് യൂട്യൂബ് വ്‌ളോഗിങ് ഒക്കെയായി സജീവമായി നിൽക്കുന്ന ശരണ്യക്ക് സോഷ്യൽ മീഡിയയിലും നിരവധി ആരാധകരാണ് ഉള്ളത്. തന്റെയും ഭർത്താവിന്റെയും വിശേഷങ്ങളും സീരിയൽ വിശേഷങ്ങളും എല്ലാം ആരാധകരുമായി നടി പങ്കുവയ്ക്കാറുണ്ട്. ബിസിനസ്സുകാരനായ മനേഷ് രാജനാണ് ശരണ്യയുടെ ഭർത്താവ്. രണ്ടു വർഷം മുൻപ് ആയിരുന്നു ഇവരുടെ വിവാഹം. ഇന്ന് രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇവർ.

  അതേസമയം, വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ശരണ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രവും കുറിപ്പും ശ്രദ്ധനേടുകയാണ്. നമ്മൾ ഒരുമിച്ചുണ്ടെങ്കിൽ മറികടക്കാൻ കഴിയാത്ത ഒരു വെല്ലുവിളികളും ജീവിതത്തിലില്ല എന്ന് പറഞ്ഞു കൊണ്ടാണ് ശരണ്യയുടെ പോസ്റ്റ്. ശരണ്യയുടെ വാക്കുകൾ ഇങ്ങനെ.

  'നിങ്ങൾ സ്നേഹിക്കുന്ന, നിങ്ങളുടെ ഒപ്പം ജീവിതകാലം മുഴുവൻ ചെലവഴിക്കാൻ നിങ്ങൾ തിരഞ്ഞെടുത്തതുമായ ഞാൻ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സ്ത്രീയാണ്. നമ്മൾ ജീവിതത്തിലും സ്നേഹത്തിലുമെല്ലാം പങ്കാളികളായിരിക്കും. വരാനിരിക്കുന്ന വർഷങ്ങളെക്കുറിച്ച് സങ്കൽപ്പിക്കുന്നതിനേക്കാൾ സന്തോഷവും സംതൃപ്തിയും എനിക്ക് മറ്റൊന്നും തരുന്നില്ല,'

  'ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു, നമ്മൾ ജീവിച്ചിരിക്കുന്ന കാലത്തോളം എല്ലാ ദിവസവും നിന്നെ സ്നേഹിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. നിങ്ങളെ വിശ്വസിക്കുമെന്നും, നിങ്ങളിൽ വിശ്വസിക്കുമെന്നും, ഉയർച്ച താഴ്ചകളിലും നല്ല സമയത്തും മോശം സമായതുമെല്ലാം നിങ്ങൾക്ക് ഒപ്പമുണ്ടാകുമെന്നും ഉറപ്പു നൽകുന്നു. നമ്മൾ ഒരുമിച്ചുണ്ടെങ്കിൽ മറികടക്കാൻ കഴിയാത്ത ഒരു വെല്ലുവിളിയുമില്ല. ഹാപ്പി വെഡ്‌ഡിങ് ആനിവേഴ്സ്റി മൈ ലവ്,' എന്നാണ് ശരണ്യ കുറിച്ചത്.

  വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. കുടുംബ സുഹൃത്തുക്കളില്‍ ഒരാളില്‍ നിന്നാണ് ആലോചന വന്നതെന്നും. എല്ലാം ശരിയായി വന്നതോടെ അദ്ദേഹം എന്റെ ഭര്‍ത്താവായെന്നും ശരണ്യ ഒരിക്കൽ പറഞ്ഞിരുന്നു. ഫോണിലൂടെയാണ് ആദ്യം സംസാരിക്കുന്നത്. ശേഷം പെണ്ണ് കാണലിന്റെ അന്നാണ് ആദ്യമായി നേരില്‍ കണ്ടതെന്നും ശരണ്യ പറഞ്ഞിരുന്നു.

  Also Read: നാളെ ദ്രവിച്ചു പോകുന്ന ശരീരമല്ലേ സഹകരിക്കണം! എന്റെ ശരീരം വില്‍പ്പന ചരക്കല്ലെന്ന് ശാലിനി

  അഭിനയത്തിന് പ്രധാന്യം കൊടുക്കുന്ന എന്നെ പോലൊരു നടിയെ പൂര്‍ണമായും സ്വീകരിക്കാന്‍ തയ്യാറായ ഒരാളെ കണ്ടെത്തിയതില്‍ സന്തോഷവതിയാണ്. കരിയറിന് മുന്‍തൂക്കം നല്‍കുന്ന ആളാണ് ഭര്‍ത്താവ്. ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്ന സമയത്ത് കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും സംസാരിച്ചിട്ടുള്ളത്. മുഴുവന്‍ സമയവും ഭാര്യയായി കൂടെ ഉണ്ടാവാൻ സാധിക്കില്ലെന്ന് ആദ്യമേ തുറന്നു പറഞ്ഞിരുന്നു. അതെല്ലാം സംസാരിച്ച ശേഷമാണ് വിവാഹത്തിലേക്ക് നീങ്ങിയത്.

  തനിക്ക് ലഭിച്ചത് ഏറ്റവും നല്ല പങ്കാളിയെ ആണെന്നും എല്ലാ കാര്യത്തിനും മനീഷിന്റെ പിന്തുണ ഉണ്ടെന്നും അദ്ദേഹത്തോടൊപ്പമുള്ള ജീവിതം താൻ ആസ്വദിക്കുകയാണെന്നും വിവാഹ ശേഷം ശരണ്യ പറഞ്ഞിരുന്നു. താരങ്ങളും ആരാധകരുമടക്കം നിരവധി പേർ ഇരുവർക്കും ആശംസകളുമായി എത്തുന്നുണ്ട്.

  Read more about: Saranya Anand
  English summary
  Kudumbavilakku Fame Saranya Anand Pens A Lovely Note About Husband On Her Anniversary - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X