For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ തോന്നിയത് പോലെ നടക്കുന്നുവെന്ന് അനിരുദ്ധ്; മകന്റെ കരണം പുകച്ച് സിദ്ധു, സുമിത്രയെ എനിക്കറിയാം!

  |

  ജനപ്രീയ പരമ്പരയാണ് കുടുംബവിളക്ക്. ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ടു കൊണ്ട് മുന്നേറുന്ന സുമിത്രയുടെ അതീജീവന കഥയ്ക്ക് ഒരുപാട് ആരാധകരുണ്ട്. തീര്‍ത്തും അപ്രതീക്ഷിതവും നാടകീയവുമായ രംഗങ്ങളിലൂടെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കുടുംബവിളക്ക് കടന്നു പോയത്. താന്‍ ഗര്‍ഭിണിയാണെന്ന് കള്ളം പറഞ്ഞ് സിദ്ധുവിന്റെ വീട്ടിലേക്ക് തിരികെ വരാനായി വേദിക ശ്രമിച്ചിരുന്നു. എന്നാല്‍ കൃത്യസമയത്ത് തന്നെ സമ്പത്ത് കടന്നു വരികയും വേദികയുടെ കള്ളി സിദ്ധുവിന് മുന്നില്‍ തുറന്നു കാണിക്കുകയും ചെയ്തിരുന്നു. ഇതോടെ സിദ്ധുവും വേദികയും തമ്മിലുള്ള അകല്‍ച്ച കൂടിയിരിക്കുകയാണ്.

  സാരിയിൽ സുന്ദരിയായി കീർത്തി സുരേഷ്, ചിത്രങ്ങൾ വൈറലാവുന്നു

  വേദികയ്‌ക്കെതിരെ തിരിഞ്ഞവരില്‍ സിദ്ധുവിന്റെ അമ്മയും സഹോദരിയുമടക്കമുണ്ട് ഇപ്പോള്‍. പതിയെ തന്റെ വീട്ടിലേക്ക് വീണ്ടും അടുത്തു കൊണ്ടിരിക്കുകയാണ് സിദ്ധു. സുമിത്രയോടുണ്ടായിരുന്ന സിദ്ധുവിന്റെ ദേഷ്യവും മാറിയിരിക്കുകയാണ്. ഇപ്പോള്‍ സുമിത്രയോട് ബഹുമാനമാണ് സിദ്ധുവിന്. ഇതിനിടെ വേദികയെ ഉപേക്ഷിക്കണമെന്ന് സിദ്ധുവിനോട് സമ്പത്ത് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോ എത്തിയിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഒരിക്കല്‍ തളളിപ്പറയുകയും പരസ്യമായി അപമാനിക്കുകയും ചെയ്ത സുമിത്രയ്ക്ക് വേണ്ടി സിദ്ധു വാദിക്കുകയും കയ്യുയര്‍ത്തുകയും ചെയ്യുന്ന രംഗങ്ങള്‍ക്കാണ് ഇനി പരമ്പര സാധിക്കുന്നത്. അതേസമയം മറ്റെല്ലാവരും സുമിത്രയെ അംഗീകരിക്കാന്‍ തയ്യാറായിട്ടും അനിരുദ്ധിന് മാത്രം അത് സാധിച്ചിട്ടില്ല. ഇന്ന് വീട്ടില്‍ എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കടന്നു വരുന്ന അനിരുദ്ധ് സ്വന്തം അമ്മയായ സുമിത്രയെക്കുറിച്ച് മോശമായ പദപ്രയോഗം നടത്തുകയാണ്. അച്ഛന്റെ നിയന്ത്രണത്തിലല്ല അമ്മ. അമ്മ അമ്മയ്ക്ക് തോന്നിയത് പോലെയാണ് നടക്കുന്നത്. രോഹിത്ത് അങ്കിളും കാമുകി കാമുകന്മാരെ പോലെയാണെന്ന് അനിരുദ്ധ് പറഞ്ഞതും സിദ്ധു മകന്റെ കരണത്തടിക്കുകയായിരുന്നു.

