twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിലവാരമില്ലാത്ത സീരിയലുകളാണിവിടെ പ്രശ്‌നമാണെന്ന് അരുണ്‍ ഗോപി; നിങ്ങളുടെ പരാജയ കാരണവും അതെന്ന് ആരാധകര്‍

    |

    ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സീരിയലിന് മാത്രം അവാര്‍ഡില്ലെന്നായിരുന്നു. നിലവാരമുള്ള സീരിയലുകള്‍ ഇല്ലാത്തത് കൊണ്ടാണെന്ന പരാമര്‍ശം താരങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിനെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. നിലവാരമുള്ള ആശുപത്രിയും റോഡുമൊക്കെയുള്ള നാട്ടില്‍ സീരിയലുകളാണ് പ്രശ്‌നമെന്ന് അരുണ്‍ പറയുന്നു.

    ഗ്ലാമറായി നടി ബൊമ്മു ലക്ഷ്മി, നടിയുടെ സ്റ്റൈലൻ ചിത്രങ്ങൾ വൈറലാവുന്നു- കാണാം

    അതേ സമയം നിലവാരം ഇല്ലെന്നുള്ളത് ഒരു പ്രശ്‌നം തന്നെയല്ലേ എന്ന് ചൂണ്ടി കാണിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അരുണിന്റെ രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പാരജയമായി പോയതിനെ കുറിച്ചെല്ലാം ചിലര്‍ കമന്റുകളില്‍ സൂചിപ്പിച്ചു. അവര്‍ക്കെല്ലമുള്ള മറുപടി സംവിധായകന്‍ കൊടുക്കുകയും ചെയ്തിരിക്കുകയാണ്. വിശദമായി വായിക്കാം...

    നിലവാരമില്ലാത്ത സീരിയലുകളാണിവിടെ പ്രശ്‌നമാണെന്ന് അരുണ്‍ ഗോപി

    നിലവാരമുള്ള റോഡുള്ള, നിലവാരമുള്ള സര്‍ക്കാര്‍ ആശുപത്രികളുള്ള, നിലവാരമുള്ള ജീവിത സാഹചര്യങ്ങളുള്ള, നിലവാരമുള്ള രാഷ്ട്രീയ അന്തരീക്ഷമുള്ള, നിലവാരമുള്ള മദ്യവും പച്ചക്കറിയും ഭക്ഷ്യ ധാന്യങ്ങളുമൊക്കെ ലഭിക്കുന്ന നാട്ടില്‍ നിലവാരമില്ലാത്ത സീരിയലുകള്‍ പ്രശ്‌നമാണ്.. എന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ അരുണ്‍ ഗോപി പറയുന്നത്. ഇതിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഓരോ കമന്റിനും അരുണ്‍ മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട്.

     നിലവാരമില്ലാത്ത സീരിയലുകളാണിവിടെ പ്രശ്‌നമാണെന്ന് അരുണ്‍ ഗോപി

    നിലവാരം ഒരു വിഷയം തന്നാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നു പറയുന്ന സിനിമ നിലവാരം കുറഞ്ഞു പോയത് കൊണ്ടാണ് താങ്കളുടെ സിനിമ ജീവിതത്തില്‍ ഏറ്റവും വലിയ പരാജയമായി അത് മാറിയതും എന്നാണ് ഒരാളുടെ കമന്റ്. അത് ശരിയാണെന്ന് അരുണ്‍ ഗോപിയും പറയുന്നു. സീരിയലുകള്‍ മാത്രമല്ല നിലവാരമില്ലാത്ത എല്ലാം ഒരു പ്രശ്നം തന്നെയാണ്!

     നിലവാരമില്ലാത്ത സീരിയലുകളാണിവിടെ പ്രശ്‌നമാണെന്ന് അരുണ്‍ ഗോപി

    ഭൗതിക അന്തരീക്ഷവുമായി നടത്തിയ ഈ താരതമ്യത്തില്‍ തന്നെ പിശകുണ്ട്. എന്തുകൊണ്ട് പ്രേക്ഷകര്‍ സന്തോഷ് പണ്ഡിറ്റിന്റെ സിമികള്‍ കാണാതെ ശ്യാമപ്രസാദിന്റെയോ ലോഹിതദാസിന്റെയോ സെലക്ട് ചെയ്യുന്നു എന്നതില്‍ ഉണ്ട് ഇതിനുള്ള ഉത്തരം. നമ്മുടെ പ്രൊഡക്ട് എന്ത് തന്നെയുമാവട്ടെ, അതില്‍ നമ്മുടെ നിലവാരത്തിന്റെ റിഫ്‌ളെക്ഷന്‍ ഉണ്ട്. നമുക്ക് ഈ സമൂഹത്തോട് പറയാനുള്ള കാര്യങ്ങളുടെ ഒരു പരിച്ഛേദമാണ് ഓരോ കലയും. അതുകൊണ്ട് കാണുന്നവരെ ബഹുമാനിക്കലും ഇതിന്റെ ഭാഗമാണെന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.

