For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ തന്നെ മറ്റൊരു സന്തോഷം; അമ്മായിയമ്മ കൊടുത്ത സര്‍പ്രൈസ് ഇങ്ങനെ

  |

  നടന്‍ ബാലയുടെ രണ്ടാം വിവാഹം സംബന്ധിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഡോക്ടറായ എലിസബത്തും ബാലയും നേരത്തെ വിവാഹിതര്‍ ആയെങ്കിലും സെപ്റ്റംബര്‍ അഞ്ചിനാണ് റിസപ്ഷന്‍ വെക്കുന്നത്. അങ്ങനെ സിനിമയില്‍ നിന്നുള്ള വളരെ ചുരുക്കം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഔദ്യോഗികമായി താന്‍ വിവാഹിതനാണെന്ന കാര്യം ബാല പുറംലോകത്തെ വെളിപ്പെടുത്തി.

  വിവാഹത്തിന് പിന്നാലെ ഭാര്യയ്ക്ക് പുതിയ ആഢംബര വാഹനം ബാല സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു സര്‍പ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് താരം. എലിസബത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് അമ്മായിയമ്മയെ കൊണ്ട് തന്നെ കിടിലനൊരു സമ്മാനം നല്‍കുന്ന വീഡിയോയുമായിട്ടാണ് ബാല വന്നത്. ഇതിന് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി ആരാധകരും എത്തിയിരുന്നു.

  സെപ്റ്റംബര്‍ അഞ്ചിന് റിസപ്ഷന്‍ ആയിരുന്നു. എല്ലാവരെയും വിളിക്കാന്‍ പറ്റിയില്ല. ഇപ്പോള്‍ ഞാന്‍ ചെന്നൈയിലാണ് ഉള്ളത്. സെപ്റ്റംബര്‍ എട്ടിന് കുറച്ച് വിശേഷങ്ങള്‍ ഉണ്ട്. ഭാര്യ എലിസബത്തിന്റെ പിറന്നാള്‍ ആണ്. അന്നേ ദിവസം ഞാന്‍ സമ്മാനമായി കൊടുക്കുന്നത് എന്താണെന്ന് അറിയേണ്ടേ എന്ന് ചോദിച്ച ബാല എലിസബത്തിനെ കെട്ടിപ്പിടിച്ച് ഞാന്‍ തന്നെയാണ് ആ സമ്മാനമെന്ന് പറയുന്നു. പക്ഷേ അത് പോരെന്ന് സൂചിപ്പിച്ച് അമ്മയോട് സമ്മാനം കൊടുക്കാന്‍ പറഞ്ഞു. മരുമകള്‍ക്ക് വേണ്ടി എന്താണ് വാങ്ങി വെച്ചത് അത് എടുത്ത് കൊടുക്കാന്‍ പറഞ്ഞു.

  അങ്ങനെ അമ്മയുടെ കൈയില്‍ നിന്ന് തന്നെ സ്വര്‍ണത്തിന്റെ നെക്ലേസും കമ്മലുകളും എലിസബത്തിന് സമ്മാനമായി കൊടുത്തിരിക്കുകയാണ്. വീഡിയോയ്ക്ക് ഇടയില്‍ സന്തോഷമായോ എന്നും പ്രായമെത്രയായി എന്ന് കൂടി ബാല ചോദിക്കുന്നുണ്ട്. ഹാപ്പി ആണെന്നും പ്രായം ഇരുപത്തിയേഴ് വയസാണെന്നും എലിസബത്ത് സൂചിപ്പിക്കുന്നു. പിന്നാലെ അമ്മയുടെ പ്രായം എത്രയാണെന്ന് ചോദിക്കുമ്പോള്‍ അറുപത്തിയൊന്‍പത് വയസാണെന്ന് പറയുന്നു. അതേ സമയം ബാലയുടെ പ്രായം എത്രയാണെന്ന് ഭാര്യ തിരിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ ജനിച്ചിട്ടേ ഇല്ലന്നായിരുന്നു മറുപടി. ചെറിയ ചെറിയ സന്തോഷങ്ങള്‍. അതാണ് ജീവിതം എന്ന് കൂടി പറഞ്ഞാണ് ബാല വീഡിയോ അവസാനിപ്പിക്കുന്നത്.

