For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ കൂട്ടുകാരിയെ നഷ്ടപ്പെടരുതെന്ന് പ്രാർഥിക്കുന്നു; ജ്യോത്സനയ്ക്ക് ആശംസകളുമായി വിധുവും റിമിയും സിത്താരയും

  |

  മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് ഗായകരായ വിധു പ്രതാപ്, സിത്താര കൃഷ്ണ കുമാര്‍, റിമി ടോമി ജ്യോത്സന എന്നിവര്‍ തമ്മില്‍. നല്ല പാട്ടുകാര്‍ എന്നതിലുപരി വ്യക്തി ജീവിതത്തില്‍ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് നാല് പേരും. സൂപ്പര്‍ ഫോര്‍ സീസണ്‍ 2 എന്ന സംഗീത റിയാലിറ്റി ഷോ യില്‍ വിധികര്‍ത്താക്കളായി എത്തുന്നത് ഈ നാല്‍വര്‍ സംഘമാണ്.

  കറുപ്പഴകിൽ അതീവ സുന്ദരിയായി നടി പ്രിയ പ്രകാശ് വാര്യർ, വേറിട്ട ലുക്കിലുള്ള നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു- കാണാം

  വര്‍ഷങ്ങളോളം നീണ്ട സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരങ്ങളെല്ലാം ജ്യോത്സനയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. ജ്യോത്സനയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയ വഴി സ്‌നേഹാര്‍ദ്രമായിട്ടുള്ള കുറിപ്പാണ് ഗായകര്‍ പങ്കുവെച്ചത്. ഓരോരുടെ പോസ്റ്റിനും സ്‌നേഹം തുളുമ്പുന്ന മറുപടികള്‍ നല്‍കി ജ്യോത്സനും എത്തിയിട്ടുണ്ട്. വിശദമായി വായിക്കാം...

  ഒരു വര്‍ഷം മുന്‍പ് ജ്യോത്സന എനിക്ക് എന്റെ സഹപ്രവര്‍ത്തകയും ഒരു മികച്ച ഗായികയും മാത്രമായിരുന്നു. അതിശയിപ്പിക്കുന്ന അവളുടെ കഴിവിനെ ഞാന്‍ ഏറെ സ്‌നേഹിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ജോലി ഭാരത്തില്‍ തളര്‍ന്ന എന്നെ അവള്‍ ആശ്വസിപ്പിച്ചു. ആളൊഴിഞ്ഞ കോണിലേക്ക് എന്നെ കൈ പിടിച്ച് കൂട്ടി കൊണ്ട് പോയിട്ട്, അവള്‍ പറഞ്ഞു. സിത്തു നിനക്ക് വിശ്രമം ആവശ്യമാണ്. നന്നായി ഉറങ്ങുകയും ആരോഗ്യം ശ്രദ്ധിക്കുകയും വേണമെന്നും പറഞ്ഞു.

  നിരന്തരം ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നതിന് പകരം എനിക്ക് ഏറ്റവും ആവശ്യമായ ഒരു ഇടവേളയെ കുറിച്ച് അവള്‍ ഓര്‍മ്മിപ്പിക്കുയായിരുന്നു. അന്ന് മുതല്‍ ഞാന്‍ പ്രാര്‍ഥിക്കുകകയാണ്. ജ്യോത്സന എന്ന ഈ മികച്ച സുഹൃത്തിനെ എനിക്ക് ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന്. കഴിഞ്ഞ വര്‍ഷം എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് ഈ ആത്മബന്ധം. എന്നെന്നും അത്ഭുതപ്പെടുത്തുന്ന ഈ ഗായികയ്ക്ക്, ചിന്നുമണിക്ക് പിറന്നാള്‍ ആശംസകള്‍ എന്നുമാണ് ജ്യോത്സനയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സിത്താര എഴുതിയിരിക്കുന്നത്.

