നിങ്ങള്‍ എല്ലാവരും കൂടെ ചേര്‍ന്ന് സുമിത്രയെ പറ്റിക്കുകയാണല്ലേ? ആരാധികയുടെ കമന്റില്‍ ചിരിപ്പൂരം!
ജനപ്രീയ പരമ്പരയാണ് കുടുംബവിളക്ക്. മലയാളി കുടുംബങ്ങളുടെ പ്രിയങ്കരിയാണ് കുടുംബവിളക്കിലെ നായിക സുമിത്ര. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുന്ന വീട്ടമ്മയാണ് സുമിത്ര. ഭര്‍ത്താവിന്റേയും കാമുകിയുടേയും വെല്ലുവിളികളെ എങ്ങനെ സുമിത്ര അതിജീവിക്കുന്നുവെന്നാണ് പരമ്പര പറയുന്നത്. ടിആര്‍പി റേറ്റിംഗില്‍ മുന്നിലുള്ള പരമ്പരയുടെ സംപ്രേക്ഷണം ലോക്ക്ഡൗണിനെ തുടര്‍ന്ന് നിന്നു പോയിരുന്നു. ഇപ്പോള്‍ വീണ്ടും വരാന്‍ തയ്യാറെടുക്കുകയാണ് കുടുംബവിളക്ക്.
ആരാധകഹൃദയം കീഴടക്കി അമൈറ; ഗ്ലാമറസ് ചിത്രങ്ങള്‍
തന്മാത്രയിലൂടെ എത്തി നിരവധി സിനിമകളില്‍ അഭിനയിച്ച മീര വാസുദേവ് ആണ് സുമിത്രയെ അവതരിപ്പിക്കുന്നത്. പരമ്പരയില്‍ സുമിത്രയുടെ മകള്‍ ശീതളായി എത്തുന്ന അമൃത നായര്‍ പങ്കുവച്ച ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ചിത്രങ്ങളില്‍ അമൃതയോടൊപ്പം പരമ്പരയിലെ മറ്റ് താരങ്ങളുമുണ്ട്. സുമിത്രയുടെ മക്കളായ പ്രതീഷും അനിരുദ്ധും മരുമകള്‍ അനന്യയും മുന്‍ ഭര്‍ത്താവ് സിദ്ധാര്‍ത്ഥും സിദ്ധാര്‍ത്ഥിന്റെ രണ്ടാം ഭാര്യ വേദികയുമാണ് ഒപ്പമുള്ളത്.

ചിത്രങ്ങള്‍ വൈറലായി മാറിയതോടെ കമന്റുകളുമായി ആരാധകരുമെത്തുകയായിരുന്നു. രസകരമായ കമന്റുകളാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. ഓഹോ അപ്പോള്‍ നിങ്ങള്‍ എല്ലാം ഒറ്റക്കെട്ടാണല്ലേ, നിങ്ങള്‍ എല്ലാവരും കൂടെ ചേര്‍ന്ന് സുമിത്രയെ പറ്റിക്കുകയാണല്ലേ എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. ചിത്രങ്ങളോടൊപ്പം ഈ കമന്റും വൈറലായി മാറിയിരിക്കുകയാണ്. പരമ്പരയുടെ കഥയെ സൂചിപ്പിക്കുന്നതായിരുന്നു ആ കമന്റ്.

സുമിത്രയും സിദ്ധാര്‍ത്ഥും വേദികയും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് സുമിത്രയുടെ കുടുംബം രണ്ട് ചേരിയായി തിരഞ്ഞിട്ടുണ്ട്. ഇളയമക്കളായ പ്രതീഷും ശീതളും അമ്മ സുമിത്രയുടെ കൂടെയാണ്. മരുമകള്‍ അനന്യയും സുമിത്രയ്‌ക്കൊപ്പമാണ്. എന്നാല്‍ മൂത്ത മകന്‍ അനിരുദ്ധ് അച്ഛനും രണ്ടാം ഭാര്യ വേദികയ്ക്കുമാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ അമ്മയും ഇവര്‍ക്കൊപ്പമാണ്. സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ സുമിത്രയുടെ ഭാഗത്താണ്. കഥയില്‍ ഇങ്ങനെ രണ്ട് ചേരിയിലുള്ളവര്‍ ഒരുമിച്ച് വന്നതിനെയാണ് ആരാധിക രസകരമായി ചോദ്യമാക്കിയിരിക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സീരിയലുകളുടേയും ചിത്രീകരണം നിന്നു പോയിരുന്നു. ഇപ്പോള്‍ പരമ്പരകളുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. നാളുകള്‍ക്ക് ശേഷം വീണ്ടും സെറ്റിലെത്തിയതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍ ഒരുമിച്ച് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടിരിക്കുന്നത്. താരങ്ങളെല്ലാം ചേര്‍ന്ന് കുടുക്ക് സിനിമയിലെ സൂപ്പര്‍ ഹിറ്റായി മാറിയ പാട്ടിനൊപ്പം ചുവടുവച്ചും വീഡിയോ പങ്കുവച്ചിട്ടുണ്ട്. വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
Recommended Video

ഉടനെ തന്നെ പരമ്പര വീണ്ടും സംപ്രേക്ഷണം തുടങ്ങുമെന്നാണ് വ്യക്തമാകുന്നത്. താരങ്ങളെ വീണ്ടും ഒരുമിച്ച് കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകരും. ഉടനെ തന്നെ പരമ്പരയുടെ സംപ്രേക്ഷണം തുടങ്ങുന്നതിനായി കാത്തിരിക്കുകയാണ്.
ഞങ്ങള്‍ക്ക് പറയാനുള്ളത്
ലോക്ക്ഡൗണിന് ശേഷം വീണ്ടും സിനിമ-സീരിയല്‍ മേഖല സജീവമാവുകയാണ്. പ്രതീക്ഷയോടെ തന്നെ ഈ സമയത്തെ കാണുന്നു. ഈ കാലവും കടന്നു പോവുമെന്നും നല്ല ദിനങ്ങള്‍ നമുക്ക് ലഭിക്കുമെന്നും പ്രതീക്ഷിക്കാം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഈ സമയത്തെ നേരിടാം ഇപ്പോള്‍.


Click it and Unblock the Notifications