'അദ്ദേഹം ജോലി ഉപേക്ഷിച്ചതോടെയാണ് യോ​ഗ പഠിപ്പിക്കാൻ തുടങ്ങിയത്'; ഭർത്താവിനെ കുറിച്ച് സന്ധ്യ മനോജ്

ബിഗ് ബോസ് മലയാളം സീസൺ 3യിൽ ഏറ്റവും ശ്രദ്ധേയരായ മത്സരാർഥികളിൽ ഒരാളായിരുന്നു സന്ധ്യ മനോജ്. 71 ആം ദിവസമാണ് ബിഗ് ബോസ് ഹൗസിൽ നിന്ന് സന്ധ്യ പുറത്തായത്. ഒഡീസി നൃത്തത്തിലൂടെയാണ് സന്ധ്യ കൂടുതൽ പ്രശസ്തയായത്. മലയാളിയാണെങ്കിലും സന്ധ്യ ജനിച്ചതും വളർന്നതും എല്ലാം കുവൈറ്റിലാണ്. മനോജിനെ വിവാഹം ചെയ്ത ശേഷമാണ് സന്ധ്യ മലേഷ്യയിലേക്ക് ചേക്കേറിയത്. തുടക്കത്തിൽ ബി​ഗ് ബോസ് പ്രേക്ഷകർക്കൊന്നും ഒട്ടും പ്രതീക്ഷയില്ലാതിരുന്ന മത്സരാർഥിയായിരുന്നു സന്ധ്യ മനോജ്. എന്നാൽ പിന്നീട് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാണ് സന്ധ്യ ഓരോ ആഴ്ചയിലും നോമിനേഷനിൽ ഉൾപ്പെടാതെ രക്ഷപ്പെട്ട് അടുത്ത സ്റ്റേജിലേക്ക് കയറിയത്.

Also Read: 'ആ നടനോട് ഒരുതരം ഭ്രാന്താണ്.. എത്ര ദൂരെയായാലും കാണാൻ പോകും'; സൂപ്പർ താരത്തെ കുറിച്ച് ശ്രീവിദ്യ

ബി​ഗ് ബോസ് അവസാനിച്ചെങ്കിലും സോഷ്യൽനമീഡിയയിൽ സജീവമായ സന്ധ്യ തന്റെ കുടുംബവിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. നർത്തകി എന്നതിലുപരി ഒരു യോ​ഗ ഇൻസ്ട്രക്ടർ കൂടിയാണ് സന്ധ്യയും ഭർത്താവ് മനോജും. കഴിഞ്ഞ ദിവസം അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പാടം നേടാമിൽ സന്ധ്യ പങ്കെടുത്തിരുന്നു. വിവാഹജീവിതത്തെ കുറിച്ചും ഒഡീസി നൃത്തം പഠിക്കാനുണ്ടായ തീരുമാനത്തെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ സന്ധ്യ മനോജ്.

Also Read: 'വലിയ താരമൊന്നുമല്ലല്ലോ... സിനിമ തെരഞ്ഞെടുക്കാൻ...! അങ്ങനെ ചെയ്താൽ വീട്ടിലിരിക്കും'; അനൂപ് മേനോൻ

വിവാഹത്തോടെ അദ്ദേഹം ജോലി ഉപേക്ഷിച്ചു

മനോജുമായി നടന്നത് അറേഞ്ച് മാരേജ് ആയിരുന്നുവെന്നാണ് സന്ധ്യ പറയുന്നത്. വിവാഹശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ചുവെന്നും അദ്ദേഹത്തിന് സ്വന്തമായി ഒരു ബിസിനസായിരുന്നു ലക്ഷ്യമെന്നും സന്ധ്യ മനോജ് പറയുന്നു. അതിന്റെ ഭാ​ഗമായാണ് യോ​ഗ ക്ലാസുകൾ ആരംഭിച്ചതെന്നും സന്ധ്യ പറയുന്നു. 'ഞങ്ങൾ മലേഷ്യയിൽ യോഗ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുകയാണ്. ജോലിയായി പോയതാണ് അവിടെ. ആ ജോലിയോട് മനോജിന് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. എനിക്ക് യോഗ പഠിപ്പിക്കണം എന്ന് പറഞ്ഞു. ആൾക്കാരുടെ ഹീലിങ്ങ് പ്രോസസൊക്കെ കാണുന്നതാണ് എനിക്ക് താൽപര്യം എന്ന് പറഞ്ഞു. അന്ന് പുള്ളിക്ക് 26 വയസും എനിക്ക് 21മായിരുന്നു. അറേഞ്ച്ഡ് മാര്യേജായിരുന്നു ഞങ്ങളുടേത്. സ്വന്തമായി ജോലി ചെയ്യുന്നതിനോടായിരുന്നു ആൾക്ക് താൽപര്യം. എനിക്ക് ഡാൻസും ഇഷ്ടമായിരുന്നു' സന്ധ്യ പറയുന്നു.