    വായിക്കാംവായിക്കാം

     നിലവാരമില്ലാത്ത സീരിയലുകളാണിവിടെ പ്രശ്‌നമാണെന്ന് അരുണ്‍ ഗോപി

    ''അത്രയേ ഞാനും പറഞ്ഞുള്ളു. നമ്മുടെ പ്രൊഡക്ടുകള്‍ എന്തുമാകട്ടെ അതില്‍ നമ്മുടെ നിലവാരത്തിന്റെ റിഫ്‌ളെക്ഷന്‍ ഉണ്ട്. സീരിയലുകള്‍ മികച്ച നിലവാരം ഉള്ളവ ആണെന്നല്ലല്ലോ ഞാനും പറഞ്ഞത്. നിലവാരം ഓരോന്നിലും ഉറപ്പാക്കണം എന്ന് തന്നെയല്ലേ.. പിന്നെ ഏറ്റവും നിലവാരം കുറഞ്ഞതെന്നു അവകാശ പെടുന്ന സീരിയലിന്റെ റേറ്റിംഗ് ഒന്ന് നോക്കു.. ആരുടെ നിലവാരമാണ് അതില്‍ നിന്നു മനസിലാക്കുക എന്ന് അരുണ്‍ തിരിച്ച് ചോദിക്കുന്നു. അങ്ങനെ സംവിധായകന്റെ പോസ്റ്റിന് താഴെ സീരിയലുകളെയും സിനിമകളെയും കുറിച്ച് നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്.

    Recommended Video

    സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്
     നിലവാരമില്ലാത്ത സീരിയലുകളാണിവിടെ പ്രശ്‌നമാണെന്ന് അരുണ്‍ ഗോപി

    അതേ സമയം അധ്യാപക ദിനത്തില്‍ ഭാര്യ സൗമ്യയ്ക്ക് ആശംസകള്‍ അറിയിച്ചാണ് അരുണ്‍ ഗോപി എത്തിയിരിക്കുന്നത്. അതിനുള്ള കാരണത്തെ കുറിച്ചും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സംവിധായകന്‍ സൂചിപ്പിച്ചിട്ടുണ്ട്. 'ഈ ഫോട്ടോയില്‍ കാണുന്ന ആളാണ് സൗമ്യ. എന്റെ ജീവിതയാത്രയില്‍ വഴിയില്‍ വെച്ചു കണ്ടു മുട്ടി. പ്പോള്‍ എന്റെ ജീവിതം വഴിമുട്ടിക്കാതെ മുന്നോട്ട് കൊണ്ട് പോകുന്ന പങ്കാളി. ഇയാളെ കുറിച്ച് ഇന്നെഴുതാന്‍ കാരണം മറ്റൊന്നുമല്ല. ഗുരുനാഥ ആണ്, മറ്റാരുടേയുമല്ല, എന്റെ.. ജീവിതം ഇങ്ങനെയൊക്കെ കൂടി ആണെന്ന് ചിലപ്പോഴൊക്കെ ഇയാള്‍ വഴിയാണ് ഞാന്‍ അറിയുന്നത്.

    പലതിനും ഇങ്ങനെ ഒരു മുഖം കൂടി ഉണ്ടെന്ന് എന്നെ പഠിപ്പിക്കുന്നതും ഇദ്ദേഹമാണ്. പുള്ളിക്കാരിയുടെ മാസ്റ്റര്‍ പീസ് ഡയലോഗ് ഉണ്ട് 'ഞാന്‍ അരുണിനെ ശിക്ഷിച്ചേ വളര്‍ത്തു' എന്ന് പറച്ചിലില്‍ അല്ലാതെ, ജീവിതത്തില്‍ ചേര്‍ത്തു നിര്‍ത്തുന്ന പ്രിയപെട്ടവള്‍ക്ക്, സെന്റ് തെരേസാസിലെ അദ്ധ്യാപന ജോലി ജീവശ്വാസമായി കൊണ്ട് നടക്കുന്ന ടീച്ചര്‍ക്ക് ഹൃദയം നിറഞ്ഞ അദ്ധ്യാപക ദിനാശംസകള്‍..!

    English summary
    Malayalam Serial Award Issue, Director Arun Gopy's Respond To A Comment Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X