For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശിവന്റെ ജീവിതത്തില്‍ നിന്നും ഒഴിയാന്‍ അഞ്ജു; ശിവാഞ്ജലി രണ്ടാകുന്നുവോ?

  |

  ജനപ്രീയ പരമ്പരയാണ് സാന്ത്വനം. സംപ്രേക്ഷണം ആരംഭിച്ച് അധികം വൈകാതെ തന്നെ പരമ്പര ജനപ്രീയമായി മാറുകയായിരുന്നു. സ്ഥിരം സീരിയല്‍ പ്രേക്ഷകരെ മാത്രമല്ല യുവാക്കളേയും പരമ്പര ആരാധകരാക്കി മാറ്റുകയായിരുന്നു. സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് ഗ്രൂപ്പുകള്‍ അതിന്റെ തെളിവാണ്. ശിവാഞ്ജലി ജോഡിയുടെ ഇണക്കവും പിണക്കവുമെല്ലാം ആരാധകര്‍ക്ക് പ്രിയപ്പെട്ടവയാണ്. ഈയ്യടുത്തായി ഇവര്‍ക്കിടയിലെ പ്രണയം ആരാധകര്‍ ഒരുപാട് ആസ്വദിച്ച കാഴ്ചയായിരുന്നു.

  മഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാം

  എന്നാല്‍ ഇപ്പോഴിതാ പരമ്പര സംഭവബഹുലമായി മാറിയിരിക്കുകയാണ്. ശിവനും അഞ്ജലിയും തമ്മിലുള്ള തെറ്റിദ്ധാരണയാണ് ഇപ്പോള്‍ പരമ്പരയില്‍ നടക്കുന്ന പ്രധാന സംഭവം. കഴിഞ്ഞ ദിവസം തന്റെ വിവാഹ സങ്കല്‍പ്പം അഞ്ജു ഏട്ടത്തിയോടും അപ്പുവിനോടും മറ്റുള്ളവരോടും പറയുന്നത് ശിവന്‍ കേട്ടിരുന്നു. താന്‍ മനസില്‍ കണ്ടിരുന്ന യാതൊന്നും ശിവന് ഇല്ലെന്നും എന്നാല്‍ ശിവനെ അടുത്തറിഞ്ഞതോടെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നുമായിരുന്നു അഞ്ജു പറഞ്ഞത്. പക്ഷെ മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ശിവന്‍ പോയി. ഇതോടെ അഞ്ജുവിന് തന്നെ ഇഷ്ടമല്ലെന്നാണ് ശിവന്റെ ധാരണ.

  പിന്നാലെ വളരെ നാടകീയമായ രംഗങ്ങളാണ് സാന്ത്വനം വീട്ടില്‍ അരങ്ങേറിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ശിവന്റെ സ്വഭാവത്തില്‍ വന്ന മാറ്റത്തിന്റെ കാരണം തിരയുകയാണ് അഞ്ജലി. അകാരണമായി തന്നോട് ദേഷ്യപ്പെടുകയും പറ്റില്ലെങ്കില്‍ പോകാം എന്നൊക്കെ പറഞ്ഞത് എന്തിനാണെന്ന് അഞ്ജുവിന് മനസിലായിട്ടില്ല. ഹരിയേട്ടനെ അയച്ച് ശിവന്റെ മനസ് അറിയാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇതോടെ അഞ്ജുവാകെ വിഷമത്തിലാണ്. ഇപ്പോഴിതാ ശിവന്റെ ജീവിതത്തില്‍ നിന്നും പോകുന്നതിനെക്കുറിച്ച് വരെ അഞ്ജു ചിന്തിക്കുന്നതായാണ് പുതിയ പ്രൊമോ വീഡിയോയില്‍ കാണിക്കുന്നത്.

