'അവൻ പ്രണയത്തിലാണ്...'; അഡോണിയെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി സന്ധ്യ മനോജ്
ലോകത്തെമ്പാടും ഒട്ടേറെ പ്രേക്ഷകരുള്ള ഷോയായ ബിഗ് ബോസ് ഷോ മലയാളത്തിലും ആരംഭിച്ചിരുന്നു. ഏഷ്യാനെറ്റിലായിരുന്നു ബിഗ് ബോസ് മലയാളം സംപ്രേഷണം ചെയ്തിരുന്നത്. ഇതുവരെ മൂന്ന് സീസണുകളാണ് ഷോയുടേതായി മലയാളത്തിൽ ഇറങ്ങിയിട്ടുള്ളത്. നടൻ മോഹൻലാലായിരുന്നു ഷോയുടെ അവതാരകൻ. നാലാം സീസൺ മാർച്ചിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോകളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുണ്ടായിരുന്നതും ബിഗ് ബോസിനായിരുന്നു. മൂന്ന് സീസണുകൾ സംപ്രേഷണം ചെയ്തതിൽ ഏറ്റവും കൂടുതൽ ആളുകൾ ഏറ്റെടുത്തത് ഒന്നാം സീസണും, മൂന്നാം സീസണുമായിരുന്നു.
Also Read: 'അദ്ദേഹം ജോലി ഉപേക്ഷിച്ചതോടെയാണ് യോഗ പഠിപ്പിക്കാൻ തുടങ്ങിയത്'; ഭർത്താവിനെ കുറിച്ച് സന്ധ്യ മനോജ്
മൂന്നാം സീസൺ കൊവിഡ് പശ്ചായത്തലത്തിൽ ഫിനാലെയോട് അടുക്കാനായപ്പോൾ അധികൃതരുടെ സമ്മർദ്ദം മൂലം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ശേഷം മത്സരാർഥികളെ വീടുകളിലേക്ക് പറഞ്ഞയച്ചശേഷം വോട്ടിങിലൂടെയാണ് വിജയിയെ ബിഗ് ബോസ് അണിയറപ്രവർത്തകർ കണ്ടെത്തിയത്. മൂന്നാം സീസൺ സംപ്രേഷണം ആരംഭിച്ചപ്പോൾ എത്തിയ മത്സരാർഥികൾ എല്ലാം ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചവരായിരുന്നു. അതിനാൽ തന്നെ മത്സരാർഥികളിൽ എല്ലാവർക്കും നിരവധി ആരാധകരുമുണ്ടായിരുന്നു.
Also Read: 'ആ നടനോട് ഒരുതരം ഭ്രാന്താണ്.. എത്ര ദൂരെയായാലും കാണാൻ പോകും'; സൂപ്പർ താരത്തെ കുറിച്ച് ശ്രീവിദ്യ

മൂന്നാം സീസണിൽ മികച്ച് നിന്ന രണ്ട് മത്സരാർഥികളായിരുന്നു അഡോണിയും സന്ധ്യാ മനോജും. ഉടൻ പണം, ഒരുനിമിഷം, മാന്യമഹാജനങ്ങളെ തുടങ്ങിയ പരിപാടികളിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു അഡോണി. പ്രസംഗത്തിലടക്കം കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അഡോണി. സാധാരണക്കാരിൽ സാധാരണക്കാരനായ തനിക്ക് ബിഗ് ബോസിന്റെ ഭാഗമാകാൻ സാധിച്ചെങ്കിൽ സാധാരണക്കാരായ എല്ലാവർക്കും ഉയരങ്ങളിലേക്ക് എത്തിച്ചേരാൻ സാധിക്കുമെന്നാണ് അഡോണി ബിഗ് ബോസിന്റെ ഭാഗമായപ്പോൾ മുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിച്ച സന്ദേശം.

ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് അഡോണിയും സന്ധ്യ മനോജും തമ്മിലാണ് ഏറ്റുമുട്ടിയത്. എന്നാൽ ഇരുവരും ഇപ്പോൾ അടുത്ത സുഹൃത്തുക്കളാണ്. ഇടയ്ക്കിടെ ഇരുവരും മറ്റുള്ള മത്സരാർഥികൾക്കൊപ്പം ചേർന്ന് ചെറിയ പാർട്ടികളും ആഘോഷങ്ങളുമെല്ലാം സംഘടിപ്പിക്കാറുണ്ട്. ബിഗ് ബോസിന് ശേഷമാണ് ഇരുവരും സൗഹൃദത്തിലായത്. ബിഗ് ബോസിന് ശേഷമുള്ള അഡോണിയുടെ പുതിയ വിശേഷത്തെ കുറിച്ച് സന്ധ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. എം.ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പരിപാടിയായ പറയാം നേടാമിൽ അഡോണിക്കൊപ്പം എത്തിയപ്പോഴാണ് സന്ധ്യ അഡോണിയുടെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ബിഗ് ബോസിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കവെയാണ് സന്ധ്യ അഡോണിയുടെ പ്രണയത്തെ കുറിച്ച് പറഞ്ഞത്.
Recommended Video

'അവന് നല്ലൊരാളുണ്ട്' എന്നായിരുന്നു സന്ധ്യ അഡോണിയുടെ പ്രണയത്തെ കുറിച്ച് പറഞ്ഞത്. സന്ധ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്താൻ തുടങ്ങിയപ്പോൾ അഡോണി തടയുകയാണ് ഉണ്ടായത്. സത്യങ്ങളെല്ലാം വിളിച്ച് പറയല്ലെ എന്നാണ് സന്ധ്യയോട് അഡോണി പറഞ്ഞത്. ശേഷം അഡോണി ഗാനമാലപിക്കുകയും ചെയ്തു. 'ചേച്ചിയൊരു പടം എടുക്കാൻ പോവുകയാണ്.... അതിൽ ഞാനായിരിക്കും നായകൻ. എന്റെ അമ്മയായാണ് ചേച്ചി അഭിനയിക്കുന്നത്' അഡോണി തമാശ രൂപേണ പറഞ്ഞു. ബിഗ് ബോസിൽ മത്സരാർഥിയായിരിക്കെ അഡോണിയും മോഡലായ എയ്ഞ്ചലും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇരുവരും പ്രണയിതാക്കളെ പോലെയായിരുന്നു ഷോയിൽ നടന്നിരുന്നതും. മോഹൻലാൽ അടക്കമുള്ള ഇത് സംബന്ധിച്ച് പലപ്പോഴായി ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ന് എയ്ഞ്ചലുമായി ഉണ്ടായിരുന്നത് തമാശയ്ക്കുള്ള പ്രണയമായിരുന്നുവെന്നും ഇരുവരും ഷോയുടെ വിജയത്തിന് വേണ്ടിയാണ് അങ്ങനെ അഭിനയിച്ചതെന്നും അഡോണി വ്യക്തമാക്കി. സിനിമകൾ കാണുമ്പോൾ മുതൽ നടൻ മണിക്കുട്ടനോട് ആരാധനയായിരുന്നുവെന്ന് പറഞ്ഞാണ് എയ്ഞ്ചൽ ബിഗ് ബോസിലേക്ക് എത്തിയതെങ്കിലും ശേഷം ഷോയിൽ എത്തിയ ശേഷം അഡോണിയോട് പ്രണയമുള്ള പോലെ എയ്ഞ്ചൽ പെരുമാറുകയായിരുന്നു.


Click it and Unblock the Notifications