ഞാന്‍ യെസ് പറഞ്ഞു! ജോര്‍ജിയന്‍ പൗരത്വം കിട്ടിയേക്കുമെന്ന് ലക്ഷ്മി നക്ഷത്ര; വീഡിയോയിലെ വിദേശി യുവാവ് ആര്?

മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര. അവതാരകയായ ലക്ഷ്മി താരമാകുന്നത് സ്റ്റാര്‍ മാജിക്കിലൂടെയാണ്. ടെലിവിഷന്‍ താരങ്ങളും മിമിക്ര താരങ്ങളും ഒരുമിക്കുന്ന സ്റ്റാര്‍ മാജിക് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ്. ഈ ഷോയിലെ താരങ്ങളെല്ലാം മലയാളികള്‍ക്ക് ഇന്ന് തങ്ങളുടെ വീട്ടിലെ അംഗങ്ങളെ പോലെ സുപരിചിതരാണ്.

സ്റ്റാര്‍ മാജിക്കിന്റെ ആത്മാവും ജീവനുമെല്ലാം ലക്ഷ്മി നക്ഷത്ര എന്ന അവതാരകയാണ്. തന്റെ എനര്‍ജി കൊണ്ടും, കോമഡി രാജാക്കന്മാര്‍ക്കൊപ്പം പിടിച്ചു നിന്ന് കൗണ്ടര്‍ അടിച്ചുമൊക്കെയാണ് ലക്ഷ്മി നക്ഷത്ര സ്റ്റാര്‍ മാജിക്കിലെ താരമായി മാറുന്നത്. ഇന്ന് ലക്ഷ്മി നക്ഷത്രയെ തങ്ങളുടെ വീട്ടിലെ ഒരാളെന്ന പോലെ മലയാളികള്‍ക്ക് ഇഷ്ടമാണ്.

Lakshmi Nakshathra

സോഷ്യല്‍ മീഡിയയ്ക്കും സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര. താരത്തിന്റെ യൂട്യൂബ് ചാനല്‍ ഏറെ പ്രശസ്തമാണ്. രണ്ടര മില്യണിനടുത്ത് ഫോളോവേഴ്‌സുണ്ട് ലക്ഷ്മി നക്ഷത്രയ്ക്ക്. താരം പങ്കുവെക്കുന്ന വീഡിയോകളെല്ലാം വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളും ലക്ഷ്മി നക്ഷത്രയ്ക്ക് നേരിടേണ്ടി വരാറുണ്ട്. താരം പങ്കുവെക്കുന്ന വീഡിയോകളുടെ തമ്പ് നെയില്‍ ആണ് വിമര്‍ശനങ്ങളുടെ കാരണം.

പലപ്പോഴും ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്ന തമ്പ് നെയില്‍ കൊടുക്കുന്നുവെന്ന വിമര്‍ശനം ലക്ഷ്മി നക്ഷത്ര നേരിട്ടിട്ടുണ്ട്. നേരത്തെ അന്തരിച്ച നടനും മിമിക്ര കലാകാരനുമായ കൊല്ലം സുധിയെക്കുറിച്ചുള്ള വീഡിയോയുടെ പേരിലും ലക്ഷ്മി നക്ഷത്ര വിമര്‍ശനം നേരിട്ടിട്ടുണ്ട്. കൊല്ലം സുധിയുടെ മരണത്തെ തുടര്‍ന്ന് ആ വികാരം മുതലെടുത്ത് ചാനലിന്റെ റീച്ച് കൂട്ടാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനമാണ് ലക്ഷ്മി നേരിടുന്നത്. ഈയ്യടുത്ത് സുധിയുടെ മണം പെര്‍ഫ്യും ആക്കുന്ന വീഡിയോയുടെ പേരിലും ലക്ഷ്മി കടുത്ത ആക്രമണം നേരിട്ടിരുന്നു.