യോ​ഗ ക്ലാസ് ആരംഭിക്കാനുണ്ടായ സാഹചര്യം

'യോഗ ചെയ്യാനായി ആദ്യം നല്ലൊരു ടീച്ചറിനെ കണ്ടുപിടിക്കണം. അതില്ലെങ്കിൽ യോഗയെക്കുറിച്ച് വായിക്കുക. അതേക്കുറിച്ച് പഠിക്കണം. ഭർത്താവ് എന്നെ പഠിപ്പിച്ച കാര്യങ്ങൾ എങ്ങനെ ശരിയായി ചെയ്യാമെന്ന് ഭർത്താവിനെ പഠിപ്പിക്കുകയാണ് ഞാൻ' സന്ധ്യ പറയുന്നു. പാചകത്തിൽ അത്ര കഴിവൊന്നുമില്ലെന്നും സന്ധ്യ കൂട്ടിച്ചേർത്തു. സിം​ഗപ്പൂർ സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അവിടെയൊന്നും അടുക്കള സമ്പ്രദായം വ്യാപകമായി കണ്ടിട്ടില്ലെന്നും മറ്റ് മാർ​ഗങ്ങൾ ആണ് ഭക്ഷണത്തിനായി സ്വീകരിക്കുന്നതെന്നും സന്ധ്യ പറഞ്ഞു. അടുക്കള സമ്പ്രദായം ഓപ്ഷണൽ മാത്രമായിരിക്കണമെന്ന സന്ധ്യയുടെ അഭിപ്രായത്തോട് എം.ജി ശ്രീകുമാർ അനുകൂലിച്ച് മറുപടി പറഞ്ഞപ്പോൾ സന്ധ്യയ്ക്കും ആശ്ചര്യമാണുണ്ടായത്. കേരളത്തിലെ ഒരാൾ ആദ്യമായാണ് തന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നതെന്നും സന്ധ്യ പറഞ്ഞു.

Recommended Video

Bigg boss Arya got cheated on her birthday | FilmiBeat Malayalam
ബി​ഗ് ബോസിലേക്ക് എത്തിയതിന് പിന്നിൽ

ബി​ഗ് ബോസിലേക്ക് എത്തിപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ചും സന്ധ്യ മനോജ് തുറന്ന് പറഞ്ഞു. മോഡലും ബി​ഗ് ബോസ് ആദ്യ സീസണിലെ മത്സരാർഥിയുമായിരുന്ന ഷിയാസ് കരീം വഴിയാണ് താൻ ബി​ഗ് ബോസിലേക്ക് എത്തിപ്പെട്ടതെന്നും സന്ധ്യ മനോജ് പറയുന്നു. ഷിയാസിനെ യോ​ഗ പഠിപ്പിച്ചത് താനായിരുന്നുവെന്നും സന്ധ്യ പറയുന്നു. 'ഷിയാസാണ് ബിഗ് ബോസിലേക്കായി എന്റെ പ്രൊഫൈൽ കൊടുത്തത്. ഇന്റർനാഷണൽ കോംപറ്റീഷന് പോയപ്പോൾ ഷിയാസിന് യോഗയൊക്കെ പഠിപ്പിച്ച് കൊടുത്തിരുന്നു. വർഷങ്ങളായി ഷിയാസിനെ അറിയാം. പെർഫോമൻസ് ഒരുപാട് ചെയ്യാറുണ്ട്. കൊവിഡ് കാലത്ത് അങ്ങനെ പരിപാടിയൊന്നുമുണ്ടായിരുന്നില്ല' അങ്ങനെയിരിക്കെ ഒരിക്കൽ ഷിയാസ് വിളിച്ച് വിശദമായി സംസാരിച്ചുവെന്നും ശേഷമാണ് ബി​ഗ് ബോസിന്റെ ഭാ​ഗമാകാമെന്ന് തീരുമാനിച്ചതെന്നും സന്ധ്യ പറയുന്നു. ബി​ഗ് ബോസിൽ ആയിരിക്കുമ്പോൾ സന്ധ്യയുടെ നൃത്തത്തിനായിരുന്നു ആരാധകർ ഉണ്ടായിരുന്നത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X