'ഹരി കൈവിട്ടുപോകാതിരിക്കാൻ എല്ലാ അടവും പയറ്റി തമ്പി', ശിവാഞ്ജലിക്ക് പ്രാധാന്യം നൽകണമെന്ന് ആരാധകർ
കേരളക്കരയുടെ ഇഷ്ട പരമ്പയാണ് കൂട്ടുകുടംബത്തിന്റെ സ്നേഹവും ജീവിതവും രസകരമായ നിമിഷങ്ങളും കലർന്ന സാന്ത്വനം. മറ്റ് സീരിയലുകളെ അപേക്ഷിച്ച് വ്യത്യസ്തമായ അവതരണ രീതിയാണ് സാന്ത്വനത്തിന്റ ഹൈലൈറ്റ്. ഇപ്പോൾ മിനി സ്ക്രീനിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ മുന്നിൽ നിൽക്കുന്നതും സാന്ത്വനമാണ്. കുടുംബവിളക്കിനെ മറികടന്നാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി സാന്ത്വനം റേറ്റിങിൽ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ തുടരുന്നത്. ചിപ്പി രഞ്ജിത്ത് അടക്കമുള്ള മുതിർന്ന താരങ്ങളും പുതുമുഖങ്ങളായ താരങ്ങളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയൽ ഇപ്പോൾ പുതിയ കഥാവഴിയിലൂടെയാണ് സഞ്ചരിക്കുന്നത്.
Also Read: 'സിനിമകൾ പരാജയമായ ശേഷം ഞാൻ വിളിച്ചാൽ ആരും ഫോൺ എടുക്കാറില്ലായിരുന്നു'; അഭിഷേക് ബച്ചൻ
സാന്ത്വനം സീരിയൽ തമിഴിലെ പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ മലയാളം റീമേക്കാണ്. സാന്ത്വനം സീരിയലിന് ഇത്രയേറെ ആരാധകരെ ലഭിക്കാനുള്ള പ്രധാന കാരണം സീരിയലിലെ ശിവാഞ്ജലി കോമ്പോയാണ്. ഏറ്റവും കൂടുതൽ ആരാധകർ സീരിയൽ കാണുന്നതും ശിവാഞ്ജലി കോമ്പോയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്. ഹരിയുടേയും ഭാര്യ അപ്പുവിന്റേയും സംഘര്‍ഷഭരിതമായ ദിവസങ്ങളിലൂടെയാണ് പരമ്പര ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. പ്രണയ വിവാഹത്തിന് ശേഷം വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട കഥാപാത്രമാണ് അപ്പു എന്ന അപര്‍ണ. സമ്പത്തിന്റെ കാര്യത്തില്‍ പിന്നോക്കമുള്ള സാന്ത്വനം വീട്ടിലെ ഹരിയെ വിവാഹം കഴിച്ചതാണ് അപ്പുവിനെ വീട്ടിൽ നിന്നും അച്ഛൻ തമ്പി അകറ്റാൻ കാരണമായത്. എന്നാല്‍ അപ്പു ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ അപ്പുവിനെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് തമ്പി.
Also Read: 'മോഹൻലാൽ സെറ്റിൽ സ്റ്റാർഡം കാണിക്കാറില്ല, പ്രഭാസ് അങ്ങനെയല്ല'; ഗണേശ് കുമാർ

