'ഇക്കര നിൽക്കുമ്പോൾ അക്കരെ പച്ച', സിദ്ധുവെന്താണ് ഇങ്ങനെയെന്ന് കുടുംബവിളക്ക് ആരാധകർ!
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ രണ്ടാം സ്ഥാനത്തുള്ള സീരിയലാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ അതിജീവനമാണ് സീരിയലിന്റെ പ്രമേയം. നടി മീര വാസുദേവാണ് സുമിത്രയായി സീരിയലിൽ അഭിനയിക്കുന്നത്. സിനിമകളിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ ലഭിച്ചതിനെക്കാൾ ഇരട്ടി സ്വീകാര്യതയാണ് ഇപ്പോൾ മീര വാസുദേവിന് കുടുംബപ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സീരിയൽ സംപ്രേഷണം ആരംഭിച്ചിട്ട് രണ്ട് വർഷത്തോട് അടുക്കാൻ പോവുകയാണ്. കൃഷ്ണ കുമാർ മേനോൻ, ശരണ്യ ആനന്ദ് എന്നിവരാണ് സീരിയലിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Also Read: ബിസിനസ് പ്ലാനുകൾ ഹരിയോട് വിവരിച്ച് തമ്പി, സാന്ത്വനത്തിലേക്ക് മടങ്ങിപോകാനൊരുങ്ങി അപ്പു
ഇന്ന് മിനിസ്ക്രീനിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള രണ്ടാമത്തെ സീരിയലാണ് കുടുംബവിളക്ക്. ഒരു സമയം വരെ റേറ്റിൽ ഒന്നാമതായിരുന്ന സീരിയൽ കഥയിലെ ആവർത്തന വിരസത കൊണ്ടാണ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. ഇപ്പോൾ സാന്ത്വനമാണ് ഒന്നാം സ്ഥാനത്തുള്ളത്. സിദ്ധാർഥിന്റെ ഭാര്യയായ സുമിത്രയെ പലവിധ കാരണങ്ങൾ പറഞ്ഞും പ്രശ്നങ്ങളിൽ കുടുക്കിയും സിദ്ധാർഥിൽ നിന്നും അകറ്റിയ ശേഷമാണ് വേദിക സിദ്ധാർഥിനെ വിവാഹം ചെയ്തത്. വേദികയുടെ സ്വഭാവം കണ്ട് ഇഷ്ടപ്പെട്ടാണ് ആദ്യ ഭാര്യ സുമിത്രയിൽ നിന്നും വിവാഹമോചനം നേടി സിദ്ധാർഥ് വേദികയെ വിവാഹം ചെയ്തത്.
Also Read: 'ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിൽ ശ്രീലയ'; നിറവയറിൽ മരക്കാർ കാണാൻ കുടുംബത്തോടൊപ്പം എത്തി

എന്നാൽ സിദ്ധു പ്രതീക്ഷിച്ച പോലെയായിരുന്നില്ല പിന്നീട് കാര്യങ്ങൾ സംഭവിച്ചത്. സിദ്ധു കെട്ടിയ താലി കഴുത്തിൽ കയറിയപ്പോൾ മുതൽ വേദികയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്ന് തുടങ്ങി. ഇപ്പോൾ വേദികയുടെ ഏറ്റവും വലിയ ലക്ഷ്യം സുമിത്രയെ സാമ്പത്തീകമായും മാനസീകമായും തകർത്ത് കേസിൽ കുടുക്കി ജയിലിലാക്കുക എന്നത് മാത്രമാണ്. അതിനായി തരംതാണ പല വഴികളും വേദിക ഇതിനോടകം സ്വീകരിക്കുകയും ചെയ്തു. പലവിധ വഴികൾ ആലോചിച്ച് നടപ്പിലാക്കിയെങ്കിലും സുമിത്രയ്ക്കെതിരെ ഒന്നും ഇതുവരേയും ഫലം കണ്ടില്ല. സുമിത്രയെ സാമ്പത്തീകമായി തകർക്കാനുള്ള വേദികയുടെ ശ്രമം സിദ്ധു തിരിച്ചറിഞ്ഞതോടെ വേദികയെ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നു.

