For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആവശ്യമില്ലാത്ത കഥാപാത്രങ്ങൾ കുത്തി തിരുകി വെറുപ്പിക്കുന്നു: കുടുംബവിളക്കിന് നിർദ്ദേശങ്ങളുമായി പ്രേക്ഷകർ

  |

  വീണ്ടും കുടുംബവിളക്ക് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചില പോരായ്മകള്‍ ചൂണ്ടി കാണിച്ചിരുന്നെങ്കിലും വളരെ വേഗം കഥയില്‍ ട്വിസ്റ്റ് കൊണ്ട് വന്നിരിക്കുകയാണ്. സുമിത്രയും വേദികയും തമ്മിലുള്ള പോരാട്ടങ്ങളായിരിക്കും ഇനിയുള്ള എപ്പിസോഡുകളില്‍ കാണാന്‍ പോവുന്നത്. കുറച്ച് കാലമായി പരാജയങ്ങള്‍ തന്നെയാണ് വേദികയ്ക്ക് നേരിടേണ്ടി വന്നിരുന്നത്.

  സ്റ്റൈലിഷായി ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്കിലുള്ള നടി സോഫിയ ചൌധരിയുടെ പുത്തൻ ഫോട്ടോസ് കാണാം

  വീണ്ടും സുമിത്രയെ പരാജയപ്പെടുത്താന്‍ പുതിയ അടവുകളുമായിട്ടാണ് വേദിക എത്തുന്നത്. സീരിയലില്‍ നിന്ന് പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്. സുമിത്രയുടെ ബിസിനസ് സ്ഥാപനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍ അത് തിരിച്ച് കിട്ടുമെന്ന് ഉറപ്പിച്ച് പറയുകയാണ് പ്രേക്ഷകര്‍. വിശദമായി വായിക്കാം..

  ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാമതായി നില്‍ക്കുന്ന സീരിയലാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിലെ തന്നെ മറ്റ് സീരിയലുകളെ പിന്തള്ളി മാസങ്ങളായി ഒന്നാമത് കുടുംബവിളക്കാണ്. ഓരോ ആഴ്ച കഴിയുന്നതിന് അനുസരിച്ചും സീരിയലില്‍ ട്വിസ്റ്റുകള്‍ വരുന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കഥ വേണ്ടെന്ന നിലപാടിലാണ് പ്രേക്ഷകര്‍. കഴിഞ്ഞ ആഴ്ചകളില്‍ ഇന്ദ്രജയും അനിരുദ്ധും തമ്മിലുള്ള സൗഹൃദം ഇഷ്ടപ്പെട്ടില്ലെന്ന് ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെട്ടിരുന്നു. യൂട്യൂബിലെ വീഡിയോയ്ക്ക് താഴെ നൂറ്ക്കണക്കിന് ആളുകളാണ് കമന്റുകളിട്ടത്.

  വൈകാതെ കഥയില്‍ ട്വിസ്റ്റ് വരുത്തി. ഇന്ദ്രജയ്ക്ക് എതിരെ അനിരുദ്ധ് തിരിഞ്ഞതോടെ ആരാധകരും ഹാപ്പി. ഇതിനിടയിലാണ് പ്രീത എന്ന കഥാപാത്രത്തിന്റെ വരവ്. സുമിത്രയുടെ വസ്ത്ര നിര്‍മാണ ശാലയില്‍ ജോലി ചെയ്യുന്ന പ്രീത അനാവശ്യ കാര്യങ്ങള്‍ക്ക് വഴക്ക് ഉണ്ടാക്കി പിണങ്ങുകയാണ്. പ്രീതയുടെ പിണക്കം ഒരു ആയുധമാക്കി സുമിത്രയ്‌ക്കെതിരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. വേദികയുടെ അടുത്ത സുഹൃത്ത് കൂടിയായ നവീന്‍ പോലും അതിന് നില്‍ക്കേണ്ട എന്ന മുന്നറിയിപ്പ് കൊടുത്തിട്ടും വേദിക അനങ്ങിയില്ല.

  എന്തായാലും പ്രീതയെ കൂട്ടിയുള്ള വേദികയുടെ ഈ പദ്ധതിയും തകര്‍ന്ന് തരിപ്പണമാവുമെന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍. വേദിക വീണ്ടും പരാജയങ്ങളില്‍ നിന്നും പരാജയത്തിലേക്കുള്ള പടികള്‍ ചവിട്ടി കൊണ്ടിരിക്കുകയാണ്. എത്ര നാണംകെട്ടാലും വേദികയ്ക്ക് ഒരു ഉളുപ്പമില്ലല്ലോ. വല്ലാത്തൊരു തൊലികെട്ടിയുള്ള കഥാപാത്രത്തെ മനോഹരമാക്കാന്‍ ശരണ്യ ആന്ദിന് സാധിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. സുമിത്രയ്ക്കാളും പ്രകടനം കൂടുതല്‍ വേദികയ്ക്ക് ആവശ്യം വരുന്നുണ്ട്.

  സീരിയല്‍ സിനിമാ താരം രമേഷ് അന്തരിച്ചു; സിനിമാലോകത്തെ നടുക്കി താരത്തിൻ്റെ ആത്മഹത്യ- വായിക്കാം

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  എന്നാല്‍ കുടുംബവിളക്ക് വെറുപ്പിക്കല്‍ സീരിയല്‍ ആയി മാറുന്നു എന്ന ആരോപണം കൂടി ഉയര്‍ന്ന് വരികയാണ്. ഇന്ദ്രജയെ കൊണ്ട് വന്നത് പോലെ ഇപ്പോള്‍ പ്രീതയും വന്നു. ഒരു ആവിശ്യവും ഇല്ലാതെ കുറെ കഥാപാത്രങ്ങളെ കുത്തി തിരുകി പ്രശ്‌നം ഉണ്ടാക്കുന്നു. പ്രീത എന്ന പെണ്ണിന്റെ കഥാപാത്രം ഒരു ലോജിക് പോലും ഇല്ലത്തതാണ്. ഒരു സ്ഥാപനത്തില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അവിടുന്ന് കൊടുക്കുന്ന ജോലി ചെയ്യാതെ ഇരിക്കുന്നത് എങ്ങനെയാണ് ശരിയാവുക. ഇനി അവര്‍ ജോലി വേ്‌ണ്ടെന്ന് വെച്ച് പോവുകയാണെങ്കില്‍ അവിടെ ഇത്രയും ബഹളം ഉണ്ടാവാനുള്ള സാധ്യതയുമില്ല. അങ്ങനെ ലോജിക്ക് ഇല്ലാതെ കഥ വലിച്ച് നീട്ടരുതെന്ന് അപേക്ഷിക്കുകയാണ് ഫാന്‍സ്.

  അവള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും മികച്ച സമ്മാനായിരുന്നു അത്; ഇഷയെ കുറിച്ച് സംസാരിച്ച് അനൂപ് കൃഷ്ണന്‍- വായിക്കാം

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku: Netizen Asked The Production Team Why Bringing Too Many Characters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X