twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഞാനും കുഞ്ഞും ജീവിച്ചിരിക്കാൻ കാരണം ഇവരാണ്'; സിസേറിയൻ അനുഭവത്തെ കുറിച്ച് സൗഭാ​ഗ്യ

    |

    സോഷ്യൽമീഡിയ സെലിബ്രിറ്റികളിൽ നിരവധി ആരാധകരുള്ള താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. ദിവസങ്ങൾക്ക് മുമ്പാണ് ഇരുവർക്കും ആദ്യത്തെ കൺമണി ജനിച്ചത്. ടിക് ടോക് വീഡിയോകളിലൂടെയാണ് സൗഭാ​ഗ്യ ശ്രദ്ധേയയായത്. സൗഭാഗ്യ തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ മടി കാണിക്കാറില്ല. കുഞ്ഞ് ജനിച്ച വിശേഷവും മകള്‍ക്ക് സുദർശന എന്ന പേരിട്ട വിവരവും ​ഗർഭകാലത്തെ ഓരോ വിശേഷവും അർജുനും സൗഭാ​ഗ്യയും സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു.

    Also Read: 'ഹരി കൈവിട്ടുപോകാതിരിക്കാൻ എല്ലാ അടവും പയറ്റി തമ്പി', ശിവാഞ്ജലിക്ക് പ്രാധാന്യം നൽകണമെന്ന് ആരാധകർ

    ഗർഭകാലത്ത് എല്ലാവരും വിശ്രമിക്കുമ്പോൾ പോലും സൗഭാ​ഗ്യ അമ്മയോടൊപ്പവും ഭർത്താവിനൊപ്പവും ചേർന്ന് കുട്ടികളെ നൃത്തം പഠിപ്പിക്കുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സൗഭാ​ഗ്യ ബാല്യകാല സുഹൃത്തായ അർജുനെ വിവാഹം ചെയ്തത്. ഇരുവരും ടിക്ക് ടോക്കിന്റെ തുടക്കം മുതൽ ഒരുമിച്ച് നൃത്തവും ഡബ്സ്മാഷ് വീഡിയോകളും ചെയ്ത് പങ്കുവെക്കാറുണ്ടായിരുന്നു. ശേഷമാണ് ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോവുകയാണെന്നും അറിയിച്ചത്.

    Also Read: 'മകനെ സഹായിക്കാത്തതിൽ കുറ്റബോധമുണ്ട്, ഞാൻ സിനിമ ചെയ്യരുതെന്ന് ആ​ഗ്രഹിക്കുന്നവരുണ്ട്'; സുരേഷ് ​ഗോപി

    ​ഗർഭകാലം

    2020 ഫെബ്രുവരിയിലായിരുന്നു അർജുനും സൗഭാ​ഗ്യയും വിവാഹിതരായത്. ​ഗുരുവായൂരിൽ വെച്ചായിരുന്നു ഇരുവരുടേയും കല്യാണം. ​ഗർഭകാലത്ത് നൃത്തം പഠിപ്പിക്കുന്ന വീഡിയോകൾ പങ്കുവെച്ചപ്പോൾ ആരാധകരെല്ലാം അത്ഭുതത്തോടെയാണ് വീഡിയോ കണ്ടത്. അമ്മയുടെ പിന്തുണയോടെയാണ് താൻ നൃത്തം ചെയ്യുന്നതെന്നും ​ഗർഭകാലത്ത് നൃത്തം ചെയ്യുന്നത് കുഞ്ഞിന്റെയോ അമ്മയുടെയോ ആരോ​ഗ്യത്തെ ബാധിക്കുന്നില്ലെന്നും അന്ന് സൗഭാ​ഗ്യ പറഞ്ഞിരുന്നു. സുദർശന അർജുൻ ശേഖർ എന്നാണ് മകൾക്ക് അർജുനും സൗഭാ​ഗ്യയും പേരിട്ടിരിക്കുന്നത്. തന്റെ കൊച്ചുമകളെ മിട്ടു എന്നാണ് വിളിക്കാൻ പോകുന്നതെന്ന് താരാ കല്യാണും പറഞ്ഞിരുന്നു. മകളും താനും ഇന്ന് ഈ ലോകത്ത് ജീവിച്ചിരിക്കാൻ കാരണക്കാരായ ആളുകളെ കുറിച്ചുള്ള സൗഭാ​ഗ്യയുടെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

