twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'സിനിമകൾ പരാജയമായ ശേഷം ഞാൻ വിളിച്ചാൽ ആരും ഫോൺ എടുക്കാറില്ലായിരുന്നു'; അഭിഷേക് ബച്ചൻ

    |

    സിനിമയിൽ സജീവമായ മാതാപിതാക്കളുണ്ടെങ്കിൽ സ്വഭാവികമായും മക്കളിൽ ആരെങ്കിലുമെല്ലാം സിനിമയിലേക്ക് വരും. മാതാപിതാക്കളുടെ പാത പിന്തുടർന്ന് മക്കളും സിനിമയിലേക്ക് വരുന്നതിനാലും അവർക്ക് സിനിമാ മേഖലയിൽ പ്രാധാന്യം കൂടുന്നതിനാലും കഴിവുള്ള മറ്റ് നിരവധി ആളുകൾക്ക് അവസരങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാറുണ്ട്. സ്വജനപക്ഷപാതമെന്ന ഓമനപ്പേരിൽ വിളിക്കുന്ന ഈ സമ്പ്രദാസം ഇന്ന് ഏറ്റവും കൂടുതൽ കാണുന്നത് ബോളിവുഡിലാണ്. സിനിമാ പാരമ്പര്യമില്ലാതെ കഠിനാധ്വാനത്തിലെത്തിയ നിരവധി അഭിനേതാക്കൾ ഇതിന് ഇരയായിട്ടുമുണ്ട്. താരപുത്രന്മാരും പുത്രിമാരും സിനിമയിലേക്ക് അരങ്ങേറുമ്പോൾ ആരാധകരുടെ പ്രതീക്ഷ വലുതായിരിക്കും. ഇത്തരക്കാരുടെ ആദ്യം സിനിമ റിലീസ് ആകുമ്പോൾ തന്നെ ആരാധകർ ഇവരുടെ മാതാപിതാക്കളുമായി ഇവരുടെ പ്രകടനത്തെ താരതമ്യപ്പെടുത്തി വിധിയെഴുതും.

    Abhishek Bachchan

    Also Read: 'മോഹൻലാൽ സെറ്റിൽ സ്റ്റാർഡം കാണിക്കാറില്ല, പ്രഭാസ് അങ്ങനെയല്ല'; ​ഗ​ണേശ് കുമാർ

    അത്തരത്തിലുള്ള നിരവധി അനുഭവങ്ങൾ തനിക്കുണ്ടായതിനെ കുറിച്ചും ആദ്യ സിനിമയുടെ റിലീസ് ദിവസം തനിക്ക് ലഭിച്ച ഉപദേശങ്ങളെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ നടൻ അഭിഷേക് ബച്ചൻ. ഒരുപക്ഷെ ബോളിവുഡിൽ തുടക്ക കാലത്ത് അച്ഛന്റെ കഴിവുകളുമായി താരതമ്യപ്പെടുത്തി ഏറ്റവും കൂടുതൽ വിമർശനം കേട്ട താരപുത്രന്മാരിൽ ഒരാളും അഭിഷേക് ബച്ചനായിരിക്കും. പിന്നീട് അദ്ദേഹം അവയെല്ലാം അതിജീവിച്ച് സ്വന്തം കഴിവിലൂടെ ബോളിവുഡിൽ മുൻനിര താരമായി മാറുകയായിരുന്നു. റെഫ്യൂജി എന്ന ആദ്യ സിനിമയുടെ പ്രദർശനം കാണാനെത്തിയപ്പോൾ യഷ് ചോപ്ര അടക്കമുള്ളവർ തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ് അഭിഷേക് മനസ് തുറന്നത്. ദി രണ്‍വീര്‍ ഷോ എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം സിനിമാ ജീവിതത്തെ കുറിച്ചും അച്ഛനിൽ നിന്നും പഠിച്ച പാഠങ്ങളെ കുറിച്ചും പറഞ്ഞത്.

    Also Read: 'ഒരേ ഒരു ഉറപ്പാണ് ഭാര്യ ചോദിച്ചത് അത് പാലിക്കാൻ ശ്രദ്ധിക്കാറുണ്ട്'; വെളിപ്പെടുത്തി സൂപ്പർ താരം

