For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവളെ സൂക്ഷിക്കണമെന്ന് സുമിത്രയോട് രോഹിത്; അനിരുദ്ധിനോട് ചോദ്യങ്ങളുമായി അനന്യ

  |

  മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സിനിമയില്‍ നിന്നും ടെലിവിഷനിലേക്കുള്ള മീര വാസുദവേിന്റെ ആദ്യ ചുവടുവെപ്പാണ് കുടുംബവിളക്ക്. സംപ്രേക്ഷണം തുടങ്ങിയ കാലം മുതല്‍ തന്നെ പരമ്പര റേറ്റിംഗ് ചാര്‍ട്ടുകളില്‍ മുന്നില്‍ തന്നെയുണ്ട്. ഇപ്പോഴും കുടുംബവിളക്കിന്റെ കുതിപ്പിന് തടയാന്‍ മറ്റൊരു പരമ്പരയ്ക്കും സാധിച്ചിട്ടില്ല.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  മീര വാസുദേവ് പ്രധാന വേഷത്തിലെത്തുന്ന പരമ്പര അവതരിപ്പിക്കുന്നത് സുമിത്രയുടെ ജീവിതമാണ്. വേദികയുയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ചാണ് സുമിത്രയുടെ യാത്ര. തുടക്കത്തിലെ വീട്ടമ്മയില്‍ നിന്നും സ്വന്തം കാലില്‍ നില്‍ക്കുന്ന, കമ്പനിയുടമയിലേക്കുള്ള സുമിത്രയുടെ മുന്നേറ്റത്തിനൊപ്പം പ്രേക്ഷകരുമുണ്ടായിരുന്നു. ഇപ്പോഴാകട്ടെ കുടുംബജീവിതത്തിലെ വെല്ലുവിളികള്‍ മാത്രമല്ല ബിസിനസ് രംഗത്തും വെല്ലുവിളികള്‍ നേരിടുകയാണ് സുമിത്ര.

  കമ്പനിയില്‍ പ്രീതയുയര്‍ത്തുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ ശ്രമിക്കുകയാണ് സുമിത്ര. ആത്മഹത്യ ഭീഷണിയടക്കം മുഴക്കിയാണ് പ്രീത പോയിരിക്കുന്നത്. പ്രീതയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതില്‍ സുമിത്രയ്ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് രോഹിത്. പ്രീതയെ സൂക്ഷിക്കണമെന്നാണ് രോഹിത് സുമിത്രയോട് പറയുന്നത്. പുതിയ പ്രൊമോ വീഡിയോയില്‍ രോഹിത് പ്രീതയെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

  ഇന്ന് സുമിത്ര അവള്‍ക്ക് വേണ്ടി മൂന്നാലുപേരെ ഇവിടെ നിന്നും പറഞ്ഞു വിട്ടാല്‍ നാളെ മറ്റൊരു കുട്ടി മറ്റൊരു പ്രശ്‌നവുമായി വരും. ഇത്തരക്കാര്‍ ഒടുവില്‍ മാറാത്ത തലവേദനയായി തീരും. ഇത്തരം ആളുകള്‍ എന്തും ചെയ്യാന്‍ മടിക്കില്ല. അതുകൊണ്ട് ഈ പ്രീതയെന്ന പെണ്‍കുട്ടിയെ സൂക്ഷിക്കണം എന്നാണ് രോഹിത് പറയുന്നത്. രോഹിത് ഇത് പറഞ്ഞതും ഇവിടുത്തെ സ്റ്റാഫുകളോടൊക്കെ ആത്മഹത്യ ഭീഷണി മുഴക്കിയിട്ടാണ് പ്രീത പോയിരിക്കുന്നത് എന്ന് സുമിത്ര രോഹിത്തിനെ അറിയിക്കുന്നുണ്ട്. പിന്നാലെ അനിരുദ്ധിന്റേയും അനന്യയുടേയും ജീവിതത്തില്‍ ഉയര്‍ന്നു വരുന്ന വെല്ലുവിളികളിലേക്ക് കടക്കുകയാണ് പരമ്പര.

