'ആ തലോടൽ മാസങ്ങളായുള്ള ശീലമാണ്', പ്രസവശേഷവും വയറിൽ നിന്ന് കൈയ്യെടുക്കാതെ സൗഭാ​ഗ്യ!

സോഷ്യൽമീഡിയ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന ദമ്പതികളിൽ രണ്ട് പേരാണ് അർജുനും സൗഭാ​ഗ്യയും. താരദമ്പതികളുടെ പുത്രിയായിരുന്നിട്ടും ടിക്ക് ടോക്ക് വീഡിയോകൾ ചെയ്താണ് സൗഭാ​ഗ്യ തനിക്കായി ആരാധകരെ സമ്പാദിച്ചത്. ടിക്ക് ടോക്ക് തുടക്കകാലം മുതൽ സൗഭാ​ഗ്യ അറിയപ്പെടുന്ന സെലിബ്രിറ്റിയാണ്. നടി കൽപ്പനയുടെ ഡയലോ​ഗുകൾ ഉൾപ്പടെ അതേപടി മനോഹരമായി അവതരിപ്പിക്കാൻ സൗഭാ​ഗ്യ ശ്രദ്ധിച്ചിരുന്നു. ജന്മ സിദ്ധമായ നൃത്തവും സൗഭാ​ഗ്യയുടെ ഒപ്പമുണ്ട്.

sowbhagya venkitesh, sowbhagya venkitesh delivery, sowbhagya venkitesh news, സൗഭാ​ഗ്യ വെങ്കിടേഷ്, സൗഭാ​ഗ്യ വെങ്കിടേഷ് അർജുൻ സോമശേഖർ, താരാ കല്യാൺ

ബാല്യകാല സുഹൃത്ത് അർജുനുമായുള്ള നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് സൗഭാ​ഗ്യ അർജുനെ വിവാഹം ചെയ്തത്. നടിയും സൗഭാ​ഗ്യയുടെ അമ്മയുമായ താരാ കല്യാണിന്റെ ഡാൻസ് സ്കൂൾ ഇപ്പോൾ സൗഭാ​ഗ്യയും അർജുനും ചേർന്നാണ് നടത്തികൊണ്ട് പോകുന്നത്. പ്രണയവും വിവാഹവുമെല്ലാം ആരാധകർക്കൊപ്പം ആഘോഷമാക്കിയ താരദമ്പതികൾ ആദ്യത്തെ കുഞ്ഞ് വന്നതിന്റെ സന്തോഷത്തിലാണ്. ദിവസങ്ങൾക്ക് മുമ്പാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്.

​ഗർഭകാലത്തിന്റെ തുടക്കം മുതൽ ഒരോ ഘട്ടത്തെ കുറിച്ചും സൗഭാ​ഗ്യയും അർ‍ജുനും സോഷ്യൽമീഡിയ വഴി ആരാധകരുമായി പങ്കുവെച്ചിരുന്നു. കൂടാതെ മറ്റ് ​ഗർഭിണികളെ പോലെ ഒമ്പത് മാസവും കട്ടിലും മുറിയുമായിട്ടല്ല സൗഭാ​ഗ്യ കഴി‍ഞ്ഞിരുന്നത്. ഓൺലൈൻ നൃത്ത ക്ലാസുകളുമായി ഭർത്താവിനൊപ്പം സൗഭാ​ഗ്യ സജീവമായിരുന്നു. ​ഗർ‌ഭകാലത്ത് ചടഞ്ഞ് കൂടിയിരിക്കുകയല്ല... ആഘോഷമായി ഒരോ മിനിറ്റും ആഘോഷമാക്കുകയാണ് വേണ്ടതെന്ന സന്ദേശവും സൗഭാ​ഗ്യ തന്റെ ​ഗർഭകാല ജീവിതത്തിലൂടെ തെളിയിച്ച് പ്രാവർത്തികമാക്കി കാണിക്കുകയും ചെയ്തിരുന്നു. സീസേറിയനിലൂടെയാണ് സൗഭാ​ഗ്യ പെൺകു‍ഞ്ഞിന് ജന്മം നൽകിയത്. ഏറെ ഭയത്തോടെയാണ് സീസേറിയന് വേണ്ടി പോയതെന്നും എന്നാൽ ഡോക്ടർമാരുടേയും നഴ്സുമാരുടേയും നിസീമമായ സേവനം കൊണ്ട് മനോഹരമായി പെൺകുഞ്ഞിന് ജന്മം നൽകാൻ കഴിഞ്ഞുവെന്നും പിന്നീട് സൗഭാ​ഗ്യ സോഷ്യൽമീഡിയ വഴി അറിയിച്ചിരുന്നു. കൂടാതെ സിസേറിയൻ കഴിഞ്ഞ് ദിവസങ്ങൾക്കകം നിഷ്പ്രയാസം നൃത്തം ചെയ്യുന്ന ഒരു വീഡിയോയും സൗഭാ​ഗ്യ പങ്കുവെച്ചിരുന്നു. ഇപ്പോൾ മകൾ സുദർശനയോടൊപ്പം ആദ്യമായി വീട്ടിലേക്ക് എത്തിയപ്പോൾ തനിക്കായി അർജുനും കുടുംബവും നൽകിയ സ്വീകരണത്തിന്റെ വീഡിയോയാണ് സൗഭാ​ഗ്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