  തീര്‍ത്തും ഞെട്ടിക്കുന്നതായിരുന്നു മറ്റുള്ളവരെ സംബന്ധിച്ച് സിദ്ധുവിന്റെ അടി. ആരോപണങ്ങള്‍ വിളിച്ച് പറയുമ്പോള്‍ ഈ സ്ത്രീ നിന്റെ അമ്മയാണെന്നത് മറക്കരുതെന്നാണ് സിദ്ധു അനിരുദ്ധിനോട് പറയുന്നത്. നിനക്കൊരു പനി വന്നാല്‍ തൊട്ടും തലോടിയും ഉറങ്ങാതെയിരിക്കുന്ന നിന്റെ അമ്മയെ നീ കണ്ടിട്ടുണ്ടാകില്ല. എന്നെ നിനക്ക് എന്തും പറയാം. ഞാന്‍ വഴി പിഴച്ചവനാണ്. പക്ഷെ മക്കള്‍ക്ക് വേണ്ടി ജീവിക്കുന്ന അമ്മയെ നീയൊക്കെ തള്ളിപ്പറഞ്ഞാല്‍ ഞാന്‍ കേട്ടു കൊണ്ട് നില്‍ക്കില്ല. നിന്റെ അമ്മയെ ഞാന്‍ അറിയുന്നത് പോലെ ഈ ലോകത്ത് മറ്റാര്‍ക്കും അറിയില്ല എന്നും സിദ്ധു അനിരുദ്ധിനോട് പറയുന്നു. അമ്പരപ്പോടെ കേട്ട് കൊണ്ട് നില്‍ക്കുകയാണ് അനിരുദ്ധ്.

  അതേസമയം പിന്നാലെ സിദ്ധുവും വേദികയും തമ്മിലുള്ള ഫോണ്‍ സംഭാഷണവും കാണാം. മറ്റെന്തെങ്കിലും മോഹം മനസില്‍ വച്ചു കൊണ്ടാണ് എന്നോട് ഈ സമീപനം കാണിക്കുന്നതെങ്കില്‍ അത് ഞാന്‍ പൊറുക്കില്ലെന്നാണ് വേദിക സിദ്ധുവിനോട് പറയുന്നത്. തന്നില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്ന സിദ്ധു സുമിത്രയുമായി അടുക്കുന്നുണ്ടോ എന്ന ഭയമാണ് വേദികയെ അലട്ടുന്നത്. അതേസമയം സിദ്ധു വേദികയില്‍ നിന്നും വിവാഹ മോചനം തേടുമോ എന്ന ആകാംഷയിലാണ് ആരാധകര്‍.

  ഹരിയെ സമ്മാനങ്ങള്‍ കൊണ്ട് മൂടി തമ്പി; ബാലന്റെ പേടി ശരിയാകുന്നു!

  Recommended Video

  Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam

  'ആരോപണങ്ങള്‍ വിളിച്ചു പറയുമ്പോ അത് കേട്ട് നില്‍ക്കുന്ന ഈ സ്ത്രീ നിന്റെ അമ്മയാണെന്ന് മറന്ന് പോകരുത് ' സിദ്ധുവിന്റെ ഡയലോഗ് പൊളി, അനന്യ പണ്ടത്തെ പോലെ നല്ല ബോള്‍ഡ് ആവണം അല്ലെഗില്‍ സുമിത്രയേ പോലെ ആവും,
  സിദ്ധുവിനെയും സുമിത്രയെയും ഇനി ഒന്നിപ്പിക്കരുത് സുമിത്രയേ അത്രക്ക് താഴ്ത്തരുത്,
  അനി കുറേനാളായി ചേലക്കാന്‍ തുടങ്ങീട്ട് അതും സ്വന്തം അമ്മയെ പറ്റി?സിദ്ധു അങ്കിള്‍ അടി കൊടുത്തത് നന്നായി. ഈ സീരിയലില്‍ ഏറ്റവും കൂടുതല്‍ തല്ലു കിട്ടുന്നത് വേദികക്കല്ല.. അനികുട്ടനാണ്. തല്ലുകൊള്ളി.. എന്നാലും നന്നാവില്ല, അനിരുദ്ദിന് എത്ര തല്ലാ കിട്ടുന്നത് എന്നിട്ടും അവന്‍ നന്നാവുന്നുണ്ടോ, എന്നിങ്ങനെയാണ് വീഡിയോയ്ക്ക് ആരാധകര്‍ നല്‍കുന്ന കമന്റുകള്‍.

  Read more about: serial
  English summary
  Kudumbavilakku Promo Siddharth Slaps Anirudh For Insulting Sumithra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X