    സ്വന്തം കാലിൽ നിൽക്കണമെന്ന് ചിന്തിച്ചു

    'എന്റെ ആദ്യ സിനിമയായ റഫ്യൂജിയുടെ പ്രീമിയര്‍ ദക്ഷിണ മുംബൈയിലെ ലിബര്‍ട്ടി തിയേറ്ററില്‍ വെച്ചായിരുന്നു. അകത്തേക്ക് പ്രവേശിക്കാന്‍ തുടങ്ങുമ്പോഴാണ് യഷ് ചോപ്ര അവിടെ നില്‍ക്കുന്നത് കണ്ടത്. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ അനുഗ്രഹം വാങ്ങി. അപ്പോള്‍ എന്നെ കെട്ടിപിടിച്ചുകൊണ്ട് അദ്ദേഹം എന്റെ ചെവിയില്‍ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. നിന്റെ അച്ഛന്‍ നിന്നെ ഇവിടെ വരെ എത്തിച്ചിരിക്കുന്നു. അത് ഓര്‍ക്കണം.... ബഹുമാനിക്കണം. ഇവിടം മുതല്‍ നിനക്ക് സ്വന്തം കാലുകളില്‍ മുന്നോട്ട് നടക്കേണ്ടതായിട്ടുണ്ട്. ഇന്ന് രാത്രി പടം നന്നായില്ലെങ്കില്‍ നാളെ രാവിലെ എല്ലാവരും അതറിയും പിന്നെ ആരും പടം കാണാനായി പോകില്ല. നിങ്ങള്‍ അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതാണ് യാഥാര്‍ഥ്യം. നിരവധി ചിത്രങ്ങളില്‍ നിന്ന് ഞാന്‍ മാറ്റപ്പെട്ടിട്ടുണ്ട്. എന്നെ വിളിച്ചിരുന്ന നിര്‍മാതാക്കള്‍ എന്റെ സിനിമകള്‍ വിജയിക്കാതായതോടെ എന്റെ ഫോണ്‍ എടുക്കാതിരുന്നിട്ടുണ്ട്. എന്നെ തിരിച്ചുവിളിക്കാന്‍ പോലും അവര്‍ തയ്യാറായിട്ടില്ല. അത് പക്ഷേ നിങ്ങള്‍ വ്യക്തിപരമായി എടുക്കരുത്. നിങ്ങള്‍ക്ക് മൂല്യമുണ്ടെങ്കില്‍ അവര്‍ നിങ്ങളെ വിളിക്കും' അഭിഷേക് പറയുന്നു.

    സ്വജനപക്ഷപാതത്തെ കുറിച്ച്

    'ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സ്വജനപക്ഷപാതത്തെ കുറിച്ചുള്ള തന്റെ അഭിപ്രായവും അഭിഷേക് വ്യക്തമാക്കി. ബോളിവുഡ് എല്ലായ്‌പ്പോഴും തന്റെ സ്വന്തം ആളുകള്‍ക്കൊപ്പമാണ് ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നത്. താരപുത്രനായതിനാല്‍ എനിക്കുളള വിശാലമായ വിശേഷാധികാരങ്ങളെ കുറിച്ച് അറിയാം. പാരമ്പര്യത്തോട് ബഹുമാനക്കുറവ് കാണിക്കാന്‍ ആഗ്രഹിക്കുന്നില്ല. സിനിമാപാരമ്പര്യം എനിക്ക് സമ്മാനിച്ചത് കൊല്‍ക്കത്തയിലെ മികച്ച ശമ്പളമുളള ജോലി ഉപേക്ഷിച്ച് മുംബൈയിലേക്ക് സിനിമക്കായി വണ്ടികയറിയ ഒരാളാണ്. രാത്രിയില്‍ മറൈന്‍ ഡ്രൈവിലെ ബെഞ്ചുകളില്‍ അയാൾ കിടന്നുറങ്ങി. സിനിമാ മത്സരത്തില്‍ നിരന്തരം പങ്കെടുക്കുകയും പരാജയപ്പെടുകയും ചെയ്തു. ആള്‍ ഇന്ത്യ റേഡിയോ ശബ്ദം മികച്ചതല്ലെന്ന് പറഞ്ഞ് നിരാകരിച്ച വ്യക്തിയാണ് അദ്ദേഹം. ഇന്നും അദ്ദേഹം ദിവസം 16 മുതൽ 18 മണിക്കൂര്‍ ജോലി ചെയ്യുന്നു. എല്ലാ ഞായറാഴ്ചയും തന്നെ കാണാനെത്തുന്ന ആരാധകര്‍ക്ക് നേരെ കൈവീശുമ്പോള്‍ അടുത്ത ഞായറാഴ്ചയും ഇവര്‍ തന്നെ കാണാനെത്തുമോ എന്ന് ചിന്തിച്ച് കഠിനാധ്വാനം ചെയ്യുന്ന എന്റെ അച്ഛന്‍ അമിതാഭ് ബച്ചന്‍ തന്നെയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം' അഭിഷേക് വ്യക്തമാക്കി.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
    ബോബ് വിശ്വാസ്

    2000ത്തിൽ ആണ് അഭിഷേകിന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ധൂം, ​ഗുരു, ദോസ്താന, പാ, ഹാപ്പി ന്യൂഇയർ തുടങ്ങി നിരവധി സിനിമകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായ ബോബ് വിശ്വാസാണ് അഭിഷേകിന്റേതായി റിലീസിനെത്തിയ ഏറ്റവും പുതിയ സിനിമ. ദിയ അന്നപൂർണ്ണ ഘോഷ് സംവിധാനം ചെയ്ത സിനിമ ക്രൈം ത്രില്ലറാണ്. സിനിമയിലെ അഭിഷേകിന്റെ ​ഗെറ്റപ്പ് അടക്കം ഏറെ വ്യത്യസ്തത പുലർത്തിയിരുന്നു. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

    Read more about: abhishek bachchan
    English summary
    Abhishek Bachchan Opens Up How Certain Film Makers Reacted When His Movies Failed At The Box-Office
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X