  ബാലയുടെ അമ്മ വളരെ സ്‌നേഹമുള്ളവളാണ്. എലിസബത്തിന് നല്ലൊരു കുടുംബം തന്നെയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നതെന്ന് പറയുകയാണ് ആരാധകര്‍. ബാലയുടെ സന്തോഷം കാണുമ്പോള്‍ കണ്ണു നിറഞ്ഞു പോകുന്നു. ഒരു കാലത്ത് അത്രയ്ക്ക് വിഷമിച്ചിട്ടുണ്ടെന്ന് അറിയാം. ആ സന്തോഷം കണ്ട് മനസ്സു നിറഞ്ഞു പോയി. എന്റെ മനസ്സിലും ആ സന്തോഷത്തിന്റെ പുഴ ഒഴുകിയെത്തി. അമ്മയോടൊത്തുള്ള ആ സന്തോഷം. എല്ലാ അനുഗ്രഹങ്ങളും തുടര്‍ന്നുള്ള ജീവിതത്തില്‍ ഉണ്ടാകട്ടെ എന്ന് സ്‌നേഹത്തോടെ ആശംസിക്കുന്നതായി ചിലര്‍ എഴുതി.

  അതേ സമയം ബാലയ്ക്ക് ചില ഉപദേശങ്ങള്‍ കൂടി ആരാധകര്‍ നല്‍കുന്നുണ്ട്. ജീവിതം വിട്ടുവീഴ്ചകള്‍ക്കും കൂടി അവസരം ഉള്ളതാണ്, അവരവര്‍ക്ക് അവരവരുടേതായ കാഴ്ചപ്പാടുകളും ഇഷ്ട്ടങ്ങളും ഉണ്ട്, കെട്ടിക്കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ ഇഷ്ട്ടങ്ങളും കാഴ്ചപ്പാടുകളും തന്നെയാണ് രണ്ടുപേര്‍ക്കും പാടുള്ളു എന്നത് ഒഴിവാക്കിയാല്‍ ജീവിതം സന്തോഷമാകും. കല്യാണത്തിന്റെ അന്ന് ബാല ഭാര്യക്ക് കാര്‍ സമ്മാനിച്ചപ്പോള്‍ ഒരു പാട് നെഗറ്റീവ് കമന്റ്‌സ് കണ്ടു. കല്യാണം കഴിക്കാന്‍ സമ്മതിച്ചതിന് പ്രത്യുപകാരം എന്നൊക്കെ. അന്ന് നിങ്ങള്‍ രണ്ട് പേര്‍ക്കും കൂടി ആണ് കാര്‍ എന്ന് പറഞ്ഞിരുന്നെങ്കില്‍ അത്രയും നെഗറ്റീവ് കമന്റ്‌സ് വരില്ലായിരുന്നു.

  പക്ഷേ ഇപ്പോഴാണ് ബാല ഭാര്യക്ക് കൊടുത്ത ഉത്തമ ഗിഫ്റ്റ്. ബാലയുടെ അമ്മയുടെ സ്‌നേഹം തന്നെ ആണ് ആ ഗിഫ്റ്റ്. കുറെ നാളുകള്‍ക്ക് ശേഷമാണ് ബാലയെ ഇത്ര സന്തോഷവാനായി കാണാന്‍ സാധിക്കുന്നത്. ബാലയുടെ വിവാഹം കഴിഞ്ഞതോടെ ലോകത്തില്‍ ആദ്യമായി ഒരാള്‍ രണ്ടാമതു കല്യാണം കഴിച്ചമാതിരി ആണ് ഓരോരുത്തരുടെയും കമന്റുകള്‍. മറ്റുള്ളവരുടെ ജീവിതം നോക്കി കളിയാക്കാനും, ചെളി വാരി എറിയാനും അല്ലേലും ആള്‍ക്കാര്‍ക്ക് വലിയ ഇഷ്ട്ടം ആണ്. നിങ്ങള്‍ നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കുക. നിങ്ങളുടെ സന്തോഷങ്ങള്‍ ഞങ്ങളുമായി പങ്കിടുക എന്നും ചിലര്‍ പറയുന്നു.

  Recommended Video

  ഭാര്യക്ക് 'പുരുഷ ധനമായി' ബാലയുടെ വിവാഹ സമ്മാനം..കിടിലൻ വീഡിയോ

  ബാലാ.. നിങ്ങള്‍ നല്ലൊരു മനുഷ്യനാണ്. അതിലേറെ വെറും പാവമാണ്. നിങ്ങള്‍ ഇത്ര വിലയേറിയ സമ്മാനങ്ങള്‍ ഒക്കെ വിവാഹം കഴിഞ്ഞയുടനെ കൊടുക്കുന്നു. നല്ലകാര്യമാണ്. നിങ്ങള്‍ ഒരുമിച്ച് നന്നായി ജീവിക്കുക.. ആദ്യത്തെ വിവാഹ വാര്‍ഷികത്തിനു അവരുടെ സ്‌നേഹം മനസ്സിലാക്കി താങ്കളുടെ മനസ്സില്‍ നിന്നും സന്തോഷപൂര്‍വ്വം ഇതുപോലുള്ള ഗിഫ്റ്റുകള്‍ കൊടുക്കണമെന്ന് കൂടി ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു.

  Read more about: bala ബാല
  English summary
  Actor Bala's Surprise Gift To Wife Elizabath On Her First Birthday After Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X