വേദികയുടെ ഗര്‍ഭവാര്‍ത്തയും കുടുംബവിളക്കിന് ഗുണമായില്ല; റേറ്റിംഗില്‍ ഒന്നാം സ്ഥാനം വിട്ടു കൊടുക്കാതെ സാന്ത്വനം

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട വിനോദമാര്‍ഗമാണ് പരമ്പരകള്‍. അതുകൊണ്ട് തന്നെ ഓരോ പരമ്പരയും ആരാധകര്‍ മുടങ്ങാതെ കാണാറുണ്ട്. സിനിമകളില്‍ നിന്നും കുടുംബ പരമ്പരകളെ വ്യത്യസ്തമാക്കുന്നത് നിത്യവും താരങ്ങളെ ആരാധകരുടെ ചര്‍ച്ചയിലും മനസില്‍ നിറഞ്ഞു നിര്‍ത്തുന്നുവെന്നതാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ കുടുംബത്തില്‍ ഒരാളെന്ന ധാരണയായിരിക്കും പരമ്പരകളിലെ താരങ്ങളെക്കുറിച്ച്. ഓരോ ആഴ്ചയും റേറ്റിംഗില്‍ ശക്തമായ മത്സരമാണ് പരമ്പരകള്‍ക്കിടയില്‍ നടക്കുന്നത്. പോയ വാരത്തിലേയും റേറ്റിംഗ് പുറത്ത് വന്നിരിക്കുകയാണ്.

പോയ വാരത്തിലേതിന് സമാനമായ കുതിപ്പുകളാണ് ഈ വാരത്തിലും പരമ്പരകള്‍ക്കിടയില്‍ നടന്നിരിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനം തന്നെയാണ് ഏഷ്യാനെറ്റിലെ പരമ്പരകളില്‍ മുന്നിലുള്ളത്. പോയ വാരവും സാന്ത്വനം തന്നെയായിരുന്നു മുന്നില്‍. ഗര്‍ഭിണിയായ അപ്പുവിനെ കാണാന്‍ തമ്പി സ്വാന്തനം വീട്ടിലെത്തിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് കഴിഞ്ഞ രണ്ട് ആഴ്ചയായി സാന്ത്വനത്തെ ആരാധകരുടെ ആകാംഷ നിലനിര്‍ത്താന്‍ സഹായിച്ചത്.

സാന്ത്വനം

വരും ദിവസങ്ങളിലും സാന്ത്വനം സംഭവബഹുലവും ആകാംഷഭരിതവുായി മാറുമെന്നുറപ്പാണ്. തമ്പി സാന്ത്വനത്തിലേക്ക് വരുമ്പോള്‍ ശിവന്‍ അവിടെയുണ്ടാകാന്‍ പാടില്ലെന്ന നിബന്ധന മുന്നോട്ട് വച്ചതിനെക്കുറിച്ച് വീട്ടിലുള്ളവര്‍ അറിഞ്ഞിരിക്കുകയാണ്. ഇതോടെ ശിവനോടുള്ള വീട്ടുകാരുടേയും അഞ്ജുവിന്റേയും സ്‌നേഹവും ബഹുമാനവുമൊക്കെ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം ഹരിയേയും അപ്പുവിനേയും തമ്പി വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ഇതോടെ വരും ദിവസങ്ങളില്‍ തമ്പി എന്താകും ചെയ്യുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

പോയ വാരവും മുന്‍വാരത്തിലേത് പോലെ തന്നെ കുടുംബവിളക്കാണ് രണ്ടാമത്. തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പരമ്പരയാണ് കുടുംബവിളക്ക്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി സാന്ത്വനത്തിന് പിന്നില്‍ രണ്ടാമത് എത്താനാണ് കുടുംബവിളക്കിന് സാധിച്ചിട്ടുള്ളത്. എന്നാല്‍ വരും ദിവസങ്ങളില്‍ കുടുംബവിളക്ക് തിരികെ വരുമെന്ന് പരമ്പരയുടെ ആരാധകര്‍ കരുതുന്നുണ്ട്. വേദികയുടെ ഗര്‍ഭവാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സിദ്ധുവിന്റേയും സുമിത്രയുടേയും ജീവിതങ്ങളെ ഇളക്കിമറിക്കുന്നതായിരിക്കും ഈ വാര്‍ത്ത. ഇതിനാല്‍ വരും ദിവസങ്ങളില്‍ പരമ്പര സംഭവബഹുലമായി മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തലുകള്‍. സാന്ത്വനത്തെ പിന്നിലാക്കി വീണ്ടും കുടുംബവിളക്ക് ഒന്നാമത് എത്തുമെന്നാണ് ആരാധകുടെ പ്രതീക്ഷകള്‍.