ഇപ്പോൾ ഹരിയേയും അപ്പുവിനേയും തിരികെ സാന്ത്വനത്തിലേക്ക് വിടാതെ തങ്ങൾക്കൊപ്പം പിടിച്ച് നിർത്താനുള്ള ശ്രമത്തിലാണ് തമ്പി. എന്നാൽ എങ്ങനെങ്കിലും തമ്പിയുടെ കൈകളിൽ നിന്ന് രക്ഷപ്പെട്ട് തിരികെ സാന്ത്വനത്തിലെത്താനുള്ള ശ്രമങ്ങളിലാണ് ഹരി. വില പിടിപ്പുള്ള നിരവധി സമ്മാനങ്ങളും മോഹന വാഗ്ദാനങ്ങളും നൽകി ഹരിയെ വശത്താക്കാൻ തമ്പി ശ്രമിച്ചെങ്കിലും ഹരി വഴങ്ങിയില്ല. ഇപ്പോൾ അമിത സ്നേഹം എന്ന വഴി മാറ്റി പിടിച്ച് ഹരിയെ എന്നന്നേക്കുമായി തനിക്ക് ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് തമ്പി. തന്റെ പുതിയ പദ്ധതികളെ കുറിച്ച് ഭാര്യയോട് സംസാരിക്കുന്ന തമ്പിയാണ് സാന്ത്വനത്തിന്റെ പുതിയ പ്രമോയിലുള്ളത്. അച്ഛന് ഹരിയോടുള്ളത് യഥാർഥ സ്നേഹമാണ് എന്നാണ് അപ്പു ധരിച്ചിരിക്കുന്നത്.

എന്നന്നേക്കുമായി സാന്ത്വനത്തിലെ സഹോദരങ്ങൾക്കിടയിൽ നിന്നും ഹരിയെ പറിച്ച് മാറ്റാനുള്ള തമ്പിയുടെ ശ്രമങ്ങളുടെ ഭാഗമാണ് അമിതമായി കാണിക്കുന്ന സ്നേഹമെന്ന് അപർണ അറിഞ്ഞിട്ടില്ല. തന്നെക്കാൾ പണത്തിന്റെ കാര്യത്തിൽ പിന്നോക്കം നിൽക്കുന്നവരാണ് സാന്ത്വനം കുടുംബം എന്നത് തന്നെയാണ് തമ്പിക്ക് സാന്ത്വനത്തിലെ അംഗങ്ങളോടുള്ള വെറുപ്പിന് കാരണം തിരികെ വീട്ടിലേക്ക് എത്തിയ അപർണയോട് സാന്ത്വനത്തിലെ കുറവുകളെ കുറിച്ച് തമ്പി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രേക്ഷകർ പ്രതീക്ഷിച്ചതിൽ നിന്നും വിപരീതമായി സാന്ത്വനത്തിലെ അംഗങ്ങളുടെ സ്നേഹവും പരിഗണനയും എത്തരത്തിലുള്ളതാണെന്ന് എണ്ണിയെണ്ണി പറഞ്ഞ് തമ്പിയോട് ഇതേ ചൊല്ലി അപർണ തർക്കിച്ചിരുന്നു. മ്പത്ത് കുറഞ്ഞാലും അതിനനുസരിച്ച് സന്തോഷത്തോടെ ജീവിക്കാനാണ് താന്‍ സാന്ത്വനം വീട്ടില്‍നിന്ന് പഠിച്ചതെന്നും അപർണ തമ്പിയോട് പറഞ്ഞിരുന്നു. സാന്ത്വനത്തിലെ അംഗങ്ങളെ പരിഹസിച്ചതിന്റെ പേരിൽ ഹരിയും തമ്പിയുമായി വാക്കുതർക്കമുണ്ടായിരുന്നു.
Recommended Video

സാന്ത്വനത്തിന്റേതായി പുറത്തിറങ്ങുന്ന പ്രമോകൾക്കും എപ്പിസോഡുകൾക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഹരി-അപർണ്ണ കഥ കേട്ട് മടുത്തുവെന്നും ശിവാഞ്ജലി കോമ്പോയിലുള്ള സീനുകൾ കുറച്ച് കൂടി ഉൾപ്പെടുത്തണമെന്നുമാണ് ആരാധകർ കമന്റുകളിലൂടെ ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്. അവരാണ് സീരിയലിനെ നിലനിർത്തുന്നതെന്നും അവരെ ഒഴിവാക്കി തമ്പി പുരാണം കുത്തി നിറച്ചാൽ സീരിയൽ കാണുന്നത് ഉപേക്ഷിക്കേണ്ടി വരുമെന്നെല്ലാമാണ് പുതിയ പ്രമോയിൽ അതൃപ്തി അറിയിച്ച് സീരിയൽ ആരാധകർ കുറിച്ചത്.


Click it and Unblock the Notifications











