For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബവിളക്കിൽ സുമിത്രയും സിദ്ധുവും ഒന്നിക്കുമോ? വേദികയുടെ ഭയം കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമാകുന്നു

  |

  മലയാള ടെലിവിഷനിലെ ഹിറ്റ് സീരിയലായി മാറി കൊണ്ടിരിക്കുകയാണ് കുടുംബവിളക്ക്. ഇന്നസെന്റ് മുതല്‍ അജു വര്‍ഗീസ് വരെയുള്ള സിനിമാ താരങ്ങൾ മുഖം കാണിച്ചിട്ടുള്ള സീരിയലാണിത്. സുമിത്ര എന്ന വീട്ടമ്മയും അവരുടെ കുടുംബവുമാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങള്‍. മാസങ്ങളായി റേറ്റിങ്ങില്‍ വലിയ വിപ്ലവം സൃഷ്ടിച്ചുള്ള പ്രകടനമായിരുന്നു കുടുംബവിളക്ക് കാഴ്ച വെക്കുന്നത്. മുന്നോട്ടുള്ള ആഴ്ചകളിലും അതിന് മാറ്റം വരില്ലെന്നാണ് സീരിയലിന്റെ ഓരോ എപ്പിസോഡിലും കാണിക്കുന്ന കഥയിലൂടെ വ്യക്തമാവുന്നത്.

  കറുപ്പഴകിൽ അതീവ സുന്ദരിയായി നടി പ്രിയ പ്രകാശ് വാര്യർ, വേറിട്ട ലുക്കിലുള്ള നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു- കാണം

  പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ മനോഹരമായി കഥ പറഞ്ഞ് പോവാന്‍ സാധിക്കുന്നതാണ് കുടുംബവിളക്ക് സീരിയലിന്റെ വിജയം. സുമിത്രയെ തകര്‍ക്കാന്‍ നോക്കി വീണ്ടും പരാജയങ്ങള്‍ ഏറ്റ് വാങ്ങുകയാണ് വേദിക. സുമിത്രയുമായി ഭര്‍ത്താവ് വീണ്ടും സ്‌നേഹത്തിലാവുമോ എന്ന ഭയം വേദികയെ ആവശ്യമില്ലാത്ത കുഴപ്പങ്ങളില്‍ ചാടിക്കുകയാണ്. പുതിയ പ്രൊമോ വീഡിയോ വന്നതോടെ കമൻ്റ് ബോക്സിലൂടെ പറയുന്ന അഭിപ്രായങ്ങളിലൂടെ ആരാധകര്‍ ചൂണ്ടി കാണിക്കുന്നതും ഇത് തന്നെയാണ്.

  kudumbavilakku

  ''വേദികയുടെ മനസ്സില്‍ ഇപ്പോള്‍ സിദ്ധുവിനെ കുറിച്ചുള്ള ഇല്ലാത്ത സംശയങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. നിരന്തരം സുമിത്രയുടെ മുന്നില്‍ പരാജയം നേരിട്ടിട്ടും വേദികയുടെ അഹങ്കാരത്തിന് ഒരു കുറവുമില്ലല്ലോ. താന്‍ കാണിച്ച മണ്ടത്തരം കൊണ്ടാണ് പോലീസ് സ്‌റ്റേഷനില്‍ കയറേണ്ടി വന്നതെന്ന് ചിന്തിക്കാന്‍ പോലുമുള്ള ബോധമില്ലേ. ഭര്‍ത്താവായ സിദ്ധാര്‍ഥ് സുമിത്രയുമായിട്ടുള്ള ഇടപാട് എന്താണെന്ന് പറഞ്ഞിട്ട് പോലും അത് വിശ്വസിക്കാതെ വീണ്ടും സുമിത്രയെ വിളിച്ച് നാണംകെട്ടു. വേദികയ്ക്ക് മുന്‍പുണ്ടായിരുന്ന സകല വിലയും ഓരോ ദിവസം കഴിയുംതോറും നഷ്ടപ്പെടുന്നത് കാണുമ്പോള്‍ സന്തോഷമാണെന്നാണ് ആരാധകര്‍ പറയുന്നത്.

