'ആ നടനോട് ഒരുതരം ഭ്രാന്താണ്.. എത്ര ദൂരെയായാലും കാണാൻ പോകും'; സൂപ്പർ താരത്തെ കുറിച്ച് ശ്രീവിദ്യ

സിനിമാ ജീവിതത്തിൽ അമ്പത് വർഷങ്ങൾ പിന്നിട്ട മമ്മൂട്ടി എന്ന മഹാനടനോട് ആരാധനയില്ലാത്തവർ വളരെ വിരളമായിരിക്കും. ഓരോ വർഷം കഴിയുന്തോറും അദ്ദേഹത്തോട് ആരാധനയുള്ളവരുടെ എണ്ണം വർധിക്കുകയാണ്. അദ്ദേഹം ഷൂട്ടിങിന് എത്തുന്നുവെന്നറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തെ കാണാൻ എത്തുന്നത്. മമ്മൂട്ടി എന്ന നടനോടുള്ള ആരാധനയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി ശ്രീവിദ്യ മുല്ലശ്ശേരി. മമ്മൂട്ടിയോടൊപ്പം ഒരു കുട്ടനാടൻ ബ്ലോ​ഗ് എന്ന സിനിമയിൽ ശ്രീവിദ്യയും അഭിനയിച്ചിരുന്നു.

Also Read: 'വലിയ താരമൊന്നുമല്ലല്ലോ... സിനിമ തെരഞ്ഞെടുക്കാൻ...! അങ്ങനെ ചെയ്താൽ വീട്ടിലിരിക്കും'; അനൂപ് മേനോൻ

ഒരിക്കൽ മമ്മൂട്ടി ഉണ്ട സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കാസർ​ഗോഡ് എത്തിയപ്പോഴാണ് ശ്രീവിദ്യ അദ്ദേഹത്തെ കാണാനായി പോയത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് 2019ൽ റിലീസിനെത്തിയ സിനിമയാണ് ഉണ്ട. സിനിമയുടെ ചില ഭാ​ഗങ്ങളുടെ ചിത്രീകരണം കാസർ​ഗോഡ്-കർണാടക അതിർത്തിയിലായിരുന്നു ചിത്രീകരിച്ചത്. അന്ന് സിനിമാ ചിത്രീകരണം കാണാനും മമ്മൂട്ടിയെ കാണാനുമായി പോയപ്പോഴുള്ള അനുഭവത്തെ കുറിച്ചാണ് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീവിദ്യ പറഞ്ഞത്.

ഉണ്ണിയപ്പവുമായി കാണാൻ ചെന്നു

'മമ്മൂക്കയ്ക്കൊപ്പം കുട്ടനാടൻ ബ്ലോ​ഗ് എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. പത്ത് പതിനഞ്ച് ദിവസം മാത്രമായിരുന്നു ചിത്രീകരണം. അന്ന് അദ്ദേഹത്തെ കാണാനും സംസാരിക്കാനും സാധിച്ചിരുന്നു. ശേഷമാണ് ഉണ്ടയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹം കാസർ​ഗോഡ് എത്തിയത്. അദ്ദേഹം നമ്മുടെ നാട്ടിൽ വരുമ്പോൾ ഞാൻ എന്തായാലും പോയി കാണണമെല്ലോ. അങ്ങനെയാണ് ജോർജേട്ടനോട് സംസാരിച്ച് കുറച്ച് ഉണ്ണിയപ്പവുമായി ഞാൻ അദ്ദേഹത്തെ കാണാൻ ഉണ്ടയുടെ സെറ്റിൽ പോയത്. ഉണ്ണിയപ്പം കഴിച്ച് നല്ല അഭിപ്രായമൊക്കെ പറഞ്ഞിരുന്നു. ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടനാണ് മമ്മൂട്ടി. കാട്ടിനുള്ളിലായിരുന്നു ചിത്രീകരണം. അതുകൊണ്ട് അധികനേരം അവിടെ നിൽക്കാൻ അദ്ദേഹം സമ്മതിച്ചില്ല. ഒരു ഫോട്ടോയൊക്കെ എടുത്ത ശേഷം ‍ഞങ്ങൾ മടങ്ങി' ശ്രീവിദ്യ പറഞ്ഞു.

