യാമി വന്നതോടെ എല്ലാം മാറി! അകന്നിരുന്നവർ പോലും ഒന്നായി; മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി പാർവതിയും അരുണും
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പാര്‍വതി വിജയ്. കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രമായെത്തിയാണ് പാര്‍വതി പ്രേക്ഷക ശ്രദ്ധ നേടിയത്. മൃദുലയുടെ സഹോദരി ആണ് പാർവതി. ചേച്ചിയെ പോലെ തന്നെ അഭിനയത്തിൽ ശോഭിക്കാൻ പാർവതിക്കും കഴിഞ്ഞു. എന്നാൽ വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് നടി.
കുടുംബവിളക്കിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു പാർവതിയുടെ വിവാഹം. അരുൺ ആണ് ഭർത്താവ്. കുടുംബവിളക്ക് സീരിയലിൽ എത്തിയപ്പോഴാണ് അരുണിനെ കാണുന്നതും പരിചയപ്പെടുന്നതും. മൂന്നുമാസത്തെ പ്രണയത്തിനൊടുവിൽ ഇവർ വിവാഹം കഴിക്കുകയായിരുന്നു. ലോക്ക്ഡൗൺ സമയമായതിനാൽ വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ്.

ഇപ്പോൾ അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി പാര്‍വതിയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. ഇവർക്ക് ഒരു മകളുണ്ട്. മകളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ് ഇവർ.
യാമിക എന്നാണ് മകൾക്ക് പാർവതിയും അരുണും പേരിട്ടിരിക്കുന്നത്. വിവാഹത്തെ തുടർന്ന് കുടുംബത്തിൽ നിന്നും അൽപ്പം എതിർപ്പുകൾ ഉണ്ടായിരുന്നു എന്നാൽ യാമിയുടെ വരവോടെ ഇരു കുടുംബങ്ങളും ഒന്നായി. ഗര്‍ഭിണിയായതിനെക്കുറിച്ചും പിന്നീടങ്ങോട്ടുള്ള കാര്യങ്ങളെക്കുറിച്ചുമെല്ലാം പാർവതി തുറന്ന് പറഞ്ഞിരുന്നു.

മകളുടെ പേരിടല്‍ ചടങ്ങിന്റെയും കാത്കുത്ത് ചടങ്ങിന്റേയും ഡേ ഔട്ട് വീഡിയോയുമെല്ലാം ചാനലിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, യാമിയുടെ പിറന്നാൾ ദിനം പാർവതിയും കുടുംബവും സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റുകളും വൈറലാവുകയാണ്.
എന്റെ ആദ്യ കുഞ്ഞിന് പിറന്നാൾ ആശംസകൾ എന്നാണ് മൃദുല കുറിച്ചത്. ഈ പന്ത്രണ്ടു മാസത്തെ നിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ഞാൻ ആകാംക്ഷയോടെയാണ് നോക്കി കണ്ടത്. ആ ഓരോ നിമിഷങ്ങളും ഞാൻ ആസ്വദിക്കുകയായിരുന്നു. എന്റെ കുഞ്ഞിന് ഇന്ന് ഒന്നാം പിറന്നാൾ എന്നാണ് പാർവതി യാമികയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് കുറിച്ചത്.

മറ്റൊരു സന്തോഷത്തിനിടയിലാണ് മകളുടെ പിറന്നാളും വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പുതിയ വീട്ടിലേക്ക് കയറി താമസിച്ചതിന്റെ സന്തോഷം പാര്‍വ്വതിയും ഭര്‍ത്താവ് അരുണും പങ്കുവച്ചിരുന്നു. പത്മനാഭമെന്നാണ് താരങ്ങൾ വീടിന് പേരിട്ടിരിക്കുന്നത്.
ഞങ്ങളുടെ ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ കാര്യമാണ്. ഒരു വീട് എന്നുള്ള സ്വപ്‌നം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. ഞങ്ങളൊരു കുഞ്ഞ് വീട് മേടിച്ചു എന്ന് പറഞ്ഞാണ് ഇവർ വീഡിയോ പങ്കുവച്ചത്.

വലിയ ആഡംബരങ്ങളൊന്നുമില്ല. ചെറിയൊരു വീടാണ്. രണ്ട് ബെഡ് റൂമുള്ളൊരു വീടാണ്. ഭയങ്കര സന്തോഷത്തിലാണ് ഞങ്ങള്‍ എന്നാണ് പാർവതിയും അരുണും വീഡിയോയിൽ പറഞ്ഞത്. അനിയത്തിയുടെ സന്തോഷത്തില്‍ പങ്കുചേരാനായി മൃദുലയും യുവയും എത്തിയിരുന്നു. നേരത്തെ ഇവരും പുതിയ വീട്ടിലേക്ക് മാറിയിരുന്നു.

കുഞ്ഞിന്റെ ജനനശേഷം പാർവതി അഭിനയത്തിലേക്ക് തിരിച്ചെത്തിയിട്ടില്ലെങ്കിലും മൃദുല വീണ്ടും സജീവമായിട്ടുണ്ട്. റാണി രാജ എന്ന പാരമ്പരയിൽ നായിക ആയിട്ടാണ് മൃദുലയുടെ തിരിച്ചുവരവ്. ആമി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. നടി അർച്ചന കവി പിന്മാറിയതിന് പിന്നാലെയാണ് മൃദുലയ്ക്ക് അവസരം ലഭിച്ചത്. കഥാപാത്രത്തെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.
നേരത്തെ തുമ്പപ്പൂവ് എന്ന സീരയലില്‍ അഭിനയിക്കുന്നതിനിടെ ആയിരുന്നു മൃദുല ഗര്‍ഭിണിയായത്. ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് താരം സീരിയലില്‍ നിന്നും പിന്മാറുകയായിരുന്നു. എപ്പോഴാണ് അഭിനയത്തിലേക്ക് തിരിച്ചുവരിക എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഉടനെയെന്ന് താരം മറുപടി നല്‍കിയെങ്കിലും ഇത്രയും പെട്ടന്ന് തിരിച്ചുവരുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നതല്ല..


Click it and Unblock the Notifications