പ്രവസശേഷം ആശുപത്രിയിൽ നിന്ന് ഇറങ്ങുന്നത് മുതലുള്ള രം​ഗങ്ങളും സൗഭാ​ഗ്യ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. വീൽചെയറിലായാണ് സൗഭാഗ്യയെ കാറിന് അടുത്തേക്കെത്തിച്ചത്. താര കല്യാണായിരുന്നു സുദർശനയെ എടുത്തത്. വീൽ ചെയറിലായിരുന്നപ്പോഴും കാറിൽ കയറാനായി എത്തിയപ്പോഴുമെല്ലാം വയറിൽ കൈ ചേർത്ത് വെച്ചിരുന്നു സൗഭാഗ്യ. സൗഭാഗ്യയുടെ മടിയിലേക്ക് താരയായിരുന്നു കുഞ്ഞിനെ വെച്ച് കൊടുത്തത്. ബൊക്കെയുമായാണ് അർജുന്റെ സഹോദരൻ സൗഭാ​ഗ്യയേയും കുഞ്ഞിനേയും സ്വീകരിച്ചത്. കുടുംബാംഗങ്ങളെല്ലാം കുഞ്ഞതിഥിയെ സ്വീകരിക്കാനെത്തിയിരുന്നു. ആരതിയുഴിഞ്ഞായിരുന്നു കുഞ്ഞതിഥിയെ സ്വീകരിച്ചത്. വെൽകം ഹോം ബേബിയെന്ന് തൊട്ടിലിന് അരികിലായി എഴുതിയിരുന്നു. ബലൂണുകളാലും മുറി അലങ്കരിച്ചിരുന്നു. വീട്ടിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഇരുവരും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.

വയറിൽ കൈ ചേർത്ത് വെച്ചാണ് സൗഭാ​ഗ്യ വീഡിയോയിലുട നീളം പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴും കുഞ്ഞ് വയറ്റിലുണ്ട് എന്ന ഓർമയാണോ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഓപ്പറേഷൻ അല്ലായിരുന്നോ, അതാണ് കൈ വയറിൽ വെച്ചിരിക്കുന്നത്, കുലുങ്ങുമ്പോൾ വേദന കാണും അതായിരിക്കും വയറിൽ കെവെച്ചത്. സിസേറിയൻ ആയതുകൊണ്ട് ഒരു ബലത്തിന് കൈവെച്ചതായിരിക്കും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. മകൾക്കൊപ്പമുള്ള അർജുന്റേയും സൗഭാ​ഗ്യയുടേയും തുടർന്നുള്ള ജീവിതത്തിന് നിരവധി പേർ ആശംസകൾ നേർന്നു. ചക്കപ്പഴത്തിലൂടെ അർജുൻ ഇപ്പോൾ ഒരു നടൻ കൂടിയാണ്.

Also Read: 'നിയന്ത്രണമില്ലാതെ പാർട്ടിയും ആഘോഷങ്ങളും', കരീന കപൂറിന് കൊവിഡ്!

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X