    സിസേറിയൻ അനുഭവം

    'സൗഭാ​ഗ്യയുടേത് സുഖപ്രസവമായിരുന്നില്ല. സിസേറിയനിലൂടെയാണ് സൗഭാ​ഗ്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. സിസേറിയന് വിധേയയാപ്പോഴുള്ള തന്റെ അനുഭവത്തെ കുറിച്ചാണ് സൗഭാ​ഗ്യ കുറിച്ചിരിക്കുന്നത്. സുന്ദരമായ ലോകത്ത് ഞാനും സുദർശനയും സുരക്ഷിതമായിരിക്കാൻ കാരണം ഇവരാണ്. എനിക്ക് സി സെക്ഷൻ ഡെലിവറി ആയിരുന്നു. അവഗണിക്കാൻ കഴിയാത്ത ടാക്കിക്കാർഡിയ മൂലമുള്ള നീലനിറം. സങ്കൽപ്പിക്കാനാകാത്ത വിധം ഞാൻ ഭയപ്പെട്ടിരുന്നുവെങ്കിലും എന്റെ കാർഡിയോളജിസ്റ്റ് ഡോ.ഷിഫാസും എന്റെ ജീവിതത്തിലെ മാലാഖയായ ഡോ.അനിതയും അവരുടെ പതിവ് മാജിക് ആണ് എന്നിലും ചെയ്തത്. അത് ഭൂമിയിലെ എക്കാലത്തെയും സുഗമമായ കാര്യം പോലെ മിനുസമാർന്നതാക്കി. മോശവും ഭയാനകവുമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അതിശയോക്തി കലർന്ന ഒരു തരം ഡെലിവറി എനിക്ക് സ്വപ്നതുല്യവും മനോഹരവുമായി അവർ മാറ്റി.'

    താനും കുഞ്ഞും ജീവനോടെ ഇരിക്കാൻ കാരണം

    'സിസേറിയന്‍ എന്ന് കേള്‍ക്കുമ്പോഴേ എനിക്കും ഭയമായിരുന്നു. എന്നാല്‍ ഒരു സ്വപ്‌നം പോലെയായാണ് അത് കടന്നുപോയത്. ആ സമയത്ത് തനിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും തോന്നിയില്ലെന്നായിരുന്നു. സത്യം പറഞ്ഞാൽ സീസേറിയൻ അതൊരിക്കലും ഭയാനകമായ ഒന്നല്ല. ഞാൻ എന്റെ അനുഭവം വിശദമായി തന്നെ പങ്കിടും. പക്ഷേ... അപ്രതീക്ഷിതമായ അല്ലെങ്കിൽ പെട്ടെന്നുള്ള സംഭവമായതിനാൽ, അത് ദൈവികമായതും സമാധാനപരമായതും സുഗമമായിരുന്നു. ഞാൻ അത് വീണ്ടും വീണ്ടും പറയും മികച്ചതിൽ ഏറ്റവും മികച്ചത്' സൗഭാ​ഗ്യ കുറിച്ചു. തന്റെ ഗർഭകാലത്തെ യാത്രയിലുട നീളം ജിജി ആശുപത്രിയിലെ മുഴുവൻ ടീമും നൽകിയ പിന്തുണയ്ക്കും സൗഭാ​ഗ്യ നന്ദി അറിയിച്ചു. ആശുപത്രിയിലേക്കാണ് പോവുന്നതെന്ന തോന്നലേ ഉണ്ടായിരുന്നില്ലെന്നും വീട്ടിലേക്ക് പോവുന്നത് പോലെയാണ് തോന്നിയിരുന്നതെന്നും വീട്ടിലേക്കുള്ള മടക്കയാത്രയിൽ ഡോക്ടർമാരും നഴ്സുമാരും സ്റ്റാഫുകളും എല്ലാവരേയും തനിക്ക് മിസ് ചെയ്തുവെന്നും. ഒരു കേക്ക് വാക്ക് പോലെയാണ് എന്റെ ഗർഭം എനിക്ക് തോന്നിയതെന്നും അതിന് കാരണക്കാരായത് തന്റെ ഡോക്ടറും മറ്റ് സ്റ്റാഫുകളുമാണെന്നും സൗഭാ​ഗ്യ കുറിച്ചു.

