പറഞ്ഞതിലും നേരത്തെ അവൾ ജനിച്ചു; കുഞ്ഞിനെ കാണിക്കാത്തതിന്റെ കാരണം!; കൊച്ചുമകളെക്കുറിച്ച് ലക്ഷ്മി നായർ പറയുന്നു

ഒരുകാലത്ത് ടെലിവിഷൻ കുക്കറി ഷോകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അവതാരകയാണ് ലക്ഷ്മി നായർ. പാചകവും വാചകവും സ്റ്റൈലുമൊക്കെ കൊണ്ട് ഒരുപാട് പേരുടെ ഇഷ്ടം നേടിയെടുക്കാൻ ലക്ഷ്മിക്ക് കഴിഞ്ഞിരുന്നു. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ് ലക്ഷ്മി നായർ. സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ പാചക പരീക്ഷണങ്ങൾ മുതൽ കുടുംബവിശേഷങ്ങൾ വരെ യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ലക്ഷ്മി നായരെയും കുടുംബത്തെയും കൂടുതൽ അടുത്തറിയാൻ യൂട്യൂബിലൂടെ ആരാധകർക്ക് സാധിച്ചിട്ടുണ്ട്. കുടുംബത്തിലെ ഒരു അംഗത്തെ പോലെ പലർക്കും പ്രിയങ്കരിയാണ് താരം. ലക്ഷ്മിയെ പോലെ തന്നെ മക്കളും മരുമകളുമെല്ലാം ആരാധകർക്ക് സുപരിചിതരാണ്. മകൻ വിഷ്ണുവിന്റെ ഭാര്യയായ അനുരാധയും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചെത്താറുണ്ട്. അടുത്തിടെയാണ് ഇവരുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയത്. അടുത്തിടെയാണ് വിഷ്ണുവിനും അനുരാധയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നത്.

Lakshmi Nair

ഗര്‍ഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ലക്ഷ്മിയും അനുരാധയും ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വീട്ടിലെ പുതിയ വിശേഷങ്ങൾ ലൈവ് വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി നായർ. അടുത്തടുത്ത വീടുകളിലായതിനാല്‍ പ്രസവശേഷം അനുവും മോളും അവിടെയും ഇവിടെയുമായാണ് നില്‍ക്കുന്നത്. വിഷ്ണുവും ഇപ്പോള്‍ വീട്ടിലുണ്ട്. എല്ലാവരും ഇപ്പോള്‍ കൊച്ചുമകളെക്കുറിച്ചാണ് ചോദിക്കുന്നതെന്നും വീഡിയോയില്‍ കൊച്ചുമകളെ കാണിക്കാനുള്ള സമയമായിട്ടില്ലെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.

'അനുക്കുട്ടിയും വാവയും അവിടെയും ഇവിടെയുമാണ് നില്‍ക്കുന്നത്. കുഞ്ഞുവാവ സുഖമായിരിക്കുന്നു. സരസ്വതിയെന്നാണ് പേരിട്ടത്. അതേക്കുറിച്ചൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. പ്രൈവസി മാനിക്കുന്നത് കൊണ്ടാണ് വാവയെ ഞങ്ങള്‍ കാണിക്കാത്തത്. അവളുടെ ശബ്ദമൊക്കെ വീഡിയോയിലൂടെ നിങ്ങള്‍ക്ക് കേള്‍ക്കാം',

'ബേബിയെ കാണിക്കാമോയെന്നുള്ള ചോദ്യങ്ങളൊക്കെ വരുന്നുണ്ട്. കുഞ്ഞുകുട്ടിയല്ലേ, അവള്‍ വളരട്ടെ. ഇപ്പോഴേ അവളുടെ പ്രൈവസി കളയരുതല്ലോ. വിശേഷങ്ങളൊക്കെ ഞാന്‍ പങ്കുവയ്ക്കാം. രണ്ടര മാസമാവുന്നതേയുള്ളൂ അവള്‍ക്ക്', ലക്ഷ്‌മി നായർ പറഞ്ഞു. നേരത്തെ മകള്‍ പാർവതിക്ക് ട്രിപ്ല്റ്റ്‌സ് പിറന്നതിന്റെ സന്തോഷവും ലക്ഷ്മി നായർ പങ്കുവെച്ചിരുന്നു.