  അങ്ങനെ സിദ്ധാര്‍ത്ത് നന്നാവാന്‍ തുടങ്ങി , സുമിത്രയുടെ വില മനസിലാക്കി തുടങ്ങി. അപ്പോഴേക്കും അനിരുദ്ധ് അച്ഛനെ പോലെ ആയി തീരാന്‍ ചാന്‍സ് ഉണ്ട്. പക്ഷേ പ്രേക്ഷകര്‍ പോലും ചിന്തിക്കാത്ത സമയത്ത് അനിരുദ്ധിന്റെ കാര്യത്തില്‍ ഒരു ട്വിസ്റ്റ് വരുന്നുണ്ടെന്നാണ് കരുതുന്നത്. സിദ്ധാര്‍ഥിന് ഭാര്യയോട് ഇഷ്ട കുറവ് ഉള്ളത് കൊണ്ടാണ് വേദികയുടെ പിന്നാലെ പോയത്. എന്നാല്‍ സീനിയര്‍ ഡോക്ടറാണ് എന്ന കാര്യത്തില്‍ മാത്രമേ അനിരുദ്ധിന് ഇന്ദ്രജയോട് ബഹുമാനം ഉള്ളു. മറ്റൊരു തരത്തിലുള്ള ഇഷ്ടം ഇല്ലാത്തിടത്തോളം കാലം ഇന്ദ്രജയുടെ പ്ലാനുകള്‍ വര്‍ക്ക് ആവാന്‍ സാധ്യതയില്ലെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്.

  kudumbavilakku

  എന്നാല്‍ മെഡിക്കല്‍ ക്യാംപിന് പോയ സമയം കൊണ്ട് ഇന്ദ്രജയുടെ വലയില്‍ അനി പെട്ട് പോയത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന മുന്നറിയിപ്പാണ് പ്രേക്ഷകര്‍ നല്‍കുന്നത്. അനിരുദ്ധ് അറിയാതെ തന്നെ ഇന്ദ്രജയുടെ വലയില്‍ പെട്ടുപോകുവാണ്. അവസാനം അനിയുടെ ജീവിതത്തില്‍ ഇ്ര്രന്ദജ ഒരു ഒഴിയാത്ത ബാധയായി മാറാതിരുന്നാല്‍ മതിയായിരുന്നു. വേദികയുടെ പ്രവര്‍ത്തികള്‍ തന്നെ സഹിക്കാന്‍ പറ്റുന്നില്ല. ഇനി ഇന്ദ്രജ കൂടി ആ നിലയിലേക്ക് എത്തുന്നത് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല. അതേ സമയം സിദ്ധാര്‍ഥും മകന്‍ പ്രതീഷും തമ്മിലുള്ള സ്‌നേഹം വളരെ മനോഹരമാവുന്നുണ്ടെന്ന് പറയുകയാണ് ആരാധകര്‍.

  ഈ കൂട്ടുകാരിയെ നഷ്ടപ്പെടരുതെന്ന് പ്രാർഥിക്കുന്നു; ജ്യോത്സനയ്ക്ക് ആശംസകളുമായി വിധുവും റിമിയും സിത്താരയും- വായിക്കാം

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  പുതിയതായി പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ അച്ഛനും മകനും ഹോട്ടലില്‍ ഇരുന്ന് വര്‍ത്തമാനം പറയുന്നതാണ് കാണിച്ചിരിക്കുന്നത്. മുന്‍പ് സുമിത്രയെ ഉപേക്ഷിച്ച് വേദികയുടെ പുറകേ സിദ്ധാര്‍ഥ് പോയതോടെ പ്രതീഷിന് അച്ഛനോടും ദേഷ്യമായിരുന്നു. സിദ്ധാര്‍ഥിന് തിരിച്ച് മകനോടും അങ്ങനെയായിരുന്നു. എന്നാല്‍ ഇനി അച്ഛനും മകനും തമ്മിലുള്ള കോംബോ പൊളിച്ചടുക്കുമെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. മക്കളുമായുള്ള സ്‌നേഹത്തില്‍ ഏറ്റവും കൂടുതല്‍ ആത്മാര്‍ത്ഥയും സ്‌നേഹവും തോന്നിയത് സിദ്ധാര്‍ഥും പ്രതീഷും കൂടി ഉള്ളത് ആണെന്നാണ് പൊതു അഭിപ്രായം.

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku: Netizens About Sumitra And Sidhardh's Friendship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X