സുമിത്രയുടെ പിറന്നാളിന് പോകാതിരിക്കാൻ, സിദ്ധുവിന് മുമ്പിൽ പുതിയ നമ്പറുമായി വേദിക!

വ്യത്യസ്ഥമായ കഥാവഴിയിലൂടെ സഞ്ചരിക്കുന്ന സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. അഞ്ഞൂറ് എപ്പിസോഡുകളോട് അടുക്കാൻ പോകുന്ന സീരിയൽ നിർണായക രം​ഗങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. തുടക്കത്തിൽ കണ്ണീർ സീരിയലും അമ്മായിമ്മ പോരും മാത്രമായി കുടുംബവിളക്ക് ഒതുങ്ങിയിരുന്നെങ്കിൽ ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ടങ്ങൾ കൂടി പരി​​ഗണിച്ച് പുതിയ വഴിയിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്. നടി മീരാ വാസുദേവാണ് സീരിയലിലെ പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. വിവാഹ ജീവിതം പരാജയമായതോടെ ഇപ്പോൾ മക്കൾക്ക് വേണ്ടിയാണ് സുമിത്ര ജീവിക്കുന്നത്.

Also Read: 'ആ തലോടൽ മാസങ്ങളായുള്ള ശീലമാണ്', പ്രസവശേഷവും വയറിൽ നിന്ന് കൈയ്യെടുക്കാതെ സൗഭാ​ഗ്യ!

സുമിത്രയുമായി വിവാഹമോചനം നേടിയ ശേഷം സുഹൃത്തായിരുന്ന വേദികയെയാണ് സിദ്ധാർഥ് വിവാഹം ചെയ്തത്. വേദികയുമായുള്ള സിദ്ധാർഥിന്റെ വിവാഹം നടന്നതോടെ കാര്യങ്ങൾ കൂടുതൽ ​കുഴപ്പത്തിലേക്കാണ് പോയത്. സിദ്ധാർഥിന് മാത്രമല്ല വേദിക മൂലം പുലിവാല് പിടിക്കേണ്ടി വന്നത് സുമിത്രയുടെ ജീവിതത്തെയും വേദികയുടെ വരവ് ബാധിച്ചു. അന്നും ഇന്നും സുമിത്രയുടെ തകർച്ച ആ​ഗ്രഹിച്ചിരുന്ന വേദിക അതിനായി നിരവധി തന്ത്രങ്ങൾ പയറ്റുകയും ചെയ്തു. സുമിത്രയെ തകർക്കുക മാത്രമാണ് വേദിക ലക്ഷ്യം വെക്കുന്നത്.

പഴയ സ്വഭാവം പൂർണമായും ഉപേക്ഷിക്കാതെ വേദിക

തുടക്കത്തിൽ വേദികയുടെ സ്വഭാ​വത്തെ കുറിച്ച് ധാരണയില്ലാതിരുന്ന സിദ്ധാർഥ് ഇപ്പോൾ വേദികയുടെ ശരിയായ സ്വഭാവം എന്താണെന്ന് മനസിലാക്കി തുടങ്ങി. സുമിത്രയെ കള്ളക്കേസിൽ കുടുക്കാനുള്ള വേദികയുടെ ശ്രമം പൊളിച്ചതും സിദ്ധാർഥ് തന്നെയായിരുന്നു. ശേഷം വേദികയെ വീട്ടിൽ നിന്നും പുറത്താക്കിയ സിദ്ധാർഥ് ഇനി വേദികയെ വീട്ടിലേക്ക് സ്വീകരിക്കാൻ തയ്യാറല്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം ​താൻ ​ഗർഭിണിയാണെന്ന പുതിയ അടവാണ് വേദിക സിദ്ധാർഥിന് മുന്നിൽ ഇറക്കിയത്. എന്നാൽ ആ കള്ളത്തരവും പൊളിഞ്ഞതോടെ വേദികയുടെ എല്ലാ വഴികളും അടഞ്ഞു. ഇതിന് ശേഷം വേദിക സുമിത്രയെ വീണ്ടും കള്ളക്കേസിൽ കുടുക്കി.

