For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിദ്ധുവിന് ബോധം വന്നതോടെ വേദികയ്ക്ക് പണിയായി; സുമിത്രയ്ക്കിട്ട് വെക്കുന്നതെല്ലാം തിരിച്ച് കിട്ടാൻ തുടങ്ങി

  |

  പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് കഥയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് കുടുംബവിളക്ക് സീരിയല്‍. അവിഹിത സീരിയല്‍ എന്ന പേരിലേക്ക് സീരിയല്‍ മാറി തുടങ്ങിയെങ്കിലും കഥയില്‍ ട്വിസ്റ്റ് വരുത്തിയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ അനിരുദ്ധും ഇന്ദ്രജയും തമ്മിലുള്ള ഇടപാടുകളാണ് പ്രേക്ഷകരെ നിരാശപ്പെടുത്തി കൊണ്ടിരുന്നത്. അനന്യയെ ഉപേക്ഷിച്ച് ഇന്ദ്രജയുമായി അനിരുദ്ധ് അടുക്കുന്നത് എല്ലാവരെയും അസ്വസ്ഥരാക്കി.

  പക്ഷേ പ്രേക്ഷകര്‍ ആഗ്രഹിച്ചത് പോലെ ഇന്ദ്രജയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചതോടെ അനിരുദ്ധിനും ഫാന്‍സ് പവര്‍ ആയി. ഇപ്പോള്‍ വേദികയുടെ നിരന്തരമായിട്ടുള്ള പരാജയങ്ങളെ കുറിച്ച് പറയുകയാണ് പ്രേക്ഷകര്‍. ഭര്‍ത്താവിന്റെ പ്രവൃത്തികളെ ചോദ്യം ചെയ്ത് കൊണ്ട് വേദിക വന്നെങ്കിലും മറുപടി പറയാതെ അതില്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ് സിദ്ധു. ഇതേ കുറിച്ച് നിരവധി അഭിപ്രായങ്ങളാണ് പ്രൊമോ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളിലൂടെ ആരാധകര്‍ പറയുന്നതും. വിശദമായി വായിക്കാം...

  സിദ്ധു അങ്കിളിന് ഇപ്പോളാണ് ബോധം ഉദിച്ച് തുടങ്ങിയത്. എന്തായലും നല്ല കാര്യം. മോനും മരുമോള്‍ക്കും വിരുന്ന് കൊടുക്കാന്‍ തോന്നിയല്ലോ. വേദിക എതിര്‍ക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട് രഹസ്യമായിട്ടാണ് വിരുന്ന് കൊടുത്തതെങ്കിലും അത് വീട്ടില്‍ അറിഞ്ഞു. തന്നെ അറിയിക്കാതെയുള്ള സിദ്ധാര്‍ഥിന്റെ പ്രവൃത്തികള്‍ വേദികയെ വല്ലാതെ തകര്‍ക്കുമെന്നുള്ള കാര്യം ഉറപ്പാണ്. പണ്ട് വേദിക ചെയ്തിരുന്ന ജോലിയിലേക്ക് മരുമകളെ സിദ്ധാര്‍ഥ് എത്തിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. തന്റെ ഓഫീസിലെ വെക്കന്‍സിയെ കുറിച്ച് സൂചിപ്പിച്ചത് പ്രകാരം വൈകാതെ സഞ്ജന ജോലിയ്ക്ക് പോവാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

  സുമിത്രയും പ്രതീഷും ഇക്കാര്യത്തില്‍ കട്ട സപ്പോര്‍ട്ട് കൊടുക്കുവാണെങ്കില്‍ സഞ്ജനയും ജോലിക്ക് പോകണം. സ്വന്തമായി സാമ്പത്തികമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ ആണ് കുടുംബവിളക്ക് ടീം കാണിക്കേണ്ടത്. ഭര്‍ത്താവിന്റെയോ വീട്ടുകാരുടെയോ പിന്തുണ ഇല്ലാതെ വരുമ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ സുമിത്രയെ പോലെ എല്ലാവര്‍ക്കും കഴിഞ്ഞെന്ന് വരില്ല. വിവാഹം കഴിഞ്ഞതേ ഉള്ളുവെങ്കിലും സഞ്ജനയും ഉടനെ ജോലിക്ക് പോവണമെന്ന് തന്നെയാണ് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

  ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ തന്നെ മറ്റൊരു സന്തോഷം; അമ്മായിയമ്മ കൊടുത്ത സര്‍പ്രൈസ് ഇങ്ങനെ- വായിക്കാം

  വേദികയ്ക്ക് പകരം സുമിത്രയുടെ മരുമകള്‍ ആ ജോലി ചെയ്യുമ്പോള്‍ കഥയിലെ മറ്റൊരു ട്വിസ്റ്റ് ആയിരിക്കും അവിടെ സംഭവിക്കാന്‍ പോവുക. അങ്ങനൊരു നീക്കം നടക്കുകയാണെങ്കില്‍ വേദിക തടയാന്‍ ശ്രമിക്കും. അതിന് വേണ്ടി വേദിക എന്ത് കാട്ടിക്കുട്ടിയാലും പണ്ടത്തെ പോലെ ഇപ്പോള്‍ ഏല്‍ക്കില്ല. വൈകിയാണെങ്കിലും കാര്യങ്ങള്‍ സിദ്ധാര്‍ഥ് മനസിലാക്കി തുടങ്ങിയിരിക്കുകയാണ്. വേദികയാണ് ശരിക്കുമൊരു പാര. നല്ല വ്യക്തിത്വമുള്ള സുമിത്രയെ ഉപേക്ഷിച്ച് വേദികയെ കെട്ടിയതില്‍ പിന്നെ സിദ്ധാര്‍ഥന് പണി കിട്ടി തുടങ്ങി. സാമ്പത്തികമായി പോലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നപ്പോഴും സഹായിക്കാന്‍ ഉണ്ടായിരുന്നത് സുമിത്ര മാത്രമായിരുന്നു. ഇതോടെ സുമിത്രയെ ഉപേക്ഷിച്ചതിലെ നിരാശ സിദ്ധാര്‍ഥിന് ഇപ്പോഴുണ്ട്.

  Recommended Video

  Devi Ajith's daughter Nandhana's wedding visuals

  ഭര്‍ത്താവിന്റെ അച്ഛനും അമ്മയും മക്കളും മരുമക്കളും കുടുംബക്കാരുമെല്ലാം ചേര്‍ന്ന് സുമിത്ര ഇപ്പോഴും നല്ലൊരു കുടുംബിനിയായി കഴിയുകയാണ്. ആകെ ഉണ്ടായിരുന്ന ഒരു മകനെ പോലും വേണ്ടെന്ന് വെച്ച വേദികയ്ക്ക് ഇപ്പോള്‍ ഭര്‍ത്താവ് പോലും കൂട്ടിനില്ലാത്ത അവസ്ഥയാണ്. തുടക്കത്തില്‍ സിദ്ധാര്‍ഥിന്റെ പിന്തുണ ലഭിച്ചത് കൊണ്ട് സുമിത്രയെ തരംതാഴ്ത്താന്‍ പറ്റിയ അവസരങ്ങളൊന്നും വേണ്ടെന്ന് വെച്ചില്ല. അതിനെല്ലാമുള്ള പലിശ സഹിതമാണ് ഇപ്പോള്‍ വേദികയ്ക്ക് കിട്ടി കൊണ്ടിരിക്കുന്നതെന്നാണ് ഫാന്‍സ് പറയുന്നത്.

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku: Vedhika's New Plans To Sumitra Are Reverting Back Instantly, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X