എല്ലാം പോയി മക്കളേ! ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യത്തിന്റെ ഒരു ഭാഗം പോയി! വിങ്ങലോടെ ലക്ഷ്മിപ്രിയ

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി പ്രിയ. സിനിമയിലും ടെലിവിഷനിലുമെല്ലാം നിറ സാന്നിധ്യമാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസണ്‍ 4ലേയും മിന്നും താരമായിരുന്നു ലക്ഷ്മി പ്രിയ. ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് നിമിഷങ്ങള്‍ ലക്ഷ്മ പ്രിയ ബിഗ് ബോസില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഷോയിലെ ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു ലക്ഷ്മി പ്രിയ.

ഇപ്പോഴിതാ ലക്ഷ്മി പ്രിയ പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. എല്ലാം പോയി മക്കളേ എന്ന് പറഞ്ഞു കൊണ്ട് ലക്ഷ്മി പ്രിയ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം പോയെന്നാണ് ലക്ഷ്മി പറയുന്നത്. ലക്ഷ്മി പ്രിയയ്ക്ക് നഷ്ടപ്പെട്ടത് താന്‍ ഒരുപാട് വിലമതിക്കുന്ന പുസ്തകങ്ങളാണ്.

Lakshmi priya

''എല്ലാം പോയി മക്കളേ പോയി. ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യത്തിന്റെ ഒരു ഭാഗം എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ ആഭരണങ്ങളോ സാരീയോ ഒക്കെ ആര്‍ക്കെങ്കിലും ഇഷ്ട്ടപ്പെട്ടു എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉടനെ എടുത്തു കൊടുക്കും. എന്നാല്‍ ഇത്ര വലിയ പുസ്തക ശേഖരമോ വായിച്ചിട്ട് തരാം ഇതിങ്ങു തന്നേരെ എന്ന് പറഞ്ഞാല്‍ നിര്‍ദാക്ഷണ്യം 'ഇല്ല 'തരില്ല എന്ന് മുഖത്ത് നോക്കി പറയുന്ന ഞാന്‍''.

''അവരുടെ വിഷമിച്ച മുഖം കാണുമ്പോ പുസ്തകം ആരും തിരികെ തരാറില്ല എന്നും ഞാന്‍ ഒരു വര പോലും ഇടാതെ സൂക്ഷിച്ചുഉപയോഗിക്കുന്ന പുസ്തകം ചിലര്‍ കുത്തി വരച്ചും പേജ് അനാവശ്യമായി മടക്കിയും ചീത്തയാക്കും എന്നും ചിലതൊക്കെ ഔട്ട് ഓഫ് പ്രിന്റ് ആണ് എന്നും വേണമെങ്കില്‍ ഇത് പുതിയത് സമ്മാനമായി വാങ്ങി നല്‍കാം എങ്കിലും ഇത് ചോദിക്കരുത് എന്ന് പറഞ്ഞ് അനു നയിപ്പിക്കുന്ന ഞാന്‍''. എന്നും കുറിക്കുന്നുണ്ട് ലക്ഷ്മിപ്രിയ.

ഓരോ പുസ്തകവും ഓരോ ഓര്‍മ്മയാണ്. അത് വായിച്ചു ഇഷ്ടപ്പെട്ടിട്ട് ഇത് വായിക്കണം എന്ന് സജസ്റ്റ് ചെയ്തവര്‍, സത്യന്‍ അന്തിക്കാടും, രഞ്ജന്‍ പ്രമോദും, ശ്രീനിവാസനും, സുഭാഷ് ചന്ദ്രനും തുടങ്ങിയ പ്രമുഖര്‍, നീ ഇത് അത്യാവശ്യമായി വായിക്കണേ എന്ന് പറഞ്ഞു പുസ്തകം ഞാന്‍ എവിടെ ആണെങ്കിലും അങ്ങോട്ട് അയയ്ക്കുന്ന ചങ്ക് മാതൃഭൂമി ബുക്ക്സിലെ പ്രവീണ്‍, രണ്ട് കള്ളുകുടിയന്‍മാര്‍ കണ്ടാല്‍ എന്നത് പോലെ ആവേശത്തോടെ വായിച്ച പുസ്തകത്തെപ്പറ്റി നെടുങ്കന്‍ ചര്‍ച്ച നടത്തിയിരുന്നു ഞങ്ങള്‍ എല്ലാവരും എന്നാണ് ലക്ഷ്മി പറയുന്നത്. അതേ അക്ഷരം ആണ് ഞങ്ങളെ എല്ലാവരെയും തമ്മില്‍ ചേര്‍ത്തു നിര്‍ത്തിയത്. അതേ അക്ഷര ലഹരിയാണെന്നും ലക്ഷ്മി പറയുന്നു.

പുസ്തകോത്സവങ്ങളില്‍ ആന കരിമ്പിന്‍ കാട്ടില്‍ കയറിയത് പോലെ പുസ്തക ചുമടുമായി മേഞ്ഞിറങ്ങുന്ന ഞാന്‍, കയ്യില്‍ കാശില്ലാത്തപ്പോള്‍ വള പണയം വച്ച് പുസ്തകം വാങ്ങുന്ന ഞാന്‍, ഓരോന്നും വായിച്ച് അതിനെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്ന ഞാന്‍, എങ്ങനെ ഇവര്‍ ഇങ്ങനെ എഴുതുന്നു എന്ന് അത്ഭുതപ്പെട്ടിരുന്ന ഞാന്‍ സ്മാര്‍ട്ട് ഫോണിനും മുന്നേയുള്ള സിനിമ ജീവിതത്തില്‍ നെടുങ്കന്‍ പുസ്തകങ്ങള്‍ കയ്യില്‍ കരുതി ലൊക്കേഷനില്‍ പുസ്തകപ്പുഴു ആയിരുന്ന ഞാന്‍.എല്ലാം പോയി മക്കളേ പോയി, ഓര്‍മ്മകളുടെ വലിയ ഒരു ഏടിന് വിട എന്നാണ് ലക്ഷ്മി പറയുന്നത്.

Lakshmi priya

എന്നാലും എന്നെ തകര്‍ക്കാനായി ഫ്‌ലാറ്റിന്റെ പന്ത്രണ്ടാം നിലയില്‍ പുതിയ പുസ്തക അലമാരയുടെ അടിയിലെ തട്ടിലേക്ക് ആരാണ് എന്റെ ചിതലുകളേ നിങ്ങളെ അയച്ചത്? എ്ന്നും ലക്ഷ്മിപ്രിയ ചോദിക്കുന്നുണ്ട്. താരത്തിന്റെ പുസ്തകങ്ങളുടെ കളക്ഷന്‍ ചിതല് തിന്നു പോവുകയായിരുന്നു. നിങ്ങള്‍ ഉപദ്രവിക്കാതെ വിട്ടുതന്ന ബാക്കി പുസ്തകങ്ങള്‍ക്ക് ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ലക്ഷ്മി പറയുന്നു.

ഈ ഭൂമി പുസ്തകം തിന്നിട്ടായാലും നിങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടത് തന്നെ എന്ന് സമ്മതിച്ചു തന്നുകൊണ്ട് ലക്ഷ്മി പ്രിയ ഒപ്പ് എന്ന് പറഞ്ഞാണ് ലക്ഷ്മിപ്രിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: lakshmi priya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X