ഫാൻസ് അസോസിയേഷൻ പ്രവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ട്

നാട്ടിൽ വന്നപ്പോൾ അദ്ദേഹത്തെ പോയി കാണാൻ സാധിച്ചതിലുള്ള സന്തോഷത്തെ കുറിച്ചും ശ്രീവിദ്യ പറഞ്ഞു. പേരൻപിന്റെ ലോഞ്ച് സമയത്ത് മുംബൈയിൽ നിന്നും വണ്ടി കയറി ഇതിനായി മാത്ര ചെന്നൈയിൽ സുഹൃത്തിനൊപ്പം താൻ വന്നിട്ടുണ്ടെന്നും ആൾക്കൂട്ടത്തിൽ നിന്ന് മമ്മൂക്കയേയും പരിപാടിയും കണ്ട് ആസ്വദിച്ച് മടങ്ങുകയായിരുന്നുവെന്നും ശ്രീവിദ്യ പറയുന്നു. മമ്മൂക്ക എന്നാൽ ഒരുതരം ഭ്രാന്താണെന്നും ശ്രീവിദ്യ കൂട്ടിച്ചേർത്തു. അം​ഗത്വം എടുത്തിട്ടില്ലെങ്കിലും മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവൃത്തികളിൽ മുമ്പന്തിയിൽ‍ താനുണ്ടാകാറുണ്ടെന്നും ശ്രീവിദ്യ കൂട്ടിച്ചേർത്തു.

Recommended Video

CBI 5 ല്‍ ജഗതി മാസായി തിരിച്ചെത്തുന്നു, ജഗതിയെ കൊണ്ടുവന്നത് ഇക്ക | FilmiBeat Malayalam
മമ്മൂട്ടിയുടെ നായികയാകണം

മമ്മൂട്ടിക്കൊപ്പമാണോ ദുൽഖറിനൊപ്പമാണോ നായിക വേഷം ചെയ്യാൻ താൽപര്യമെന്ന് ചോദിച്ചപ്പോൾ മമ്മൂട്ടിയെന്നാണ് ശ്രീവിദ്യ ഉത്തരം പറഞ്ഞത്. ആരൊക്കെ വന്നാലും മമ്മൂട്ടിക്ക് ഒപ്പം സിനിമ ചെയ്യുക എന്നതിലാണ് സന്തോഷമെന്നും ശ്രീവിദ്യ പറയുന്നു. സ്റ്റാർ മാജിക്ക് എന്ന പരിപാടിയിൽ സജീവമായ ശേഷമാണ് ശ്രീവിദ്യയ്ക്ക് നിരവധി ആരാധകർ ഉണ്ടായത്. ഇപ്പോൾ കൈ നിറയെ സിനിമകളും മോഡലിങും യുട്യൂബ് വ്ലോ​ഗിങ്ങുമെല്ലാമായി തിരക്കിലാണ് ശ്രീവിദ്യ. ക്യാമ്പസ് ഡയറിയായിരുന്നു ശ്രീവിദ്യയുടെ ആദ്യ സിനിമ. പിന്നീടാണ് ഒരു കുട്ടനാടൻ വ്ലോ​ഗിൽ ശ്രീവിദ്യ അഭിനയിച്ചത്. ഇപ്പോൾ ശ്രീവിദ്യ നായികയാകുന്ന എസ്കേപ്പ് എന്ന സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിലെ കഥാപാത്രത്തിനായി ശ്രീവിദ്യ അടുത്തിടെ മുടി മുറിച്ച് രൂപമാറ്റം വരുത്തിയിരുന്നു. ബിഹൈൻവുഡ്സിന്റെ സീരിസായ ജസ്റ്റ് മാരീഡ് തിങ്സിലും ശ്രീവിദ്യ ഇപ്പോൾ അഭിനയിക്കുന്നുണ്ട്. സീരിസിൽ നടനും അവതാരകനുമായ ജീവയാണ് നായകൻ. ബാലാ എന്ന കഥാപാത്രത്തെയാണ് ശ്രീവിദ്യ അവതരിപ്പിക്കുന്നത്.

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X