'നൂബിനുമൊത്തുള്ള ഫോട്ടോയും ഷിയാസിന്റെ ആശംസയും'; സത്യാവസ്ഥ വെളിപ്പെടുത്തി അമൃത നായർ

കുടുംബ വിളക്ക് പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അമൃത നായർ. നടി പാർവതി വിജയ് വിവാഹം കഴിഞ്ഞ് പോയതോടെയാണ് അമൃതയെ തേടി ശീതൾ എന്ന കഥാപാത്രം എത്തിയത്. ശീതൾ എന്ന കഥാപാത്രം അമൃത മികവുറ്റതാക്കിയതോടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനും താരത്തിനായി. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് താരം കുടുംബവിളക്കിൽ നിന്നും മാറിയത്. ഏറെ സങ്കടത്തോടെയാണ് അമൃത സീരിയലിൽ നിന്ന് പിൻമാറിയതിനെ കുറിച്ച് ലൈവിലൂടെ പറഞ്ഞത്. മറേണ്ട ഒരു സാഹചാര്യം വന്നത് കൊണ്ടാണ് സീരിയൽ വിടുന്നതെന്നും ഇനിയും പിന്തുണക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അമൃത എത്തിയത്.

Also Read: 'ഞാനും കുഞ്ഞും ജീവിച്ചിരിക്കാൻ കാരണം ഇവരാണ്'; സിസേറിയൻ അനുഭവത്തെ കുറിച്ച് സൗഭാ​ഗ്യ

കാർത്തിക ദീപം പരമ്പരയിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിത മുഖമായ ശ്രീലക്ഷ്മി ശ്രീകുമാർ ആണ് പുതിയ ശീതളിനെ ഇപ്പോൾ കുടുംബവിളക്കിൽ അവതരിപ്പിക്കുന്നത്. മാളു എന്ന കഥാപാത്രത്തെയായിരുന്നു കാർത്തിക ദീപത്തിൽ ശ്രീലക്ഷ്മി അവതരിപ്പിച്ചിരുന്നത്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ ഒന്നാമത് നിൽക്കുന്ന പരമ്പരയിൽ മീര വാസുദേവാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നിരവധി സീനിയർ കഥാപാത്രങ്ങളെ എത്തിക്കുന്ന പരമ്പരയിൽ സുമിത്ര എന്ന വീട്ടമ്മയുടെ സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് പറയുന്നത്. മീരക്ക് മിനി സ്‌ക്രീനിൽ കരിയർ ബ്രേക്ക് നൽകിയത് എന്ന് പറയാനുതകുന്ന കഥാപാത്രമായിട്ടാണ് സുമിത്ര ലഭിച്ചത്.

Also Read: 'ഹരി കൈവിട്ടുപോകാതിരിക്കാൻ എല്ലാ അടവും പയറ്റി തമ്പി', ശിവാഞ്ജലിക്ക് പ്രാധാന്യം നൽകണമെന്ന് ആരാധകർ

ഷിയാസിന്റെ ആശംസ തീർത്ത പുലിവാൽ

കഴിഞ്ഞ ദിവസം താരത്തിന്റെ സുഹൃത്തും നടനുമായ നൂബിൻ ജോണിയുമൊന്നിച്ചുള്ള ഒരു ചിത്രം സോഷ്യൽമീഡിയയിൽ അമൃത പങ്കുവെച്ചിരുന്നു. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. കൂടാതെ നടനും മോഡലുമായ ഷിയാസ് കരീം ഹാപ്പി മാരീഡ് ലൈഫ് എന്ന് കമന്റ് കൂടി ചെയ്തതോടെ അമൃതയുടെ ആരാധകരെല്ലാം താരം നൂബിനെ വിവാഹം ചെയ്യാൻ പോവുകയാണെന്ന് വിശ്വസിച്ചു. കഴിഞ്ഞ ദിവസം ഓൺലൈൻ മാധ്യമങ്ങളിലെല്ലാം അമൃതയും നൂബിനും പ്രണയത്തിലാണ് എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്.

ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രം

ഫോട്ടോ പങ്കുവെച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് അമൃത. തന്റേയും നൂബിന്റേയും പേരിൽ വിവാഹ വാർത്തകൾ പ്രചരിക്കുന്നത് വലിയ മാനസീക വിഷമം സൃഷ്ടിക്കുന്നുണ്ട് എന്നാണ് അമൃത സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്. താരം പങ്കുവെച്ച ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥയും അമൃത വെളിപ്പെടുത്തി. 'ഞങ്ങൾ ഒന്നിച്ചഭിനയിക്കുന്ന പുതിയ പ്രോജക്ടിന്റെ ഭാ​ഗമായുള്ള ഫോട്ടോയാണ് ഞാൻ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. അല്ലാതെ ഞങ്ങളുടെ സേവ് ദി ഡേറ്റിന്റെ ഫോട്ടോയല്ല. ഫോട്ടോയ്ക്ക് ഷിയാസ് കരീം തമാശയ്ക്ക് വേണ്ടിയാണ് ഹാപ്പി മാരീഡ് ലൈഫ് എന്ന് കുറിച്ചത്. ആ കമന്റ് ഇത്ര വലിയ പൊല്ലാപ്പാകുമെന്ന് കരുതിയിരുന്നില്ല. ഞങ്ങൾ രണ്ടാളുടെയും സുഹൃത്താണ് ഷിയാസിക്ക' അമൃത പറഞ്ഞു.

Recommended Video

Marakar might not satisfy my fans but won awards says Mohanlal
വ്യാജ വാർത്ത പടച്ചുവിടരുത്

'ഒരു തരത്തിലും എന്നെ വെറുതെ വിടില്ലെന്ന് തീരുമാനിച്ചിരിക്കുന്ന പോലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീഡിയകൾ വാർത്തകൾ പങ്കുവെച്ചത്. വ്യജ വാർത്തകൾ നിങ്ങൾ പങ്കുവെച്ചപ്പോൾ എന്നേയും നൂബിനേയും അത് വളരെയധികം ബാധിച്ചു. ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്.... അവൻ എനിക്ക് സഹോദരനെ പോലെയാണ്. ചില വെഡ്ഡിങ് കമ്പനികളിൽ നിന്നൊക്കെ കോളുകൾ വരാൻ തുടങ്ങി. യൂ ട്യൂബിൽ നോക്കിയപ്പോൾ ഞങ്ങളുടെ പ്രണയം സഫലമായി എന്നൊക്കെയാണ് വാർത്തകൾ വന്നത്. വളരെയധികം വിഷമം തോന്നി. സുഹൃത്തുക്കളും ബന്ധുക്കളും അടം ഫോൺ വിളിച്ച് വാർത്തയെ കുറിച്ച് തിരക്കുന്നുണ്ട്. പലരും കല്യാണം വിളിച്ചില്ലെന്ന പരാതിയൊക്കെയാണ് പറയുന്നത്. നൂബിനും വളിയ ബുദ്ധിമുട്ട് ഇത്തരം വ്യാജ വാർത്തയിലൂടെ ഉണ്ടായിട്ടുണ്ട്. എന്റെ വിവാഹം ഉണ്ടെങ്കിൽ ഞാൻ ഒദ്യോ​ഗികമായി എല്ലാവരേയും അറിയിക്കും' അമൃത കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X