സിദ്ധുവിന് മുമ്പിൽ പുതിയ അടവ്

തന്നെ ശാരീരികമായി ഉപദ്രവിച്ചു എന്ന് കാണിച്ചാണ് വേദിക പൊലീസിൽ പരാതി നൽകിയത്. വേദികയ്ക്ക് വീട്ടിലേക്ക് തിരിച്ച് കയറാനുള്ള പുതിയ തന്ത്രമാണ് കള്ളക്കേസ് എന്ന് മനസിലാക്കിയ സിദ്ധാർഥ് പുതിയ നിബന്ധനകളും സുമിത്രയുടെ പേരിലുള്ള കള്ളക്കേസും പിൻവലിച്ചശേഷമാണ് വേദികയെ സ്വീകരിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ഏറ്റവും അധികം കാഴ്ചക്കാരുള്ള സീരിയലുകളിൽ ഒന്നാണഅ കുടുംബവിളക്ക്. സീരിയലിന്റെ പുതിയ പ്രമോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. സുമിത്രയുടെ പിറന്നാൾ ആഘോഷങ്ങളിൽ സിദ്ധാർഥ് പങ്കെടുക്കാതരിക്കാൻ നടുവിന് പരുക്കേറ്റു എന്ന് പറഞ്ഞ് അഭിനയിക്കുന്ന വേദികയാണ് പുതിയ പ്രമോയിലുള്ളത്. മക്കളുടെ ആ​ഗ്രഹപ്രകാരമാണ് ഇത്തവണ പിറന്നാൾ ആ​ഘോഷിക്കാനുള്ള തീരുമാനത്തിലേക്ക് സുമിത്ര എത്തിയത്. സിദ്ധുവിന് പിറന്നാൾ ആഘോഷ ചടങ്ങിലേക്ക് ക്ഷണം ഉണ്ട്.

Recommended Video

തിയറ്ററിലെത്തി 15 ദിവസങ്ങള്‍ക്ക് ശേഷം 'മരക്കാര്‍' ആമസോണ്‍ പ്രൈമിലേക്ക്
സുമിത്രയുടെ പിറന്നാൾ ആഘോഷം ഇഷ്ടപ്പെടാതെ വേദിക

എന്നാൽ സിദ്ധാർഥ് മുൻഭാര്യയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിൽ വേദികയ്ക്ക് താൽപര്യമില്ല. അതിനാലാണ് വീണെന്നും നടുവിന് പരിക്കേറ്റെന്നും പറഞ്ഞ് കരഞ്ഞ് നിലവിളിച്ച് സിദ്ധാർഥിനെ എവിടേയും പോകാൻ അനുവ​ദിക്കാതെ വേദിക കൂടെ നിർത്തുന്നത് എന്നാണ് പുതിയ പ്രമോയിൽ നിന്നും മനസിലാകുന്നത്. തനിക്ക് നടക്കാൻ സാധിക്കുന്നില്ലെന്നും ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടുമെല്ലാം ബഹളം വെക്കുന്ന വേദികയുടെ രം​ഗങ്ങൾ രസകരമായിട്ടാണ് പ്രമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വില്ലത്തിയാണ് വേദികയെങ്കിലും നായികയെക്കാൾ ആരാധകർ വില്ലത്തിയായ വേദികയ്ക്ക് ഉണ്ട്. 'വേദികയുടെ അഭിനയം കണ്ടാൽ‌ മോനും മരുമകളും എവിടെയെങ്കിലും പോകാൻ ഇറങ്ങുബോൾ ചില അമ്മായിയമ്മകളുടെ അടവ് പോലെ ആയിപ്പോയി', 'കുറെ ചളി റൊമാൻസും മണ്ണാങ്കട്ടയും മാത്രമുള്ള സീരിയലുകളെക്കാൾ ഒരുപാട് സന്ദേശങ്ങളും ഇന്നത്തെ സമൂഹത്തിന് വേണ്ട ഓർമപ്പെടുത്തലുകളും കാണിക്കുന്ന ഒരു പരമ്പര കുടുംബവിളക്ക് ആണ്' എന്നിങ്ങനെയെല്ലാമാണ് പുതിയ പ്രമോയ്ക്കും കുടുംബവിളക്ക് സീരിയലിനും ലഭിക്കുന്ന ആരാധകരുടെ കമന്റുകൾ.

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X