കുടുംബസമേതം യുകെയിലാണ് മകൾ പാര്‍വതി. മകളേയും കൊച്ചുമക്കളേയും കാണാനായി ഇടയ്ക്കിടയ്ക്ക് ലക്ഷ്മി യുകെയിലേക്ക് പോവാറുണ്ട്. സരസ്വതിയുടെ നൂലുകെട്ടിനായി പാര്‍വതിയും എത്തിയിരുന്നു. കുടുംബത്തിലേക്ക് വീണ്ടും കുഞ്ഞതിഥി എത്തിയതില്‍ ഒരുപാട് സന്തോഷമുണ്ട്. അമ്മമ്മ എന്ന് പറയുന്നത് കേള്‍ക്കാന്‍ ഒരുപാടിഷ്ടമുള്ളയാളാണ് ഞാന്‍. അച്ഛമ്മ എന്ന വിളിയില്‍ അത്ര താല്‍പര്യമില്ലെന്നും ലക്ഷ്മി നായര്‍ വീഡിയോയിൽ പറഞ്ഞു.

Lakshmi Nair

കുഞ്ഞാതിഥിയുടെ വരവ് അറിയിക്കാൻ വൈകിയതിനെ കുറിച്ചും ലക്ഷ്മി മനസു തുറന്നു. 'അനുവും കുഞ്ഞും ഓക്കെയായതിന് ശേഷം സന്തോഷവാർത്ത പങ്കുവയ്ക്കാം എന്ന് തീരുമാനിച്ചിരുന്നു. പറഞ്ഞതിലും നേരത്തെ കുഞ്ഞ് ജനിച്ചു. അമ്മയ്ക്കും കുഞ്ഞിനും കൂടുതല്‍ കെയര്‍ വേണ്ട സമയമായിരുന്നു. രണ്ടുപേരും ഓക്കെയായ സമയത്താണ് സന്തോഷവാര്‍ത്ത പരസ്യമാക്കിയത്. അനുക്കുട്ടിക്ക് സിസേറിയനായിരുന്നു. അനുക്കുട്ടിയെക്കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ ആ സമയത്ത് വന്നിരുന്നു. ആരോഗ്യം വീണ്ടെടുത്ത ശേഷം പ്രതികരിക്കാമെന്ന് വിചാരിച്ചതാണ്,' ലക്ഷ്മി വ്യക്തമാക്കി.

വീഡിയോകൾ പോസ്റ്റ് ചെയ്യാൻ വൈകുന്നതിന്റെ കാരണവുംലക്ഷ്മി വിശദീകരിച്ചു. 'ട്രാവല്‍ ചാനലില്‍ വീഡിയോ കൃത്യമായി ഇടുന്നുണ്ടായിരുന്നില്ല. ഒരെണ്ണം പോസ്റ്റ് ചെയ്ത് അടുത്തത് വന്നത് ഒരു മാസം കഴിഞ്ഞപ്പോഴായിരുന്നു. എന്താണ് കൃത്യമായി വീഡിയോ ചെയ്യാത്തത് ഇങ്ങനെയാണെങ്കില്‍ ഞങ്ങള്‍ അണ്‍സബസ്‌ക്രൈബ് ചെയ്യുമെന്നൊക്കെ ചിലര്‍ പറഞ്ഞിരുന്നു. മന:പ്പൂര്‍വ്വമായി ചെയ്യാതിരിക്കുന്നതല്ല. കുറച്ചുകാലമായി നല്ല തിരക്കിലായിരുന്നു. അനുക്കുട്ടിയുടെ പ്രസവമൊക്കെയായി ബിസിയായിരുന്നു,'

'എനിക്ക് ചാനലൊന്നും അധികം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. വീഡിയോകള്‍ ഉണ്ടായിരുന്നെങ്കിലും എനിക്കത് കാണാനുള്ള സാവകാശമുണ്ടായിരുന്നില്ല. ഇപ്പോള്‍ രണ്ടാമത്തെ ചാനലും ഞാന്‍ ആക്റ്റീവാക്കിയിട്ടുണ്ട്. ഇനി കൃത്യമായി വീഡിയോ ചെയ്യണമെന്നാണ് ആഗ്രഹം', ലക്ഷ്മി നായർ പറഞ്ഞു.

Read more about: lakshmi nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X