ഇനി വേദികയ്ക്കൊപ്പം ജീവിക്കുന്നില്ലെന്ന് തീരുമാനിച്ചാണ് സിദ്ധു അങ്ങനൊരു തീരുമാനമെടുത്ത്. സിദ്ധു വീട്ടിൽ നിന്ന് പുറത്താക്കിയതോടെ വേദികയ്ക്ക് സുമിത്രയോടുള്ള പക ഇരട്ടിച്ചിരിക്കുകയാണ്. വേദിക പോയപ്പോൾ നെഞ്ചുവേദനയെ തുടർന്ന് ആരും സഹായമില്ലാതെ കിടന്നപ്പോൾ സിദ്ധുവിന് തുണയായി ഓടിയെത്തിയതും സുമിത്രയായിരുന്നു. സിദ്ധു തന്നെ സ്വീകരിക്കുന്നതിന് വേണ്ടി ഇല്ലാത്ത ഗർഭം ഉണ്ടെന്ന കള്ളം വരെ വേദിക പറഞ്ഞിരുന്നുവെങ്കിലും അതും അവസാനം പൊളിഞ്ഞു. ശേഷം വേദിക സുമിത്രയുടെ വീട്ടിൽ എത്തി സുമിത്രയെ കുടുക്കുന്നതിനായി സ്വന്തം തലയിൽ അടിച്ച് പരിക്കേൽപ്പിച്ച് സുമിത്ര ഉപദ്രവിക്കാൻ ശ്രമിച്ചതാണെന്ന് കാണിച്ച് കേസ് ഫയൽ ചെയ്തിരിക്കുകയാണ് ഇപ്പോൾ. സുമിത്രയ്ക്കെതിരെ മാത്രമല്ല, സുമിത്രയുമായെ അനുകൂലിക്കുന്ന എല്ലാവർക്കും എതിരെ വേദികയ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
Recommended Video

സിദ്ധാർഥ് തന്നെ സ്വീകരിക്കണമെന്നാണ് ഇപ്പോൾ വേദികയുടെ ആവശ്യം. വേദികയുടെ ആവശ്യം താൻ സ്വീകരിക്കണമെങ്കിൽ സുമിത്രയ്ക്കെതിരെയുള്ള കേസ് വേദിക പിൻവലിക്കണമെന്നാണ് സിദ്ധാർഥ് ആവശ്യപ്പെടുന്നത്. അല്ലാതെ ഒരു തരത്തിലും വേദികയുടെ ആവശ്യം താൻ അംഗീകരിക്കാൻ പോകുന്നില്ലെന്നും സിദ്ധാർഥ് പുതിയ പ്രമോയിൽ പറയുന്നുണ്ട്. പുതിയ പ്രമോ വന്നതോടെ ആരാധകരെല്ലാം സിദ്ധാർഥിനെയാണ് കുറ്റപ്പെടുത്തുന്നത്. സിദ്ധാർഥിന് അക്കരെ നിൽക്കുമ്പോൾ ഇക്കരെ പച്ചയാണെന്നാണ് ആരാധകർ പ്രമോയ്ക്ക് കമന്റായി കുറിച്ചത്. സിദ്ധാർഥിനെ പുണ്യനാക്കിയാലും സുമിത്രയും സിദ്ധാർഥും ഒന്നിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും ചില ആരാധകർ കമന്റായി കുറിച്ചു. അതേസമയം ഇപ്പോൾ കുടുംബവിളക്കിന്റെ കഥ ആവർത്തന വിരസത തോന്നിപ്പിക്കുന്ന തരത്തിലാണ് സഞ്ചരിക്കുന്നതെന്നും ചില ആരാധകർ കമന്റായി കുറിച്ചു.


Click it and Unblock the Notifications











