കുട്ടികളെ വിട്ടുള്ള കളിയില്ല, സുബി സുരേഷ് വീണ്ടും വരുന്നു; കുട്ടിപ്പട്ടാളമല്ല, കുട്ടി പാചകം!!
സൂര്യ ടിവിയില്‍ ഏറെ ശ്രദ്ധ നേടിയ പരിപാടിയായിരുന്നു കുട്ടിപ്പട്ടാളം. കുട്ടികളെ നിരത്തി ഇരുത്തി സുബി സുരേഷ് കുട്ടികളോട് വിശേഷങ്ങളും മറ്റും ചോദിക്കുന്നതും പ്രതീക്ഷിക്കാത്ത മറുപടി കുട്ടികളില്‍ നിന്ന് ലഭിയ്ക്കുന്നതും രസകരമായിരുന്നു. ഏറെ ചാനല്‍ റേറ്റിങും പരിപാടിയ്ക്കുണ്ടായിരുന്നു.

കുട്ടിപ്പട്ടാളം അവസാനിച്ചപ്പോഴിതാ സുബി കുട്ടികളുമായി വീണ്ടും വരുന്നു. ഇത്തവണ കുട്ടിപ്പട്ടാളമല്ല, കുട്ടി പാചകമാണ്. കുട്ടികളുടെ പാചകവും വാചകവുമാണ് പുതിയ പരിപാടി. സെലിബ്രിറ്റി കുട്ടികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
പാചകത്തിനും വാചകറത്തിനും അപ്പുറം കുട്ടികളുടെ വിവിധ കലകള്‍ പുറത്തെടുക്കുന്നതിലും ഷോ പ്രാധാന്യം നല്‍കുന്നുണ്ട്. ജൂണ്‍ 9 മുതല്‍ ഷോ ആരംഭിച്ചുകഴിയഞ്ഞു. ഞായറാഴ്ചകളില്‍ വൈകുന്നേരം 4.30 ന് ആണ് കുട്ടിപ്പാചകം സംപ്രേക്ഷണം ചെയ്യുന്നത്.
സുപ്രിയയ്‌ക്കൊപ്പം പുത്തന്‍വണ്ടിയില്‍ പൃഥ്വിരാജിന്റെ കറക്കം! പിന്തുടര്‍ന്ന് ആരാധകരും! പിന്നെ നടന്നതോ
കുട്ടിപ്പട്ടാളം സണ്‍നെറ്റ് വര്‍ക്കുകളിലെല്ലാം ഉണ്ടായിരുന്ന പരിപാടിയായിരുന്നു. എന്നാല്‍ കുട്ടിപ്പാചകം വളരെ വ്യത്യസ്തമാണ്. ഇതുവരെ ചെയ്യാത്ത പുതുമയാര്‍ന്ന പരിപാടിയാണ് കുട്ടിപ്പാചകം എന്ന് സുഭി പറയുന്നു.


Click it and Unblock the Notifications