  നിലവാരമില്ലാത്ത സീരിയലുകളാണിവിടെ പ്രശ്‌നമാണെന്ന് അരുണ്‍ ഗോപി; നിങ്ങളുടെ പരാജയ കാരണവും അതെന്ന് ആരാധകര്‍- വായിക്കാം

  വളരെ പെട്ടെന്ന് തന്നെ സിത്താരയുടെ പോസ്റ്റിന് താഴെ സ്‌നേഹം പങ്കുവെച്ച് കൊണ്ടുള്ള ജ്യോത്സനയുടെ മറുപടിയും എത്തി. 'ആവ്വു സിത്തൂമ്മാ... പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. നിങ്ങള്‍ ഇവിടെ പറഞ്ഞിരിക്കുന്നത് പരസ്പരമുള്ള കാര്യങ്ങള്‍ തന്നെയാണ്. അത്രേഉള്ളു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നാണ് നിങ്ങള്‍ കണ്ടെത്തയിരിക്കുന്നതെന്ന് സംശയമില്ലാതെ പറയാം. വലിയൊരു കെട്ടിപ്പിടുത്തം പങ്കുവെക്കുന്നതായിട്ടും ജ്യോത്സന കുറിച്ചു.

  പാര്‍വതിയുടെയും ജയറാമിന്റെയും കല്യാണ കാസറ്റിലുള്ള തമാശ; അത് പറഞ്ഞ് അപ്പയെ കളിയാക്കാറുണ്ടെന്ന് മാളവിക ജയറാം- വായിക്കാം

  സിത്താര മാത്രമല്ല ഗായകരായ വിധു പ്രതാപും റിമി ടോമിയുമടക്കമുള്ളവരും ജ്യോത്സനയ്ക്ക് ആശംസകള്‍ പങ്കുവെച്ചിരുന്നു. 'ഒന്ന് നീന്താന്‍ പഠിച്ച്. അയിനാണ്! രണ്ടാമത്തെ പടത്തില്‍ അമ്മയെ രക്ഷിക്കാന്‍ കടലിലേക്ക് എടുത്ത് ചാടിയ മകനെയും കാണാം. കുട്ടിക്കാലം മുതലുള്ള സൗഹൃദമാണ് ഞങ്ങളുടേത്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ആത്മാര്‍ഥമായിട്ടുള്ള ഒരു ആത്മാവ് ഇവളാണ്. എപ്പോഴും അത് തന്നെ തുടരൂ ചക്കൂ.. പിറന്നാള്‍ ഉമ്മകള്‍ എന്നുമാണ് വിധു പ്രതാപ് എഴുതിയിരിക്കുന്നത്. ഇതിനൊപ്പം ജ്യോത്സന നീന്തല്‍ പഠിച്ച് സ്വീമിങ്ങ് പൂളില്‍ ഇറങ്ങിയ ഫോട്ടോസും താരം പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളെ നിന്റെ സൗഹൃദം ഞാന്‍ എന്നും ഞാന്‍ വിലമതിക്കുന്ന നിധി പോലെയാണ്. വെറും വാക്കുകള്‍ കൊണ്ട് ഞാനത് പറയുന്നതിനെക്കാള്‍ വില ഉള്ളതാണെന്ന് നിനക്ക് അറിയാമെന്ന് കരുതുന്നു. എന്നാണ് വിധുവിന്റെ ഭാര്യയും അവതാരകയുമായ ദീപ്തി എഴുതിയിരിക്കുന്നത്.

  പിറന്നാള്‍ ആശംസകള്‍ ജോ ബേബി. ഇരുപത് വര്‍ഷത്തെ സൗഹൃദം. ഓരോ വര്‍ഷം കൂടുമ്പോഴും സൗന്ദര്യം കൂടി കൂടി വരികയാണല്ലോ ചക്കരേ. ഇനി അങ്ങോട്ട് ഒരുപാട് നല്ല പാട്ടുകള്‍ പാടാനും അതുപോലെ ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവുമെല്ലാം ഈശ്വരന്‍ നല്‍കട്ടേ. എന്നുമാണ് റിമി ടോമിയ്ക്ക് പറയാനുള്ളത്. എന്റെ നല്ല സുഹൃത്തിനും അത്ഭുതകരമായ സംഗീതഞ്ജയ്ക്കും പിറന്നാള്‍ ആശംസകള്‍ എന്ന് പറഞ്ഞ് ഗായിക രഞ്ജിനി ജോസും എത്തിയിട്ടുണ്ട്. ഒരു പ്രാവിശ്യം ചിരിച്ച് തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ സാധിക്കാത്ത ഒരു മനുഷ്യനാണ്. ഇപ്പോള്‍ ഞാനിത് ടൈപ്പ് ചെയ്യുമ്പോള്‍ അതെനിക്ക് മിസ് ചെയ്യുന്നുണ്ട്. എപ്പോഴും വളര്‍ന്ന് കൊണ്ടിരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യണം എന്നുമാണ് രഞ്ജിനി എഴുതിയിരിക്കുന്നത്.

