മരിച്ചെന്നാണ് പറഞ്ഞത്, അന്വേഷിച്ച് കണ്ടെത്തി; പക്ഷെ അമ്മയ്ക്ക് എന്നെ ഉള്‍ക്കൊള്ളാനായില്ല: ലക്ഷ്മി പ്രിയ

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്ത താരമാണ് ലക്ഷ്മി പ്രിയ. സിനിമ-ടെലിവിഷന്‍ താരമായ ലക്ഷ്മി പ്രിയ ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ഏറ്റവും ജനപ്രീയ മത്സരാര്‍ത്ഥികളില്‍ ഒരളായിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയമായ രംഗങ്ങളില്‍ ചിലത് ലക്ഷ്മി പ്രിയയുടേതായിരിക്കും.

ഇന്ന് എല്ലാവരും അറിയിപ്പെടുന്ന താരമാണ് ലക്ഷ്മി പ്രിയ. ജീവിതത്തിലെ ഈ വിജയത്തിലേക്ക് എത്തുന്നതിന് മുമ്പ് ലക്ഷ്മി പ്രിയയ്ക്ക് ധാരാളം വെല്ലുവിൡകള്‍ മറി കടക്കേണ്ടി വന്നിരുന്നു. ഒരിക്കല്‍ എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ ലക്ഷ്മി പ്രിയ എത്തിയിരുന്നു. അന്ന് തന്റെ അമ്മയെക്കുറിച്ച് പ്രിയ പറഞ്ഞ വാക്കുകള്‍ ആരാധകരുടെ മനസില്‍ ഇടം നേടിയിരുന്നു.

Lakshmi Priya

''അച്ഛനെ ഞാന്‍ അവസാനമായി കാണുന്നത്, കല്യാണത്തിന് മുമ്പ് പതിനാറാമത്തെ വയസിലാണ്. കല്യാണം അറിയിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. എന്റെ പതിനാലാം വയസിലാണ് അമ്മ ജീവിച്ചിരിപ്പുണ്ട് എന്ന് ഞാന്‍ അറിയുന്നത്. അമ്മ മരിച്ചു പോയ കുട്ടി എന്ന് പറഞ്ഞാണ് അച്ഛന്റെ കുടുംബം എന്നെ വളര്‍ത്തിയത്. അവര്‍ വേര്‍പിരിഞ്ഞ് കഴിയുകയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അമ്മയെ കാണണം എന്ന് പറയുമെന്ന് കരുതിക്കാണും'' എ്ന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്.

''രണ്ടര വയസില്‍ അമ്മ മരിച്ചു പോയെന്നാണ് പറഞ്ഞത്. സത്യം അറിഞ്ഞപ്പോള്‍ എനിക്ക് വലിയ ഷോക്കായിരുന്നു. കുട്ടികളോട് കള്ളം പറയാന്‍ പാടില്ല. അത് വലിയ ഷോക്കായി മാറും. അതെനിക്ക് ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വാര്‍ത്തയായിരുന്നു. അതിന് ശേഷം അമ്മയെ കണ്ടുപിടിക്കണം എന്നായി. അമ്മയെ അന്വേഷിച്ച് കണ്ടുപിടിച്ച മകളാണ് ഞാന്‍'' എന്നും ലക്ഷ്മി പറയുന്നു.

''പക്ഷെ നിര്‍ഭാഗ്യവശാല്‍ എന്റെ അമ്മയ്ക്ക് എന്നെ ഉള്‍ക്കൊള്ളാനായില്ല. അതിന്റെ മനശാസ്ത്രം എന്തെന്ന് അറിയില്ല. മാതൃത്വത്തെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെയാണ് പറയാറുള്ളത്. അമ്മ എന്നാല്‍ പ്രകൃതി തന്നെ എന്നൊക്കെ പറയും. പക്ഷെ പ്രകൃതി തന്നെ എല്ലാത്തിലും ഒരു വൈരുധ്യവും വച്ചിട്ടുണ്ടാകും. മക്കളെ കൊല്ലുന്ന, ഉപേക്ഷിക്കുന്ന, അവരെ കളഞ്ഞ് കാമുകന്റെ കൂടെ പോകുന്ന അമ്മമാരും ഉണ്ടല്ലോ. അത്തരത്തില്‍ വൈരുധ്യം ഉള്ളൊരു അമ്മയാണ് എന്റെ അമ്മ''.

''കാരണം എന്റെ അമ്മയ്ക്ക് എന്റെ ചേച്ചിമാരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നത് പോലെ, അവരെ സ്‌നേഹിക്കാന്‍ പറ്റുന്നത് പോലെ ഒരിക്കലും എന്നെ ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടില്ല. ആ മനശാസ്ത്രം എനിക്ക് ഈ നിമിഷം വരെ മനസിലായിട്ടില്ല. കണ്ണകലുമ്പോള്‍ മനസ് അകലും പറയുന്നത് പോലെയാണെന്ന് തോന്നുന്നു''.

Lakshmi Priya

''കുറച്ച് വര്‍ഷം മുമ്പ് വരെയൊക്കെ അമ്മയെ കാണാന്‍ തോന്നുമായിരുന്നു. അമ്മ ഇപ്പോഴുമുണ്ട്. ചെറുപ്പമാണ്, സന്തോഷവതിയാണ്, കായംകുളത്തുണ്ട്. ജനിച്ച തറവാടിന്റെ അടുത്ത് തന്നെ വീട് വച്ച് സന്തോഷത്തോടെ ജീവിക്കുകയാണ്. റോഡിന്റെ എതിര്‍വശത്തായി അമ്മയുടെ സഹോദരനുണ്ട്. അമ്മയുടെ ബന്ധുക്കള്‍ ചുറ്റിനുമുണ്ട്. എട്ട് വര്‍ഷത്തിന് മുമ്പാണ് അവസാനമായി അമ്മയോട് സംസാരിച്ചത്. ചിലപ്പോള്‍ ഒന്ന് കണ്ടിരുന്നുവെങ്കില്‍ സംസാരിച്ചിരുന്നുവെങ്കില്‍ എന്നൊക്കെ തോന്നുമ്പോള്‍ ഞാന്‍ പോവുമായിരുന്നു'' എന്നും താരം തുറന്ന് പറയുന്നു.

പക്ഷെ ചില സമയത്ത് അമ്മ വളരെ പരുക്കനായിട്ടാണ് എന്നോട് സംസാരിക്കുക. അപ്പോള്‍ വിഷമമാകും. മൂന്നാല് മാസത്തേക്ക് വിളിക്കില്ല. പിന്നേയും കൊതി തോന്നും, വിളിക്കും. അമ്മ എന്നോട് വളരയധികം ദേഷ്യപ്പെടുകയും ഒച്ചയിടുകയും ചെയ്തപ്പോള്‍ ഇനി നിങ്ങളെ വിൡക്കില്ലെന്ന് പറഞ്ഞു. ഒരാള്‍ ഉണ്ട് എന്നറിയുമ്പോഴാണ് അവരുടെ സാമിപ്യം നമുക്ക് വേണമെന്ന് തോന്നുക. അങ്ങനെ ഒരാള്‍ ഇല്ല എന്ന് സ്വയം വിശ്വസിച്ചാല്‍ പിന്നെ കുഴപ്പമില്ല. അതിനാല്‍ അതിന് അമ്മയില്ലാത്ത ഒരാളാണ് ഞാന്‍ എന്നത് അങ്ങ് ഉള്‍ക്കൊണ്ടുവെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്.

Read more about: lakshmi priya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X