For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നാം സ്ഥാനത്ത് സുമിത്ര തന്നെ, തൊട്ട് പിന്നാലെ സാന്ത്വനം; ശക്തമായ തിരിച്ചു നടത്തിയത് ഈ പരമ്പര

  |

  സീരിയലുകള്‍ എന്നും ജനപ്രീയ വിനോദമാണ്. എത്രയൊക്കെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും സീരിയലുകള്‍ കാണുന്നവരുട എണ്ണത്തില്‍ കുറവൊന്നും വരാറില്ല. ശക്തായ മത്സരങ്ങളാണ് ഓരോ പരമ്പരകളും തമ്മില്‍ നടക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ ടിആര്‍പി റേറ്റിംഗുകള്‍ പുറത്ത് വന്നിരിക്കുകയാണ്. ഏഷ്യനെറ്റ് പരമ്പരകളില്‍ പോയ വാരത്തെ അപേക്ഷിച്ച് അപ്രതീക്ഷിതമായ മുന്നേറ്റങ്ങളൊന്നും ഈ വാരത്തിലും നടന്നിട്ടില്ല. അതേസമയം മുന്നിലുണ്ടായിരുന്ന പരമ്പരകള്‍ ആ കുതിപ്പ് ഈ വാരവും തുടരുകയാണ്.

  കൂടുതൽ സുന്ദരിയായി റിമി ടോമി, ചിത്രം വൈറലാവുന്നു

  റേറ്റിംഗില്‍ ഇപ്പോഴും മുന്നില്‍ കുടുംബവിളക്ക് തന്നെയാണ്. ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വരികയായിരുന്നു കുടുംബവിളക്ക്. സംഭവബഹുലമായ രംഗങ്ങളാണ് കുടുംബവിളക്കില്‍ ഈ ആഴ്ച കണ്ടത്. സുമിത്രയെ ജയിലിലാക്കാന്‍ വേദിക നടത്തിയ തന്ത്രം സിദ്ധാര്‍ത്ഥ് തിരിച്ചറിഞ്ഞിരുന്നു. പിന്നാലെ സിദ്ധാര്‍ത്ഥ് വേദികയെ വീട്ടില്‍ നിന്നും ഇറക്കി വിട്ടത് ആരാധകരില്‍ നിന്നും കയ്യടി നേടിയ സംഭവമാണ്. പിന്നാലെ സിദ്ധാര്‍ത്ഥിന് സുഖമില്ലാതാവുകയും സുമിത്ര രക്ഷയ്ക്കായി എത്തുകയും ചെയ്തിരുന്നു.

  സിദ്ധാര്‍ത്ഥിലുണ്ടായ മാറ്റം പരമ്പരയെ വീണ്ടും ഒന്നാമത് എത്തിക്കുകയായിരുന്നു. അതേസമയം രണ്ടാമതുള്ളത് സാന്ത്വനമാണ്. നേരത്തെ മുന്നിലുണ്ടായിരുന്നു സാന്ത്വനം. അതീ നാടകീയമായി മാറിയിരിക്കുകയാണ് സാന്ത്വനം. യുവാക്കളെ അടക്കം സ്ഥിരം കാഴ്ചക്കാരാക്കി മാറ്റിയ പരമ്പരയാണ് സാന്ത്വനം. തമ്പി ശങ്കരനേയും സാവിത്രിയേയും വീട്ടില്‍ നിന്നും ഇറക്കി വിടുന്നതാണ് പോയ വാരം കണ്ടത്. ശങ്കരമാമയുടെ കടം ആരുമറിയാതെ വീട്ടാനുള്ള ശ്രമത്തിലാണ് ശിവന്‍. അതേസമയം വരും ദിവസങ്ങളില്‍ കൂടുതല്‍ നാടകീയവും ആകാംഷാഭരിതവുമായി മാറും സാന്ത്വനം എന്നുറപ്പായിരിക്കുകയാണ്. സാന്ത്വനം വീടാകെ ആടിയുലയാന്‍ പോകുന്നുവെന്നാണ് പ്രൊമോ വീഡിയോകള്‍ വ്യക്തമാക്കുന്നത്.