  ശിവനേയും കാത്തിരിക്കുന്ന അഞ്ജുവിന്റെ ചിന്തകളിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. ഇന്ന് എന്തായാലും ഒരു തീരുമാനത്തിലെത്തണം. എന്നെ ഇഷ്ടമില്ലാത്ത ആളോടൊപ്പം എന്തിനാണ് കഴിയുന്നത്. ഇങ്ങനെ കടിച്ച് തൂങ്ങേണ്ട ആവശ്യം എന്താ? വേണ്ട, ഒഴിഞ്ഞ് കൊടുത്തേക്കാം എന്നാണ് സങ്കടത്തോടെ സ്വയം പറയുന്നത്. ഈ സമയം ശിവന്‍ അകത്തേക്ക് കടന്നു വരികയാണ്. കട്ടിലില്‍ തന്റെ വസ്ത്രങ്ങള്‍ അഞ്ജു തേച്ച് വച്ചത് കണ്ട ശിവന്‍ ദേഷ്യത്തോടെ ഇതെന്താണെന്ന് ചോദിക്കുന്നുണ്ട്. കണ്ടിട്ട് എന്താ എന്ന് മനസിലായില്ലേ എന്നായിരുന്നു ഇതിന് അഞ്ജുവിന്റെ മറുപടി.

  എന്റെ ഡ്രസ് അലക്കി തേച്ച് വെക്കുന്നത് എന്തിനാ ഇതൊന്നും ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞതല്ലേ എന്ന് ശിവന്‍ ചോദിക്കുന്നു. ചെയ്താല്‍ എന്താണ് കുഴപ്പം? ഇത്രയും ദിവസം ഞാന്‍ തന്നെയല്ലേ ഇതൊക്കെ ചെയ്തത് എന്ന മറു ചോദ്യം കൊണ്ടാണ് ഇതിനെ അഞ്ജു നേരിട്ടത്. ഓ പെട്ടെന്ന് ഞാന്‍ ഇതൊക്കെ ചെയ്താല്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതിയിട്ടാകും എന്ന് ശിവന്‍ സ്വയം ആലോചിക്കുമ്പോള്‍ എന്താണ് ഒരു ആലോചന എന്ന് അഞ്ജലി ചോദിക്കുന്നു.

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  ഇനി മുതല്‍ ഇതൊന്നും വേണ്ട എന്ന് ശിവന്‍ അഞ്ജലിയോട് തീര്‍ത്തു പറയുന്നു. എന്തുകൊണ്ടെന്ന അഞ്ജുവിന്റെ ചോദ്യത്തിന് എന്തുകൊണ്ടെന്ന് ഇന്നലെ താന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ശിവന്റെ മറുപടി. പിന്നാലെ ഇവളുടെ മുഖം കാണണ്ടല്ലോ എന്ന് കരുതിയാണ് വൈകി വരുന്നത്. അപ്പോള്‍ ഉറങ്ങാതെ കാത്തിരിക്കുകയാണെന്ന് സ്വയം പറഞ്ഞു കൊണ്ട് പോകുന്ന ശിവനെയാണ് കാണുന്നത്.

  Also Read: ബിഗ് ബോസിലെ ഫേക്ക് അയാളാണ്, നേരത്തെ അറിയാമായിരുന്നു, അകത്ത് വന്നപ്പോൾ മാറി, വെളിപ്പെടുത്തി ഋതു

  ശിവന്റെ പിണക്കത്തിന്റെ കാരണം എന്താണെന്ന് അഞ്ജു തിരിച്ചറിയുമോ എന്നാണ് ഇനി അറിയേണ്ടത. അതേസമയം അഞ്ജു തന്നെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് ശിവന്‍ തിരിച്ചറിയുമോ എന്ന് അറിയാനും ആരാധകര്‍ കാത്തിരിക്കുകയാണ്. ഇതിനിടെ അഞ്ജു പുതിയ ജോലിക്കുള്ള ഒരുക്കത്തിലാണ്. വരും എപ്പിസോഡുകള്‍ കൂടുതല്‍ രസകരവും നാടകീയവുമാകുമെന്നാണ് ആരാധകരുടെ വിലയിരുത്തലുകള്‍. അവരത് കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്.

  Read more about: serial
  English summary
  Kudumbavilakku Is Getting Dramatic As Anjali And Shivan Are Going Through Tough Phase
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X