അമ്മയറിയാതെ

അതേസമയം മൂന്നാം സ്ഥാനത്ത് പോയ വാരവും അമ്മയറിയാതെ തന്നെയാണുള്ളത്. അലീനയ്ക്കും അമ്പാടിയ്ക്കും ഇടയില്‍ മറ്റൊരു പെണ്‍കുട്ടി വന്നതോടെ ഇരുവരുടേയും പ്രണയം സങ്കീര്‍ണമായ വഴികളിലൂടെയാകും കടന്നു പോവുക വരും ദിവസങ്ങളില്‍. ഇതേസമയം വില്ലന്മാര്‍ തങ്ങളുടെ തന്ത്രങ്ങളുമായി നാട്ടില്‍ ഭീതിപടര്‍ത്തുകയും ചെയ്യുന്നുണ്ട്. അപര്‍ണയുടേയും വിനീതിന്റേയും ജീവിതവും സങ്കീര്‍ണമായി മാറിയിരിക്കുകയാണ്. അതിനാല്‍ വരും ദിവസങ്ങളിലും അമ്മയറിയാതെയുടെ കാഴ്ചക്കാര്‍ കൂടുമെന്നുറപ്പാണ്. എങ്ങനെയാകും വെല്ലുവിളികളെ അലീന മറി കടക്കുക എന്ന ആകാംഷയിലാണ് ആരാധകര്‍.

മൗനരാഗം

നാലാം സ്ഥാനത്തുള്ള പരമ്പര മൗനരാഗമാണ്. പുതിയ കഥാപാത്രത്തിന്റെ വരവോടെ മൗനരാഗവും സംഭവബഹുലമായി മാറിയിരിക്കുകയാണ്. അതേസമയം തന്നെ സോണിയ ജന്മം നല്‍കിയത് പണ്‍കുഞ്ഞിനാണെന്ന് അറിഞ്ഞതോടെ പ്രകാശനും അമ്മയുമൊക്കെ അസ്വസ്ഥരായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ പരമ്പര നാടകീയമാകുമെന്നുറപ്പായിരിക്കുകയാണ്. അതേസമയം കിരണിന്റെ അച്ഛന്റെ കടന്നു വരവും മൗന രാഗത്തെ സ്ങ്കീര്‍ണമാക്കുന്നുണ്ട്. ആരാധകരുടെ ആകാംഷ വര്‍ധിക്കുകയായതിനാല്‍ കാഴ്ചക്കാരുടെ എണ്ണവും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Recommended Video

ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | | Filmibeat Malayalam
തൂവല്‍സ്പര്‍ശം

അഞ്ചാം സ്ഥാനത്തുള്ള പരമ്പര തൂവല്‍സ്പര്‍ശം. ഈയ്യടുത്ത് ആരംഭിച്ച പരമ്പര വളരെ പെട്ടെന്നു തന്നെ ആരാധകരെ സംബാധിച്ചിരുന്നു. ശ്രേയയുടേയും തുമ്പിയുടേയും ജീവിതത്തിലെ വെല്ലുവിൡകളെയാണ് പരമ്പര അവതരിപ്പിക്കുന്നത്. താന്‍ തേടുന്ന ലേഡി റോബിന്‍ഹുഡ് തുമ്പിയാണെന്ന് ശ്രേയ തിരിച്ചറിയുമോ എന്നാണ് ആരാധകര്‍ ആകാംഷയോടെ ഉറ്റു നോക്കുന്നത്. അതേസമയം ശ്രേയ അറിയാതെ ശ്രേയയെ വില്ലന്മാരില്‍ നിന്നും രക്ഷിക്കാനുള്ള തുമ്പിയുടെ ശ്രമങ്ങള്‍ വിജയം കാണുമോ എന്ന ആകാംഷയും ആരാധകരിലുണ്ട്. അതേസമയം ആറാമത് കൂടെവിടെയും ഏഴാമത് സസ്‌നേഹവുമാണ്. എട്ടാം സ്ഥാനത്താണ് പാടാത്ത പൈങ്കിളിയുടെ സ്ഥാനം. പുതിയ പരമ്പരയായ ദയ ആറ് മണിയുടെ സ്ലോട്ടില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതായാണ് റേറ്റിംഗ് വ്യക്തമാക്കുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X