    നാല് തലമുറകൾ ഒറ്റ ഫ്രെയിമിൽ

    കഴിഞ്ഞ ദിവസം മകൾ സുദർശന അവളുടെ മുത്തശ്ശിമാർക്കൊപ്പം നിൽക്കുന്ന ചിത്രവും സൗഭാ​ഗ്യ പങ്കുവെച്ചിരുന്നു. ഏറ്റവും വിലയേറിയ ചിത്രം എന്നാണ് ഫോട്ടോയെ കുറിച്ച് സൗഭാ​ഗ്യ എഴുതിയത്. അമ്മ താരാ കല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയ്ക്കും ഒപ്പമുള്ള സൗഭാഗ്യയുടെയും കുഞ്ഞിന്റെയും ചിത്രമാണിത്. ഇവർക്കൊപ്പം അർജുന്റെ അമ്മയുമുണ്ട്. 'ഇത് വിലയേറിയ ചിത്രമല്ലേ? ഏകദേശം നാല് വർഷം മുമ്പ് എനിക്ക് എന്റെ അച്ഛനെ നഷ്ടമായി.... എന്റെ ഭർത്താവിന് ഈ വർഷം പപ്പയേയും. അതുകൊണ്ട് ഒരു മുത്തച്ഛന്റെ സ്നേഹം അനുഭവിക്കാൻ എന്റെ കുഞ്ഞിന് ഭാഗ്യമില്ല. ദൈവം എല്ലായ്‌പ്പോഴും ഒരാളെ എല്ലാത്തിൽ നിന്നും അകറ്റില്ല. ദൈവം അവൾക്ക് സ്നേഹമുള്ള രണ്ട് മുത്തശ്ശിമാരെയും ഒരു ഗ്രേറ്റ് മുത്തശ്ശിയെയും നൽകിയിരിക്കുന്നു' എന്നാണ് ചിത്രത്തിനൊപ്പം സൗഭാഗ്യ കുറിച്ചത്. സന്തോഷവതിയായി ആശുപത്രിക്കുള്ളിൽ പോലും നൃത്തം ചെയ്ത സൗഭാ​ഗ്യയുടെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിന് മണിക്കൂറുകൾ മുമ്പ് സൗഭാഗ്യ പോസ്റ്റ് ചെയ്ത ഫോട്ടകളും വീഡിയോകളും ശ്രദ്ധനേടിയിരുന്നു. അർജുനും സൗഭാ​ഗ്യയും ആ​ഗ്രഹിച്ചത് പോലെ തന്നെ തുടർന്നുള്ള ഇവരുടെ ജീവിതം കൂടുതൽ സുന്ദരമാക്കാൻ ഒരു പെൺകുഞ്ഞിനെ തന്നെയാണ് ഈ ദമ്പതികൾക്ക് ലഭിച്ചത്. അമ്മ താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അർജുൻ സൗഭാഗ്യയോടൊപ്പം നിരവധി വേദികളിൽ‌ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അർജുൻ ഇപ്പോള്‍ തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തി വരികയാണ്.

    Recommended Video

    എടാ അർജു, നിനക്ക് സ്വൈര്യം കിട്ടില്ലെടാ..സൗഭാഗ്യക്ക് ചക്കര ഉമ്മ നൽകുന്ന മഞ്ജു പിള്ള
    സീരിയൽ അഭിനയം

    കൂടാതെ സീരിയൽ അഭിനയവും അർജുൻ ആരംഭിച്ചിട്ടുണ്ട്. ആദ്യമായി അർജുൻ ടെലിവിഷൻ മേഖലയിലേക്ക് എത്തിയത് ചക്കപ്പഴം എന്ന സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു. നർമം കലർന്ന സംസാരവും പ്രകടനവും കൊണ്ട് അർജുന്റെ കഥാപാത്രം പെട്ടന്ന് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ശേഷം കുറച്ച് കഴിഞ്ഞ് അർജുൻ ചക്കപ്പഴത്തിൽ നിന്നും പോവുകയാണ് അറിയിക്കുകയായിരുന്നു. ചില സ്വകാര്യ ആവശ്യങ്ങളും തിരക്കുകളും മൂലമാണ് സീരിയലിൽ നിന്നും ഇറങ്ങിയതെന്നും പിന്നീട് അർജുൻ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അമൃത ടിവിയിലെ എരിവും പുളിയും സീരിയലിലൂടെ വീണ്ടും അഭിനയ രം​ഗത്ത് അർജുൻ തിരിച്ചെത്തിയിട്ടുണ്ട്. സൗഭാ​ഗ്യയും അർജുനും അമ്മ താരകല്യാണിന്റെ ഡാൻസ് സ്കൂൾ നടത്തി വരികയാണ് ഇപ്പോൾ.

    Read more about: sowbhagya venkitesh
    English summary
    tik tok fame sowbhagya venkitesh open up about her C section delivery
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X