'മോഹൻലാൽ സെറ്റിൽ സ്റ്റാർഡം കാണിക്കാറില്ല, പ്രഭാസ് അങ്ങനെയല്ല'; ​ഗ​ണേശ് കുമാർ

സിനിമാ താരങ്ങളെ അടുത്ത് കാണുക, തൊടുക, സംസാരിക്കുക, ഓട്ടോ​ഗ്രാഫ് വാങ്ങുക തുടങ്ങിയവയെല്ലാം എല്ലാ സിനിമാപ്രേമികളുടേയും ആ​ഗ്രഹമാണ്. പലപ്പോഴും അത്തരത്തിലുള്ള അവസരങ്ങൾ സിനിമാ ഷൂട്ടിങ് കാണാൻ പോകുമ്പോഴോ പൊതുപരിപാടികളിൽ താരങ്ങൾ പങ്കെടുക്കാനെത്തുമ്പോഴോ മാത്രമാണ് ലഭിക്കുന്നത്. മോഹൻലാലിനെ പോലെ ലോകമെമ്പാടും അറിയപ്പെടുന്ന താരത്തെ അടുത്ത് കാണമെന്നത് ഏതൊരു മലയാളിയുടേയും ആ​ഗ്രഹങ്ങളിൽ ഒന്നായിരിക്കും. ചിലർ വളരെ അധികമായി ലാലേട്ടനെ കാണാനുള്ള ആ​ഗ്രഹം പ്രകടിപ്പിക്കുമ്പോൾ അദ്ദേഹം വീഡിയോകൾ ചെയ്തും നേരിട്ട് വരാൻ പറ്റുന്ന സ്ഥലങ്ങളാണെങ്കിൽ നേരിട്ടെത്തിയും അത്തരം ആരാധകരുടെ ആ​​ഗ്രഹം നിറവേറ്റി കൊടുക്കാറുണ്ട്.

Mohanlal Prabhas, Prabhas news, marakkar movie, mohanlal Ganesh Kumar, മോഹൻലാൽ സിനിമകൾ, മോഹൻലാൽ പ്രഭാസ്, മരക്കാർ സിനിമ, ​ഗണേഷ് കുമാർ വാർത്തകൾ

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മോഹൻലാലിനെ കുറിച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ ​ഗണേശ് കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. പ്രഭാസിനെ കാണാനുള്ള ആ​ഗ്രഹം പ്രകടപ്പിച്ചപ്പോൾ ഉണ്ടായ അനുഭവവും മോഹൻലാലിനൊപ്പമുള്ള ഷൂട്ടിങ് അനുഭവവും പങ്കുവെച്ചുകൊണ്ടാണ് സ്റ്റാർഡം നടന്മാരിൽ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നത് എന്ന് പറഞ്ഞിരിക്കുന്നത്. പ്രഭാസിനെ കാണാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ച് കലാസംവിധായകൻ സാബു സിറിലിനൊപ്പം പോയപ്പോൾ അകലെ നിന്ന് പോലും ആരും തന്നെ കാണരുത് എന്ന മനോഭാവത്തിലാണ് പ്രഭാസ് പെരുമാറിയത് എന്നാണ് ​ഗണേശ് കുമാർ പറഞ്ഞത്. മരക്കാർ സിനിമയുടെ ചിത്രീകരണ വേളയിൽ നടന്ന സംഭവത്തെ കുറിച്ചാണ് ​ഗണേശ് കുമാർ പറഞ്ഞത്.

Also Read: 'തട്ടിയേക്കാനാണ് പറഞ്ഞത്', സിനിമയിൽ അഭിനയിച്ചതിന് വധഭീഷണി നേരിട്ടിരുന്നുവെന്ന് നടൻ ജനാർദ്ദനൻ

