twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കരച്ചിലടക്കാനാകാതെ നിത; രണ്ട് വര്‍ഷത്തെ കാത്തിരിപ്പ്; ആ കണ്ണുനീരിന് മുന്നില്‍ നമിച്ച് ലക്ഷ്മി

    |

    ജനപ്രീയ പരിപാടിയാണ് സ്റ്റാര്‍ മാജിക്ക്. പരിപാടിയുടെ കണ്ടന്റിനെ ചൊല്ലി പല വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും ഇന്നും ആരാധകരുടെ കയ്യടി നേടി മുന്നേറുകയാണ് സ്റ്റാര്‍ മാജിക്ക്. ഈ ഷോയിലൂടെ ആരാധകരുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷന്‍ താരങ്ങളും ഹാസ്യ കലാകാരന്മാരും അരങ്ങ് തകര്‍ക്കുന്ന പരിപാടിയില്‍ അവരേക്കാള്‍ ആവേശത്തോടെ പാരിപാടിയുടെ അവതാരകയായി കയ്യടി നേടുകയാണ് ലക്ഷ്മി നക്ഷത്ര. ധാരാളം ആരാധകരേയും സ്വന്തമാക്കാന്‍ ലക്ഷ്മി നക്ഷത്രയ്ക്ക് സാധിച്ചിട്ടുണ്ട്.

    ചാനൽ ചർച്ചകളി‍ൽ ഇപ്പോൾ പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം പറഞ്ഞ് മാലാ പാർവതി!ചാനൽ ചർച്ചകളി‍ൽ ഇപ്പോൾ പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം പറഞ്ഞ് മാലാ പാർവതി!

    സോഷ്യല്‍ മീഡിയിലെ താരമാണ് ലക്ഷ്മി. തന്റെ യൂട്യൂബ് ചാനലിലൂടേയും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയ്ക്കുള്ള ആരാധക പിന്തുണ സ്റ്റ്ാര്‍ മാജിക്കിന്റെ വേദിയിലും മറ്റും പലവട്ടം കണ്ടിട്ടുള്ളതുമാണ്. ഇപ്പോഴിതാ ലക്ഷ്മി പങ്കുവച്ചൊരു വീഡിയോയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഒരു ആരാധികയുടെ കണ്ണീരിന് മുന്നില്‍ കൂപ്പു കൈയ്യോടെ നില്‍ക്കുകയാണ് ലക്ഷ്മി നക്ഷത്ര വീഡിയോയില്‍.

    Lakshmi Nakshatra

    കാസര്‍കോട് ഒരു പൊതു പരിപാടിയ്ക്കായി പോയതായിരുന്നു ലക്ഷ്മി നക്ഷത്ര. ഇവിടെ ലക്ഷ്മിയെ കാത്ത് ഒരാളുണ്ടായിരുന്നു. ് തന്നെ കഴിഞ്ഞ രണ്ട് വര്‍ഷമായി കാണാന്‍ ആഗ്രഹിച്ചു നില്‍ക്കുന്ന ഒരു ആരാധികയെയാണ് ലക്ഷ്മി അവിടെ വച്ച് കണ്ട് മുട്ടിയത്. നിതയാണ് ആ ആരാധിക. ലക്ഷ്മിയെ കണ്ട സന്തോഷത്തില്‍ നിത വിങ്ങി കരയുകയായിരുന്നു. സന്തോഷം കൊണ്ടുള്ള കണ്ണുനീര്‍ ആ കണ്ണീരിനെ ഒരു ഉമ്മ കൊണ്ട് സമാധാനപ്പെടുത്തുകയാണ് ലക്ഷ്മി നക്ഷത്ര. ആ വീഡിയോയാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. 'രണ്ട് വര്‍ഷമായി എന്നെ കാണാന്‍ ആഗ്രഹിച്ച ആ മോളുടെ മുന്നില്‍... ആ കണ്ണീരിന് മുന്നില്‍ ആ സന്തോഷത്തിന് മുന്നില്‍ കൂപ്പുകൈ ' എന്നാണ് ലക്ഷ്മിയുടെ പോസ്റ്റ്. വേദിയില്‍ ഇതെ

    വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി ആരാധകരാണ് താരത്തെ കാണാനുള്ള ആഗ്രഹം കമന്റുകളിലൂടെ അറിയിക്കുന്നത്. അതേസമയം, മൂന്ന് വര്‍ഷമായി ലക്ഷ്മിയെ കാണാന്‍ കാത്തിരിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. ഞങ്ങളുടെ എല്ലാവരുടെയും വലിയ സ്വപ്നമാണ് ലക്ഷ്മിയെ ഒന്നു കാണാന്‍ സാധിയ്ക്കുക എന്നത്, ആ കുട്ടിയ്ക്ക് അതിന്റെ ഭാഗ്യം ലഭിച്ചു, അമൂല്യമായ നിമിഷം എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍. മുമ്പും സമാനമായ രീതിയില്‍ ആരാധകര്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചിരുന്നു ലക്ഷ്മി നക്ഷത്ര.

    Read more about: television
    English summary
    Lakshmi Nakshatra Shares Video Of Meeting A Fan In Kasargod
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X