  നേരത്തെ ഇന്ദ്രജയേയും അനിരുദ്ധിനേയും അനന്യ ഒരുമിച്ച് കണ്ടിരുന്നു. തിരികെ എത്തിയ അനിരുദ്ധിനെ കാണാനായി അനന്യ പോകുമ്പോള്‍ നീ ഇപ്പോള്‍ അനിയോട് ഒന്നും ചോദിക്കരുത് എന്നായിരുന്നു സുമിത്ര നല്‍കിയ ഉപദേശം. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയില്‍ ഇന്ദ്രജ മാഡം കൂടെയുണ്ടായിരുന്നിട്ടും അക്കാര്യം എന്തുകൊണ്ടാണ് അവന്‍ എന്നോട് മറച്ചുവച്ചതെന്ന് ചോദിക്കണ്ടേ ആന്റി എന്ന് അനന്യ സുമിത്രയോട് പറയുന്നു. തുടര്‍ന്ന് അനന്യ അനിരുദ്ധിനോട് അധികം വിട്ടു പറയാതെ തന്നെ കാര്യങ്ങള്‍ തിരക്കുന്നുത് കാണാം.


  നിന്റെ യാത്ര എങ്ങനെയുണ്ടായിരുന്നു അത് നീ ആസ്വദിച്ചിരുന്നോ എന്ന് അനന്യ അനിരുദ്ധിനോട് ചോദിക്കുന്നുണ്ട്. കൂടെ ആരുമില്ലാതെ പാലക്കാട്ടു നിന്നും ഇവിടെ വരെ തനിച്ചുള്ള യാത്ര റിസ്‌ക് ആയിരുന്നല്ലോ അതുകൊണ്ട് ചോദിച്ചതാണ് എന്നും അനന്യ പറയുന്നുണ്ട്. അതേസമയം ഇന്ദ്രജയുടെ ഭീഷണിയില്‍ ഉലഞ്ഞിരിക്കുകയാണ് അനിരുദ്ധ്. ഇനിയെന്താകും പരമ്പരയില്‍ സംഭവിക്കുക എന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

  Also Read: കാത്തിരുന്നത് തന്നെ സംഭവിച്ചു; അപ്പു ഗര്‍ഭിണിയായ സന്തോഷത്തിൽ സാന്ത്വനം, ശിവാഞ്ജലി വീണ്ടും പ്രണയത്തിലേക്ക്

  'പുഴു' ഗെറ്റപ്പില്‍ മമ്മൂട്ടിയുടെ പുതിയ ഫോട്ടോ

  അതേസമയം കഴിഞ്ഞ ആഴ്ചയിലെ ടിആര്‍പി റേറ്റിംഗ് പുറത്ത് വന്നിരുന്നു. റേറ്റിംഗില്‍ കുടുംബവിളക്ക് തന്നെയാണ് മുമ്പില്‍. രണ്ടാം സ്ഥാനത്തുള്ളത് സാന്ത്വനം ആണ്. പിന്നാലെ അമ്മയറിയാതെയും നില്‍ക്കുന്നു.
  2020 ജനുവരി 27 ന് ആണ് കുടുംബവിളക്ക് ആരംഭിക്കുന്നത്. ബംഗാളി സീരിയലായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ മീര വാസുദേവ്, കൃഷ്ണകുമാര്‍ മേനോന്‍, നൂപിന്‍, ആനന്ദ്, ആതിര മാധവ്, ശരണ്യ എന്നിവരാണ് സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈയ്യടുത്ത് സിദ്ധാര്‍ത്ഥിന്റെ സ്വഭാവത്തിലുണ്ടായ മാറ്റം പ്രേക്ഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. സിദ്ധും മകന്‍ പ്രതീഷും പിണക്കം മറന്ന് ഒന്നിച്ചിരിക്കുകയാണ്. ഇതും പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു. സിദ്ധുവിന്റെ മാറ്റം എന്തൊക്കെയായിരിക്കും പരമ്പരയിലേക്ക് കൊണ്ടു വരിക എന്നും പ്രേക്ഷകര്‍ നോക്കിയിരിക്കുന്നതാണ്.

  Read more about: serial
  English summary
  Kudumbavilakku Rohith Warns Sumithra About Preetha And Ananya Questions Anirudh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X