15 ദിവസം ഞാനും ബാക്കി 15 ദിവസം കെകെയുമാണ് ശരണ്യയെ സഹിക്കുന്നത്; സിദ്ധുവിനോട് സഹതാപമെന്നും ഭര്‍ത്താവ്!
ജനപ്രീയ പരമ്പരയാണ് കുടുംബ വിളക്ക്. മീര വാസുദേവ് പ്രധാന വേഷത്തിലെത്തുന്ന കുടുംബവിളക്കിനെ കുടുംബപ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. തുടക്കം മുതല്‍ക്കു തന്നെ റേറ്റിംഗിലും മുന്നിലാണ് കുടുംബവിളക്ക്. മീര വാസുദേവ് നായികയായ സുമിത്രയെ അ്‌വതരിപ്പിക്കുന്ന പരമ്പരയിലെ വില്ലത്തി വേദികയാണ്. ശരണ്യയാണ് വേദികയെ അവതരിപ്പിക്കുന്നത്. നാടകീയവും സംഭവബഹുലവുമായി രംഗങ്ങളിലൂടെയാണ് പരമ്പര ഇപ്പോള്‍ കടന്നു പോകുന്നത്. സുമിത്രയെ ചതിക്കാന്‍ പോയി ജയിലില്‍ ആയിരിക്കുകയാണ് വേദിക.
ഓണ്‍ സ്‌ക്രീനിലെ വില്ല്ത്തിയായ ശരണ്യ ഓഫ് സ്‌ക്രീനില്‍ ആരാധകരുടെ പ്രിയങ്കരിയാണ്. എപ്പോഴും എനര്‍ജെറ്റിക് ആയി കാണുന്ന ശരണ്യയുടെ വിശേഷങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ശരണ്യയുടേയും ഭര്‍ത്താവിന്റേയും വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയില്‍ കഴിഞ്ഞ ദിവസം അതിഥികളായി എത്തിയത് ശരണ്യയും ഭര്‍ത്താവും കുടുംബവിളക്കിലെ നായകന്‍ സിദ്ധാര്‍ത്ഥിനെ അവതരിപ്പിക്കുന്ന കെകെ മേനോനുമായിരുന്നു. രസകരമായ നിമിഷങ്ങളായിരുന്നു പരിപാടിയില്‍ അരങ്ങേറിയത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ശരണ്യയുടെ കൂടെ ഭര്‍ത്താവ് മനീഷും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇതാദ്യമായിട്ടാണ് മനീഷ് ശരണ്യയോടൊപ്പം ഒരു പരിപാടിയില്‍ എത്തുന്നത്. ഇരുവരും ഒരുമിച്ചുള്ള ഡാന്‍സും പരിപാടിയില്‍ അരങ്ങേറി. രസകരമായ സംഭാഷണങ്ങളും പരിപാടിയില്‍ നടന്നു. വീട്ടിലെ പോലെ തന്നെയാണ് ശരണ്യ സീരിയലിലും എന്നാണ് മനീഷ് പറയുന്നത്. സത്യത്തില്‍ തനിക്ക് കെകെ മേനോനോട് സഹതാപം ഉണ്ടെന്നും മനീഷ് പറയുന്നു. പതിനഞ്ച് ദിവസം ശരണ്യയെ ഭാര്യ എന്ന നിലയില്‍ താന്‍ സഹിക്കുന്നു. അത് കഴിഞ്ഞുള്ള പതിനഞ്ച് ദിവസം ഭര്‍ത്താവായി അഭിനയിക്കുന്ന സിദ്ധാര്‍ത്ഥ് ആണ് സഹിക്കുന്നതെന്നായിരുന്നു തമാശയായി ശരണ്യയുടെ ഭര്‍ത്താവ് പറഞ്ഞത്.

പിന്നാലെ വീട്ടിലെ ആധാരം എല്ലാം സൂക്ഷിച്ചു വച്ചിട്ടുണ്ടോ എന്ന് പരിപാടിയിലെ വിധി കര്‍ത്താവായ മുകേഷ് ചോദിച്ചപ്പോള്‍, സീരിയലില്‍ ആ എപ്പിസോഡ് വന്നപ്പോള്‍ തന്നെ അമ്മയോട് വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട് എന്നും ആധാരം ലോക്കറിലേക്ക് മാറ്റിയിട്ടുണ്ട് എന്നും മനീഷ് മറുപടി നല്‍കിയത് പൊട്ടിച്ചിരിയുണര്‍ത്തുകയായിരുന്നുു. 2017 ല്‍ പുറത്തിറങ്ങിയ 1971 ബിയോണ്ട് ദ ബോര്‍ഡര്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യയുടെ അഭിനയാരങ്ങേറ്റം. അച്ചായന്‍സ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. പിന്നീടാണ് സീരിയലിലേക്ക് എത്തുന്നത്. കുടുംബ വിളക്കിലൂടെയണ് ശ്രദ്ധിയ്ക്കപ്പെട്ടത്. 2020 നവംബര്‍ 4 ന് ആയിരുന്നു ശരണ്യയുടെയും മനീഷ് ജി നായരുടെയും വിവാഹം. വിവാഹ ശേഷവും സീരിയലില്‍ ശരണ്യ സജീവമാണ്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പരമ്പരയിലെ വില്ലത്തി ജീവിതത്തില്‍ അടിപൊളിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം കുടുംബവിളക്ക് പരമ്പര രസകരമായി മുന്നേറുകയാണ്. സുമിത്രയെ കുടുക്കാനായി ശ്രീനിലയത്തിന്റെ ആധാരം പണയം വച്ച കേസില്‍ അകത്തായിരിക്കുകയാണ് വേദിക. ജയിലില്‍ നിന്നും വേദികയെ പുറത്തിറക്കാന്‍ സിദ്ധാര്‍ത്ഥ് കൂട്ടാക്കുന്നില്ല. എന്നാല്‍ വേദികയെ പുറത്തിറക്കാനായി ഇന്ദ്രജ രംഗത്ത് എത്തുന്നത്. ഇരുവരും ഒരുമിക്കുന്നതോടെ വരാന്‍ പോകുന്നത് സംഭവബഹുലമായ രംഗങ്ങളായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ വെല്ലുവിളികളെ എങ്ങനെയായിരിക്കും സുമിത്ര നേരിടുക എന്നത് കണ്ടറിയേണ്ടതുണ്ട്.
Recommended Video

എന്നാല്‍ മറുവശത്ത് സുമിത്രയാകട്ടെ പുതിയ ബിസിനസ് പ്രൊജക്ടിനായി ദുബായിയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. സിദ്ധാര്‍ത്ഥും സുമിത്രയും പിണക്കം മറന്ന് സുഹൃത്തുക്കളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ സുമിത്രയോടുള്ള പ്രണയം തുറന്ന് പറയാന്‍ തയ്യാറെടുക്കുന്ന രോഹിത്തിനേയും കാണാം. വരും ദിവസങ്ങളില്‍ കുടുംബവിളക്ക് പരമ്പര സാക്ഷ്യം വഹിക്കുക തീര്‍ത്തും നാടകീയമായ രംഗങ്ങള്‍ക്കായിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. റേറ്റിംഗിലും കുടുംബവിളക്ക് കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications