ഏത് പുതിയ പനി വന്നാലും എനിക്കാണ് ആദ്യം കിട്ടുന്നത്, സുഖപ്പെടാൻ സമയമെടുക്കും; വീഡിയോയുമായി ലക്ഷ്മി പ്രമോദ്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി ലക്ഷ്മി പ്രമോദ്. നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട് താരം. കൂടുതൽ വില്ലത്തി വേഷങ്ങളിലാണ് തിളങ്ങിയതെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്. ഇടക്കാലത്ത് ചില വിവാദങ്ങളെ തുടർന്ന് കരിയറിൽ നിന്നും ഇടവേളയെടുത്ത ലക്ഷ്മി ഈയിടയ്ക്കാണ് വീണ്ടും അഭിനയത്തിൽ സജീവമായത്. സുഖമോ ദേവി എന്ന പരമ്പരയിലൂടെ ആയിരുന്നു തിരിച്ചുവരവ്.

എന്നാൽ അധികം വൈകാതെ ലക്ഷ്മി പരമ്പരയിൽ നിന്നും പിന്മാറി. അപ്രതീക്ഷിതമായിട്ടായിരുന്നു നടിയുടെ പിന്മാറ്റം. എവിടെ പോയെന്നോ എന്താണ് സീരിയല്‍ അവസാനിപ്പിച്ചതെന്ന് നടി വ്യക്തമാക്കിയിരുന്നില്ല. പിന്നാലെ സോഷ്യൽ മീഡിയയിലും താരത്തെ കാണാതെയായി. നിരന്തരം പുതിയ പോസ്റ്റുകളുമായി എത്തിയിരുന്ന ലക്ഷ്മി പുതിയ വിശേഷങ്ങളൊന്നും പങ്കുവയ്ക്കാതെയാവുകയായിരുന്നു. തുടർന്ന് ലക്ഷ്മിക്ക് എന്തുപറ്റിയെന്ന ചോദ്യങ്ങൾ ഉയർന്നു.

lakshmi pramod

ഒടുവിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തന്നെ എല്ലായിടത്തുനിന്നും കാണാതായതിന്റെ കാരണം വെളിപ്പെടുത്തി ലക്ഷ്മി എത്തിയത്. ആറ് മാസം ഗര്‍ഭിണിയാണെന്നും അതിനാലാണ് ബ്രേക്കെടുത്തതാണെന്നും ലക്ഷ്മി ആരാധകരെ അറിയിച്ചു. ഇതിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇടയ്‌ക്കൊരു പനിയൊക്കെ വന്ന് കുറച്ചു ദിവസം ആശുപത്രിയിലായി. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം വിശേഷവാർത്ത നിങ്ങളുമായി പങ്കുവെയ്ക്കാമെന്ന് കരുതി എന്നാണ് എന്നാണ് ലക്ഷ്മി വീഡിയോയിൽ പറഞ്ഞത്.

ഇപ്പോഴിതാ വീണ്ടും ആശുപത്രിയിലായതിനെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ലക്ഷ്മി. എന്താണെന്നറിയില്ല, പുതിയ ഏത് വൈറല്‍ പനി വന്നാലും ഇപ്പോള്‍ ആദ്യം എന്നെ വിസിറ്റ് ചെയ്തിട്ടേ പോകാറുള്ളൂവെന്ന് ലക്ഷ്‌മി പറയുന്നു. ഏതോ പുതിയ തരം ഫ്‌ളൂ ആണ് ബാധിച്ചത്. ഇപ്പോഴാണ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജായത്. സുഖപ്പെടാൻ സമയമെടുക്കുമെന്നാണ് ഡോക്ടർ പറഞ്ഞത്. ഞാന്‍ ഓക്കെയായി കഴിഞ്ഞാല്‍ നിങ്ങളുടെ മെസ്സേജുകള്‍ക്കെല്ലാം മറുപടി തരുന്നതാണെന്നും ലക്ഷ്മി ആരാധകരോടായി പറഞ്ഞു.

കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചും കുറേ പേര്‍ ചോദിച്ചിരുന്നു. മറ്റ് കുഴപ്പങ്ങളൊന്നുമില്ല, ബേബി ഓക്കെയാണെന്നും ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ആശുപത്രിയിൽ നിന്നുള്ള വീഡിയോകൾക്ക് ഒപ്പമായിരുന്നു ലക്ഷ്മിയുടെ കുറിപ്പ്. നിരവധി പേർ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരുന്നു. ആശുപത്രി ഇപ്പോള്‍ സ്വന്തം തറവാട് പോലെ ആയോ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. സത്യമെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. ഇതെന്താണ് സംഭവിച്ചത്, അസുഖമൊക്കെ മാറി പെട്ടെന്ന് തന്നെ ഓക്കെയായി വരട്ടെ എന്നായിരുന്നു കൂടുതൽ കമന്റുകളും.

lakshmi pramod

ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതിനാല്‍ ഇടക്കാലത്ത് സോഷ്യല്‍മീഡിയയില്‍ അത്ര ആക്ടീവായിരുന്നില്ല ലക്ഷ്മി. ഇനിയങ്ങോട്ട് വീഡിയോയും പോസ്റ്റുകളുമൊക്കെയായി സജീവമായി ഇവിടെ കാണുമെന്നാണ് വിശേഷം അറിയിച്ചുകൊണ്ടുള്ള വീഡിയോയിൽ ലക്ഷ്മി പറഞ്ഞത്. ഭര്‍ത്താവിനും മകളോടൊപ്പമെത്തിയാണ് ലക്ഷ്മി വിശേഷവാര്‍ത്ത പങ്കുവെച്ചത്. വല്യേച്ചിയാവുന്നതിന്റെ സന്തോഷത്തിലാണ് മകളെന്നും ലക്ഷ്മി പറഞ്ഞിരുന്നു. കുടുംബസമേതമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ ലക്ഷ്മി പങ്കുവയ്ക്കുകയുണ്ടായി. ഇതും വൈറലായി മാറിയിരുന്നു.

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര ആയിരുന്ന പരസ്പരത്തിലൂടെയാണ് ലക്ഷ്മി പ്രമോദ് ശ്രദ്ധ നേടിയത്. സീരിയലിൽ സ്മൃതി എന്ന വില്ലത്തി കഥാപാത്രമാണ് ലക്ഷ്മി എത്തിയത്. ഇതുകൂടാതെ സാഗരം സാക്ഷി, ഭാഗ്യജാതകം എന്നിങ്ങനെ നിരവധി സീരിയലുകളിലും ലക്ഷ്മി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് ഏഷ്യാനെറ്റിലെ പൗർണമിത്തിങ്കൾ, സീ കേരളത്തിലെ പൂക്കാലം വരവായ് തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചു വരുന്നതിനിടയിലാണ് ലക്ഷ്മി വിവാദങ്ങളിൽ പെടുന്നതെന്നും സീരിയലുകളിൽ നിന്ന് മാറി നിന്നതും.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X