'നിയന്ത്രണമില്ലാതെ പാർട്ടിയും ആഘോഷങ്ങളും', കരീന കപൂറിന് കൊവിഡ്!

ബോളിവുഡ് സൂപ്പർതാരം കരീന കപൂർ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സോഷ്യൽമീഡിയ വഴി കൊവിഡ് ബാധിച്ച വിവരം അറിയിച്ചത്. കരീനയ്ക്ക് മാത്രമല്ല താരത്തിന്റെ ഉറ്റ സുഹൃത്ത് അമൃത അറോറയ്ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. കൊവിഡ് മാനദന്ധങ്ങൾ ലംഘിച്ച് പാർട്ടികളിൽ പങ്കെടുത്തതിനാലാണ് ഇരുവർ‍ക്കും കൊവിഡ് ബാധിച്ചത് എന്നാണ് ബ്രിഹൺ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചത്. ഒരിടയ്ക്ക് വ്യാപകമായി കൊവിഡ് ബാധിതരുടെ എണ്ണം പെരുകിയപ്പോഴും മരണ സംഖ്യ ഉയർന്നപ്പോഴും നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും മുംബൈ കുത്തഴിഞ്ഞ സ്ഥിതിയിലാണ്.

actress kareena kapoor khan,  kareena kapoor khan, covid, കരീന കപൂർ, കരീന കപൂർ കൊവിഡ് , സെയ്ഫ് അലി ഖാൻ

ബോളിവുഡിൽ ഇപ്പോൾ പാർട്ടികളുടേയും വിവാഹങ്ങളുടേയും നിശാ പാർട്ടികളുടേയും മേളമാണ്. ബോളിവുഡിലെ സൂപ്പർ താരങ്ങൾ അടക്കമുള്ളവർ ഇത്തരം പാർട്ടികളിലെ സജീവ സാന്നിധ്യവുമാണ്. ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് കരീനയും അമൃതയും. അടുത്തിടെ ഇരുവരും നിരവധി പാർട്ടികളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഏറ്റവും ഒടുവിലായി റിയ കപൂറിന്റെ പാർട്ടിയിലാണ് ഇരുവരും പങ്കെടുത്തത്.

Also Read: 'ആ നടനോട് ഒരുതരം ഭ്രാന്താണ്.. എത്ര ദൂരെയായാലും കാണാൻ പോകും'; സൂപ്പർ താരത്തെ കുറിച്ച് ശ്രീവിദ്യ

കൊവിഡ് ബാധിച്ച വിവരം ആദ്യം കരീനയോ അമൃതയോ പുറത്ത് പറഞ്ഞിരുന്നില്ല. ശേഷം ബിഎംസി അധികൃതർ നടപടികൾ എടുത്തതോടെയാണ് കരീന സോഷ്യൽമീഡ‍ിയ വഴി കൊവിഡ് ബാധിച്ച വിവരം സോഷ്യൽമീഡിയ വഴി അറിയിച്ചത്. 'എനിക്ക് കൊവിഡ് പോസിറ്റീവ് ആണ് എന്ന് പരിശോധനയിൽ മനസിലായി. എല്ലാ മെഡിക്കൽ പ്രോട്ടോക്കോളുകളും പാലിക്കുന്നതിനായി ഞാനിപ്പോൾ ഐസൊലേഷനിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ‍ഞാനുമായി സമ്പർക്കത്തിലായിരുന്നവർ ദയവായി പരിശോധനയ്ക്ക് വിധേയമാകാൻ ഞാൻ അഭ്യർത്ഥിക്കുന്നു. എന്റെ കുടുംബവും സ്റ്റാഫും രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ചവരാണ്. നിലവിൽ അവർക്ക് ആർക്കും ലക്ഷണങ്ങൾ ഒന്നും ഇല്ല' കൊവിഡ് പൊസിറ്റീവായ ശേഷം കരീന ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ഇതേ പാർട്ടിയിൽ അമൃത അറോറയുടെ സഹോദരി മലൈക അറോറ, കരീനയുടെ സഹോദരി കരിഷ്മ കപൂർ, മസാബ ഗുപ്ത, കരീനയുട മാനേജർ എന്നിവരും പങ്കെടുത്തിരുന്നു. പാർട്ടി ആഘോഷങ്ങളുടെ ചിത്രങ്ങൾ കരീന സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ കരൺ ജോഹറിന്റെ വസതിയിൽ നടന്ന പാർട്ടിയിലും കരീന കപൂർ പങ്കെടുത്തിരുന്നു. ബോളിവുഡിലെ ഒട്ടനവധി മുൻനിര താരങ്ങൾ ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ബിഎംസി ഇപ്പോൾ എല്ലാവർക്കും കൊവിഡ് പരിശോധന നിർദേശിച്ചിരിക്കുകയാണ്. താരത്തിന് കോവിഡ് ബാധയുണ്ടായത് എവിടെ നിന്നാണ് വ്യക്തമല്ല. കരീനയ്ക്കും അമൃതയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ഇരുവരുമായി സമ്പർക്കം പുലർത്തിയവർ ഐസോലേഷനിൽ കഴിയേണ്ടി വരും.

Also Read: 'അദ്ദേഹം ജോലി ഉപേക്ഷിച്ചതോടെയാണ് യോ​ഗ പഠിപ്പിക്കാൻ തുടങ്ങിയത്'; ഭർത്താവിനെ കുറിച്ച് സന്ധ്യ മനോജ്

തിങ്കളാഴ്ച രാവിലെ നൽകിയ അഭിമുഖത്തിൽ കരീനയ്ക്ക് ശരീര വേദനയും പനിയും ഉള്ളതായി വെളിപ്പെടുത്തിയിരുന്നു. 'ഞായറാഴ്ച കരീനയ്ക്ക് ചെറിയ പനിയും ശരീരവേദനയും ഉണ്ടായിരുന്നു. അതിനാൽ അവൾ പരിശോധനയ്ക്ക് വിധേയയായി. എന്നാൽ അവൾ ഇപ്പോൾ പൂർണ്ണമായും ആരോ​ഗ്യവതിയാണ്. ഡോക്ടർമാർ അവളെ നന്നായി പരിപാലിക്കുന്നു. അവളുടെ മക്കളായ തൈമൂർ അലി ഖാനെയും ജെഹാം​ഗീർ അലി ഖാനെയും എന്റെ താമസ സ്ഥലത്തേക്ക് അയയ്ക്കാൻ ഞാൻ അവളോട് പറഞ്ഞിരുന്നു. പക്ഷേ കുഴപ്പങ്ങൾ ഇല്ലാത്തതിനാൽ തൈമൂറിനേയും ജെയ്യേയും തന്നോടൊപ്പം താമസിപ്പിക്കുകയാണ് എന്ന് അവൾ പറഞ്ഞു' രൺധീർ കപൂർ വ്യക്തമാക്കി.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

Also Read: 'അവൻ പ്രണയത്തിലാണ്...'; അഡോണിയെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി സന്ധ്യ മനോജ്

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X