'ആദ്യത്തെ കു‍ഞ്ഞിനായുള്ള കാത്തിരിപ്പിൽ ശ്രീലയ'; നിറവയറിൽ മരക്കാർ കാണാൻ കുടുംബത്തോടൊപ്പം എത്തി

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രുതി ലക്ഷ്മി. രാജസേനൻ സംവിധാനം ചെയ്ത റോമിയോ എന്ന ചിത്രത്തിലൂടെയാണ് ശ്രുതിലക്ഷ്മി മലയാള സിനിമയിൽ നായികയായി അരങ്ങേറുന്നത്. എന്നാൽ 2000 മുതൽ ബാലതാരമായി ശ്രുതി ലക്ഷ്മി നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു. അമ്മ ലിസി ജോസ് നാളുകളായി സീരിയൽ-സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്. ക്ലാസിക്കൽ നൃത്തവും മനോഹരമായി ശ്രുതി ലക്ഷ്മി അവതരിപ്പിക്കും. റോമിയോയ്ക്ക് ശേഷം ഭാര്യ സ്വന്തം സുഹൃത്ത്, ലവ് ഇൻ സിങ്കപ്പൂർ, സ്വന്തം ഭാര്യ സിന്ദാബാദ്, വീരപുത്രൻ, പാച്ചുവും കോവാലനും, പത്തേമാരി തുടങ്ങി നിരവധി സിനിമകളിലും ശ്രുതി ലക്ഷ്മി അഭിനയിച്ചിരുന്നു.

Also Read: 'നൂബിനുമൊത്തുള്ള ഫോട്ടോയും ഷിയാസിന്റെ ആശംസയും'; സത്യാവസ്ഥ വെളിപ്പെടുത്തി അമൃത നായർ

ശ്രുതിയുടെ സഹോദരി ശ്രീലയയും മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. മൂന്നുമണി എന്ന സീരിയലിലൂടെ ആണ് ശ്രീലയ ശ്രദ്ധിക്കപ്പെടുന്നത്. കുട്ടിമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രീലയ മലയാളികളുടെ പ്രിയ്യപ്പെട്ട താരമായി മാറുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ള ഒരു കഥാപാത്രത്തെ ആയിരുന്നു ശ്രീലയ സീരിയലിൽ അവതരിപ്പിച്ചത്. ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ കഥാപാത്രമായിരുന്നു ഇത്. മഴവിൽ മനോരമയിൽ ആയിരുന്നു ഈ സീരിയൽ സംപ്രേഷണം ചെയ്തിരുന്നത്. ഭാഗ്യദേവത എന്ന സീരിയലിലും സുപ്രധാനമായ കഥാപാത്രത്തെ ശ്രീലയ അവതരിപ്പിച്ചിരുന്നു. ഭാ​ഗ്യലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ശ്രീലയ അവതരിപ്പിച്ചത്.

Also Read: 'ഞാനും കുഞ്ഞും ജീവിച്ചിരിക്കാൻ കാരണം ഇവരാണ്'; സിസേറിയൻ അനുഭവത്തെ കുറിച്ച് സൗഭാ​ഗ്യ

കുടുംബ പ്രേക്ഷകരുടെ കുട്ടിമണി

ശ്രീലയ എന്ന പേരിനേക്കാളും കുട്ടിമണി എന്ന പേരിലാണ് താരം കുടുംബ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. അതിഭാവുകത്വമില്ലാതെ തന്മയത്വത്തോടെയാണ് ശ്രീലയ കുട്ടിമണിയെ സ്ക്രീനിൽ അവതരിപ്പിച്ചത്. 2017 വർഷത്തിലായിരുന്നു ശ്രീലയ ആദ്യമായി വിവാഹിതയായത്. ആ ബന്ധം അധിക നാൾ നീണ്ടുനിന്നില്ല. വിവാ​ഹ മോചിതയായ താരം ഇക്കഴിഞ്ഞ ജനുവരിയാണ് രണ്ടാമതും വിവാഹിതയായത്. ബഹ്റൈനിൽ സ്ഥിര താമസക്കാരനായ റോബിനെയാണ് ശ്രീലയ വിവാഹം ചെയ്തത്. താരത്തിന്റെ വിവാഹ ഫോട്ടോകളെല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. വളരെ ആർഭാടമായിട്ടാണ് വിവാഹ ചടങ്ങുകൾ നടന്നത്.

വിദേശ ജീവിതം

സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രീലയ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വീട്ടുവിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം ഗര്‍ഭിണി ആണെന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീലയയും ഭർത്താവ് റോബിനും. നിറവയറിൽ അടുത്തിടെ റിലീസ് ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ കാണാൻ ശ്രീലയ എത്തിയിരുന്നു. കുടുംബത്തോടൊപ്പമാണ് ശ്രീലയ സിനിമ കാണാൻ എത്തിയത്. കൂടെ സഹോദരിയും നടിയുമായ ശ്രുതി ലക്ഷ്മിയും ഭർത്താവും ഉണ്ടായിരുന്നു. വിവാഹത്തോടെ സിനിമാ-സീരിയൽ ജീവിതം ശ്രീലയ അവസാനിപ്പിച്ചിരിക്കുകയാണ്. ഭർത്താവിനൊപ്പം വിദേശത്താണ് ശ്രീലയ. ഇടയ്ക്കിടെ മാത്രമാണ് കുടുംബത്തെ സന്ദർശിക്കാൻ നാട്ടിലെത്തുന്നത്.

Recommended Video

Marakar might not satisfy my fans but won awards says Mohanlal
ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പ്

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഷോ കാണാനാണ് ശ്രീലയയും ശ്രുതിലക്ഷ്മിയും കുടുംബസമേതം എത്തിയത്. സിനിമാ തിയേറ്ററില്‍ നിന്നുള്ള താരത്തിന്റെ നിറവയര്‍ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാഹശേഷം വിദേശത്തേക്ക് പോയപ്പോൾ നാട് ഒരുപാട് മിസ് ചെയ്തുവെന്ന് ചില അഭിമുഖങ്ങളിൽ ശ്രീലയ പറഞ്ഞിരുന്നു. ഭർത്താവ് റോബിൻ വിദേശത്ത് ജനിച്ച് വളർന്ന ആളാണെന്നും അദ്ദേഹത്തിന്റെ സൗകര്യാഥമാണ് വിദേശത്ത് താമസിക്കുന്നതെന്നും ശ്രീലയ പറഞ്ഞിരുന്നു. നാടിനെക്കാളും കൂടുതല്‍ മലയാളികള്‍ ബഹ്റൈനിൽ ഉള്ളതായി തോന്നിപോകുമെന്നും. താൻ വന്ന ശേഷം അറബികളെക്കാളും കൂടുതല്‍ കണ്ടത് മലയാളികളെയും ഇന്ത്യക്കാരെയുമാണെന്നും ശ്രീലയ പറഞ്ഞിരുന്നു. ശ്രുതി ലക്ഷ്മി ഇപ്പോൾ നൃത്തം, സിനിമ, മോഡലിങ് എന്നിവയുമായി തിരക്കിലാണ്. അൽ മല്ലു, കെട്ട്യോളാണ് എന്റെ മാലാഖ എന്നിവയാണ് ഏറ്റവും അവസാനം ശ്രീലക്ഷ്മി അഭിനയിച്ച സിനിമകൾ.

More from Filmibeat

Read more about: sreelaya serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X