അവള്‍ പറയാതെ പോയ ആ ആഗ്രഹം ഞങ്ങള്‍ നിറവേറ്റുന്നുവെന്ന് അമ്മ! സുബി എങ്ങും പോയിട്ടില്ലെന്ന് ആരാധകർ, വീഡിയോ

മരിക്കുന്നതിന് മുൻപ് സുബി ഷൂട്ട് ചെയ്ത ഒരു വ്‌ളോഗ് നടിയുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുകയാണ് കുടുംബം

സിനിമ - സീരിയൽ താരമായിരുന്ന സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം മലയാളികള്‍ക്ക് വലിയൊരു ഞെട്ടലാണ് സമ്മാനിച്ചത്. എപ്പോഴും നിറചിരിയോടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്ന താരമായിരുന്നു സുബി. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ഇരിക്കെ ആയിരുന്നു സുബിയുടെ വിയോഗം.

രോഗ വിവരം ആരും അറിഞ്ഞിരുന്നില്ല എന്നതാണ് പ്രേക്ഷകർക്കിടയിൽ വലിയ ഞെട്ടലിന് കാരണമായത്. ഒരു ദിവസം രാവിലെ നടൻ ടിനി ടോമിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ് നടിയുടെ വിയോഗ വാർത്ത പ്രേക്ഷകർ അറിഞ്ഞത്. അതിന് ദിവസങ്ങൾക്ക് മുൻപ് വരെ സോഷ്യൽ മീഡിയിലൊക്കെ സജീവ സാന്നിധ്യമായിരുന്നു സുബി.

മിമിക്രിയിലൂടെയാണ് സുബി സുരേഷ് താരമായി മാറുന്നത്. മിമിക്രിയിൽ നിന്ന് ടെലിവിഷനിലേക്കും സിനിമയിലുക്കുമെല്ലാം എത്തി നിറസാന്നിധ്യമായി മാറുകയായിരുന്നു സുബി. മരണ ശേഷം സുബിയുടെ പഴയ അഭിമുഖങ്ങളും യൂട്യൂബ് ചാനലിൽ നിന്നുള്ള പഴയ വീഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

subi

സുബിയെ ആരാധകർ അടുത്തറിയാൻ തുടങ്ങിയത് സുബി യൂട്യൂബ് ചാനൽ തുടങ്ങിയ ശേഷമായിരുന്നു. മറ്റുള്ള സെലിബ്രിറ്റികളെപ്പോലെ തന്നെ സുബിയും ആരാധകരുമായി സംവദിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനുമായാണ് ചാനൽ തുടങ്ങിയത്. തന്റെ യാത്ര വിശേഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം സുബി ചാനലിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ സുബിയുടെ മരണത്തോടെ ആ ചാനൽ നിശ്ചലമായി.

എന്നാൽ ചേച്ചി വളരെ ആ​ഗ്രഹിച്ച് തുടങ്ങിയതാണ് യുട്യൂബ് ചാനലെന്നും അതിനാൽ തന്നെ ഇത് കളയാതെ നിലനിർത്തി കൊണ്ട് പോകാനാണ് തങ്ങൾ ഉദ്ദേ​ശിക്കുന്നതെന്നും അറിയിച്ചു കൊണ്ട് സുബിയുടെ സഹോദരൻ കഴിഞ്ഞ ദിവസം സുബിയുടെ ചാനലിൽ എത്തിയിരുന്നു.

സുബി മരിക്കും മുമ്പ് അവസാനമായി എടുത്ത് വെച്ച ചില വീഡിയോകൾ ഉണ്ടെന്നും അവയെല്ലാം വൈകാതെ ഈ യുട്യൂബ് ചാനലിലൂടെ പബ്ലിഷ് ചെയ്യുമെന്നുമാണ് സഹോദരൻ എബി സുരേഷ് വീഡിയോയിലൂടെ അറിയിച്ചത്. ആശുപത്രിയിലായിരുന്ന സമയത്തും ചാനലില്‍ വീഡിയോ ഇടുന്നതിനെക്കുറിച്ചും ചേച്ചി പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴിതാ, അതിലെ ആദ്യ വീഡിയോ സുബിയുടെ ചാനലിൽ പങ്കുവച്ചിരിക്കുകയാണ് പ്രിയപ്പെട്ടവർ. വീട്ടില്‍ കര്‍ട്ടണ്‍ ചെയ്തതിനെക്കുറിച്ച് പറയുന്ന സുബിയുടെ വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വീഡിയോ ചാനലിൽ പങ്കുവച്ചത്.

'ഇത് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് എടുത്ത വീഡിയോ ആണ്. ആശുപത്രി കിടക്കയില്‍ വെച്ച് പോലും ബാക്കിയുള്ള വീഡിയോകള്‍ ഇടണമെന്നായിരുന്നു സുബിയുടെ ആഗ്രഹം. അതിനിടെ പറയാതെ അവള്‍ പോയെങ്കിലും അവളുടെ ആഗ്രഹപ്രകാരം ബാക്കി വീഡിയോകള്‍ ഞങ്ങൾ പ്ലബിഷ് ചെയ്യുകയാണ്' എന്ന സുബിയുടെ അമ്മയുടെ കുറിപ്പോടെയാണ് വീഡിയോ.

subi suresh

മലപ്പുറത്ത് ഒരു പരിപാടിക്ക് പോകുന്നതിന് ഇടയിലാണ് താന്‍ ഈ വീഡിയോ പകര്‍ത്തുന്നതെന്ന് സുബി വീഡിയോയിൽ പറയുന്നുണ്ട്. ചാനലിൽ എത്തിയ പുതിയ വീഡിയോയിൽ നിരവധി പേരാണ് കമന്റുകൾ ചെയ്ത് എത്തിയിരിക്കുന്നത്. സുബി എങ്ങും പോയിട്ടില്ല, കളിച്ചും തമാശ പറഞ്ഞും ഇവിടെത്തന്നെയുണ്ട്. ഒരു വേദനയോടെ മാത്രമേ ഈ വീഡിയോ കാണാന്‍ കഴിയൂ എന്നൊക്കെയാണ് ഓരോരുത്തരുടെ കമന്റുകൾ.

വീഡിയോ കാണുമ്പോള്‍ വല്ലാതെ സങ്കടം തോന്നുന്നു. അത്രയും ഇഷ്ടത്തോടെയാണ് സുബി വീഡിയോ ചെയ്തിരുന്നതെന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ചാനലില്‍ വീഡിയോ ഇടുന്നത് നിര്‍ത്തരുതെന്ന അഭ്യർത്ഥനയും അദ്ദേഹം വയ്ക്കുന്നുണ്ട്. കണ്ണ് നിറയാതെ ഇത് കണ്ട് തീര്‍ക്കാനാവില്ല, എത്ര വിഷമത്തോടെയാവും അവര്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. സുബിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറലാണ്.

More from Filmibeat

Read more about: subi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X