'സിനിമയിൽ ഹിന്ദിയിലേയും തമിഴിലേയുമൊക്കെ നടന്മാരുണ്ടല്ലോ? സഹായികളൊക്കെയായിട്ട് വലിയൊരു സൈന്യവുമായാണ് അവർ വരുന്നത്. ഒരു സഹായിയുമില്ലാതെ മോഹൻലാൽ എന്ന മഹാനടൻ കുഞ്ഞാലി മരക്കാരുടെ വേഷമിട്ട്... ഷൂസ് ഊരിയിട്ട് ഹവായി ചപ്പലുമിട്ട് ഷൂട്ടിംഗ് സെറ്റിന്റെ പുറത്ത് പ്ലാസ്റ്റിക്ക് കസേരയിലാണ് ഇരുന്നത്. ഇത് കാണുന്ന അന്യഭാഷ നടന്മാർക്ക് വലിയ അത്ഭുതമാണ്. അദ്ദേഹത്തിന്റെ കാരവാൻ തൊട്ടപ്പുറത്ത് കിടക്കുമ്പോഴാണ്.... ഇന്നസെന്റ് ചേട്ടനടക്കമുള്ള ഞങ്ങളുടെ അടുത്തേക്ക് വന്നിരുന്ന് അദ്ദേഹം തമാശ പറഞ്ഞിരുന്നത്. അതിൽ വളരെ നന്നായി സഹകരിച്ച ആളാണ് സുനിൽ ഷെട്ടി. അദ്ദേഹം വളരെ സിമ്പിളായിട്ട് ഞങ്ങളോട് ഇടപെട്ടു' ​ഗണേശ് കുമാർ പറഞ്ഞു.

Also Read: 'അഭിനയ കുലപതികൾക്കൊപ്പം എന്റെ പേരും'; അഭിമാനം തോന്നിയ നിമിഷത്തെ കുറിച്ച് പ്രദീപ് ചന്ദ്രൻ

മകൻ പ്രഭാസിനെ കാണണെമെന്ന വലിയ ആ​ഗ്രഹത്തോടെ സെറ്റിൽ വന്നതിനെ കുറിച്ചും പിന്നീട് നടന്ന സംഭവങ്ങളെ കുറിച്ചും ​ഗണേശ് കുമാർ പറഞ്ഞു. 'ഇതേസമയത്ത് തൊട്ടടുത്ത ഒരു ഫ്ളോറിൽ പ്രഭാസിന്റെ ഷൂട്ടിങ് നടക്കുകയാണ്. പ്രഭാസ് എന്ന നടനെ കാണാൻ എന്റെ മകനടക്കമുള്ളവർ സെറ്റിലുണ്ട്. അവൻ സാബു സിറിലിനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിന് പ്രഭാസിനെ പരിചയമുണ്ട്. പക്ഷേ സാബു ശ്രമിച്ചിട്ട് പോലും അയാൾ കാണാൻ തയ്യാറാകുന്നില്ല. പ്രഭാസ് കാരവാന്റെ മുന്നിൽ കറുത്ത കർട്ടൻ കൊണ്ട് വരാന്ത പോലെ സൃഷ്‌ടിച്ചിരിക്കുകയാണ്. മനുഷ്യൻ എന്നെ കാണരുത് എന്ന ആഗ്രഹത്തോടെയാണ് ഇരിക്കുന്നത്. ഈ തുണി മറയിലൂടെയാണ് പ്രഭാസ് ഷൂട്ടിങ് ഫ്ളോറിലേക്ക് പോകുന്നത്. അവിടെയാണ് ഇന്ത്യയിലെ മഹാനടൻ മോഹൻലാൽ ഒരു പ്ലാസ്റ്റിക്ക് കസേരയിൽ ഞങ്ങളോടൊപ്പം ഇരുന്ന് തമാശ പറഞ്ഞത്. അതാണ് മോഹൻലാൽ' ​​ഗണേശ് കുമാർ പറഞ്ഞു. ഡിസംബർ രണ്ടിനാണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ-പ്രിയദർശൻ സിനിമ തിയേറ്ററുകളിലെത്തിയത്. തെന്നിന്ത്യയിലെ വലിയ താര നിര അണിനിരന്ന ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വൻ തുക മുതൽ മുടക്കിൽ നിർമ്മിച്ച സിനിമയ്ക്ക് ദേശീയ പുരസ്കാരങ്ങൾ വരെ ലഭിച്ചിരുന്നു.

Recommended Video

ആദ്യമായി മോഹന്‍ലാലും പ്രഭാസും ഒന്നിക്കുന്നു | FilmiBeat Malayalam

Also Read: 'ഒരേ ഒരു ഉറപ്പാണ് ഭാര്യ ചോദിച്ചത് അത് പാലിക്കാൻ ശ്രദ്ധിക്കാറുണ്ട്'; വെളിപ്പെടുത്തി സൂപ്പർ താരം

More from Filmibeat

Read more about: ganesh kumar mohanlal prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X