  മൂന്നാം സ്ഥാനത്തിനും ഇത്തവണ മാറ്റമില്ല. അലീന ടീച്ചറുടെ അമ്മയറിയാതെ തന്നെയാണ് ഈ വാരവും മൂന്നാം സ്ഥാനത്ത്. അപര്‍ണയും വിനീതും തമ്മിലുള്ള കഥയാണ് പരമ്പരയിലെ ഒരു ആകര്‍ഷണം. അതേസമയം അപ്രതീക്ഷിതനായ വില്ലന്റെ വരവില്‍ അമ്പരന്നിരിക്കുകയാണ് എല്ലാവരും. ഈ വെല്ലുവിളിയെ അലീന എങ്ങനെയായിരിക്കും നേരിടുക എന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വരാനിരിക്കുന്നത് സംഭവബഹുലമായ രംഗങ്ങളാണ്. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് ആകാംഷയുണ്ട്.

  അതേസമയം ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മൗനരാഗം. പരമ്പരയിലെ രസകരമായ നിമിഷങ്ങളാണ് ഈ തിരിച്ചുവരവിന് കാരണം. കല്യാണി കൊല്ലപ്പെട്ടുവെന്ന് കരുതി ആഘോഷിക്കുകയാണ് വില്ലന്മാര്‍. എന്നാല്‍ സത്യം തിരിച്ചറിഞ്ഞ കിരണ്‍ കല്യാണിയെ മാസ് എന്‍ട്രിയ്ക്കായി രഹസ്യമായി പാര്‍പ്പിച്ചിരിക്കുകയാണ്. രസകരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് ഇത് പരമ്പരയില്‍ കാരണമായിരിക്കുന്നത്. വരും ദിവസങ്ങളില്‍ വലിയൊരു പൊട്ടിത്തെറി തന്നെ മൗനരാഗത്തിലുണ്ടാകുമെന്നുറപ്പാണ്.

  മൗനരാഗത്തിന് പിന്നാലെ കൂടെവിടേയും ടോപ് ഫൈവിലേക്ക് തിരികെ വന്നിരിക്കുകയാണ്. കാത്തിരിപ്പിനൊടുവില്‍ സൂര്യയും ഋഷിയും തങ്ങളുടെ മനസിലെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ്. ആകാംഷാഭരിതമായ രംഗങ്ങള്‍ക്ക് ഒടുവില്‍ പ്രണയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് കൂടെവിടെ. വരും ദിവസങ്ങളില്‍ ഋഷിയ്ക്കും സൂര്യയ്ക്കും മുന്നില്‍ ഒരുപാട് വെല്ലുവിളികളുണ്ടാകും. എങ്ങനെയാകും അവര്‍ അതിനെ മറി കടക്കുക എന്നാണ് ആരാധകര്‍ ആകാംഷയോടെ ഉറ്റുനോക്കുന്നത്.

  Also Read: ഷാരൂഖ് ഖാനോട് അഭിനയിക്കാൻ നടിമാർക്ക് താൽപര്യമില്ല, താരറാണിമാർ നടനോടൊപ്പമുള്ള ചിത്രം ഉപേക്ഷിച്ചു...

  DQവിന്റെ കുറുപ്പും Nivin Paulyയുടെ പടവെട്ടും തിയേറ്ററുകളിലേക്ക്

  അതേസമയം ആദ്യ അഞ്ചിലുണ്ടായിരുന്ന തൂവല്‍സ്പര്‍ശം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. തുമ്പിയും ശ്രേയയും ഒരുമിച്ചതോടെ പരമ്പര കൂടുതല്‍ രസകരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈയ്യടുത്ത സംപേക്ഷണം തുടങ്ങിയ പരമ്പരയാണ് തൂവല്‍സ്പര്‍ശം. ഏഴാം സ്ഥാനത്തുള്ളത് സസ്‌നേഹമാണ്. ഇതും പുതിയ പരമ്പരയാണ്. എട്ടാം സ്ഥാനത്ത് പാടാത്ത പൈങ്കിളിയും ഒമ്പതാം സ്ഥാനത്ത് ബാല ഹനുമാനുമാണ്. തുടര്‍ച്ചയായി ശക്തമായൊരു തിരിച്ചുവരവ് നടത്താനാകാതെ വരികയാണ് പാടാത്ത പൈങ്കിളിയ്ക്ക്. വരും ദിവസങ്ങളില്‍ ശക്തമായി തിരികെ വരാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

  Read more about: serial
  English summary
  Kudumbavlilakku Still Tops Followed By Santhwanam In This Week's TRP Ratings
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X