ഇതിനിടെ ഇപ്പോഴിതാ ലക്ഷ്മി പങ്കുവച്ച പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്. താരം ഇപ്പോള്‍ വിദേശത്ത് അവധിക്കാലം ആഘോഷിക്കുകയാണ്. റഷ്യന്‍ ബോര്‍ഡറിലെ മഞ്ഞു മലയില്‍ നിന്നുള്ള രസകരമായ വീഡിയോയാണ് ലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. ഒരു വിദേശ യുവാവിനൊപ്പമുള്ള തന്റെ ചിത്രമാണ് ലക്ഷ്മി നക്ഷത്രയുടെ വീഡിയോയുടെ തമ്പ് നെയില്‍. ഐ സെഡ് യെസ് എന്നാണ് തമ്പ്‌നെയിലില്‍ ലക്ഷ്മി കുറിച്ചിരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ ലക്ഷ്മിയുടെ പ്രണയത്തെക്കുറിച്ചുള്ളതോ വിവാഹത്തെക്കുറിച്ചുള്ളതോ ആണ് വീഡിയോ എന്ന് തോന്നിപ്പോകും. എന്നാല്‍ അതൊന്നുമില്ല. മഞ്ഞുമലയില്‍ വച്ച് കണ്ടുമുട്ടിയൊരു യുവാവിനൊപ്പമുള്ള ബൈക്ക് റൈഡിംഗിന്റെ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ യുവാവിനെ ലക്ഷ്മി മലയാളം പഠിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് ഈ യുവാവ് ലക്ഷ്മി വാ നമുക്ക് പോകാം എന്ന് പറയുന്നുണ്ട്.

Lakshmi Nakshathra

ഇതോടെ തമാശയായി ഇങ്ങനെ വിളിച്ചാല്‍ ഞാന്‍ ചിലപ്പോള്‍ പോകാന്‍ ചാന്‍സ് ഉണ്ട്. അങ്ങനെയെങ്കില്‍ എനിക്ക് ജോര്‍ജിയന്‍ പൗരത്വം കിട്ടിയേക്കും എന്ന് ലക്ഷ്മി പറയുന്നുണ്ട്. ഈ കോമഡിയുടെ തുടര്‍ച്ച എന്ന നിലയിലാണ് ലക്ഷ്മി വീഡിയോയുടെ തമ്പ് നെയ്‌ലും ക്യാപ്ഷനുമൊക്കെ അത്തരത്തിലാക്കിയിരിക്കുന്നത്. അതേസമയം നിരവധി പേരാണ് ലക്ഷ്മിയുടെ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

'മൂഡില്ലാതെ ഇരിക്കുന്നവര്‍ക്ക് നല്ല എനര്‍ജി കിട്ടും ലക്ഷ്മി യുടെ വീഡിയോ കാണുമ്പോള്‍. സൂപ്പര്‍ മോളെ, ചിന്നു ചേച്ചി ഓരോ വീഡിയോയും സൂപ്പര്‍ ആണ്. ചേച്ചിടെ വീഡിയോസ് കാണുമ്പോള്‍ ഒരു സന്തോഷം ആണ് ആ സംസാരവും കേള്‍ക്കാന്‍ എന്താ രസം, പുള്ളിയുടെ മനസ്സില്‍ ട്വിങ്കിള്‍ ലഡ്ഡു പൊട്ടിയിണ്ടാവും, ചേച്ചി എവിടെ പോയാലും വേറെ ലെവല്‍ തന്നെ, വീഡിയോ നന്നായിട്ടുണ്ട് ചിന്നു ചേച്ചി ക്യാപ്ഷന്‍ കണ്ടപ്പോള്‍ ഒന്ന് പേടിച്ചു, ശോ ഞാന്‍ ഞെട്ടിപ്പോയി, നല്ല വീഡിയോ ആയിരുന്നു പക്ഷെ വേഗം തീര്‍ന്നു പോയി' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X