  ഞങ്ങള്‍ക്ക് മതമില്ല, എന്റെ ഭാര്യ സുന്ദരിയാണ്, അവളാണെന്റെ മനസ് മാറ്റിയത്; വിവാഹവേദിയില്‍ മനസ് തുറന്ന് നടന്‍ ബാല- വായിക്കാം

  മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് റിയാലിറ്റി ഷോ ആണ് സൂപ്പര്‍ ഫോര്‍. പാട്ടും ചിരിയും കുസൃതികളും നിറഞ്ഞ സംഗീത റിയാലിറ്റി ഷോ ഗായകരായ വിധികര്‍ത്താക്കളുടെ പേരിലാണ് ശ്രദ്ധേയമായത്. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമുള്ള വിധുവും റിമിയും സിത്താരയും ജ്യോത്സനയുമൊക്കെ ചേര്‍ന്നുള്ള കോമഡികളും കൗണ്ടര്‍ ഡയലോഗുകളുമെല്ലാം സോഷ്യല്‍ മീഡിയ പേജുകളിലും വൈറലാണ്. പരിപാടിയുടെ ഷൂട്ടിന് ശേഷം താരങ്ങള്‍ പരസ്പരം ഒരുമിച്ച് കൂടുന്നതും ഫാമിലി ഔട്ടിങ്ങുമൊക്കെ പതിവാണ്.

  ഞങ്ങള്‍ക്ക് മതമില്ല, എന്റെ ഭാര്യ സുന്ദരിയാണ്, അവളാണെന്റെ മനസ് മാറ്റിയത്; വിവാഹവേദിയില്‍ മനസ് തുറന്ന് നടന്‍ ബാല- വായിക്കാം

  കൂടുതല്‍ ഇട്ടതല്ല, ഇഞ്ചക്ഷന്‍ പേടി..അനുഭവം പങ്കുവെച്ച് റിമി ടോമി | FilmiBeat Malayalam

  നാല് ദിവസം മുന്‍പ് വിധു പ്രതാപിന്റെ ജന്മദിനത്തിനും സമാനമായ രീതിയില്‍ ആശംസകള്‍ അറിയിച്ച് താരങ്ങള്‍ എത്തിയിരുന്നു. വിധുവിന്റെ പാട്ടുകളും മറ്റ് ഓര്‍മ്മകളുമെല്ലാം ചേര്‍ത്ത് വെച്ച വീഡിയോ ആണ് ജ്യോത്സന പങ്കുവെച്ചത്. ഗായകര്‍ക്കിടയിലെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മ ഇവരുടേതാണെന്നാണ് ആരാധകര്‍ പറയുന്നത്. നാല് പേരും തമ്മിലുള്ള സ്‌നേഹവും ഐക്യവും എന്നും ഇതുപോലെ തുടര്‍ന്ന് പോവണമെന്നാണ് ഫാന്‍സിനും ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും പറയാനുള്ളത്. അതേ സമയം ശനി, ഞായര്‍ ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഫോര്‍ സീസണ്‍ 2 ലോക്ഡൗണില്‍ നിര്‍ത്തി വെച്ചെങ്കിലും വീണ്ടും തുടങ്ങിയിരുന്നു. വമ്പന്‍ താരങ്ങളെ അതിഥികളായി കൊണ്ട് വന്നാണ് ഷോ യുടെ രണ്ടാം വരവ്.

  എന്റെ കല്യാണച്ചടങ്ങ് കഴിഞ്ഞ് എല്ലാവരും പോയപ്പോഴാണ് അവരെ കാണുന്നത്; പ്രിയപ്പെട്ട ടീച്ചറെ കുറിച്ച് ജി വേണുഗോപാൽ- വായിക്കാം

  English summary
  Sithara Krishnakumar, Vidhu Prathap And Rimi Tomy's Birthday Wishes To Jyotsna Radhakrishnan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X