അനുഭവിച്ചവര്‍ക്കേ ആ വേദനയറിയൂ, നിങ്ങള്‍ക്ക് ഈ അവസ്ഥ വരാതിരിക്കിട്ടെ; കളിയാക്കുന്നവരോട് ലിന്റു
മലയാളികള്‍ക്ക് സുപരിചിതയാണ് ലിന്റു റോണി. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ലിന്റു ശ്രദ്ധ നേടുന്നത്. വില്ലത്തി വേഷങ്ങളിലൂടെയാണഅ ലിന്റു കയ്യടി നേടുന്നത്. എന്നാല്‍ താരം ഇപ്പോള്‍ അഭിനയത്തിലില്ല. വിവാഹ ശേഷം ലണ്ടനില്‍ സ്ഥിരതാമസമാക്കുകയായിരുന്നു ലിന്റു. നാട്ടില്‍ ഇല്ലെങ്കിലും നാട്ടുകാരുടെ ഇടയില്‍ ലിന്റുവുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ലിന്റു. താരത്തിന്റെ യൂട്യൂബ് ചാനലിന് ധാരാളം ആരാധകരുണ്ട്.
തന്റെ ജീവിതത്തിലെ നിമിഷങ്ങളെല്ലാം ലിന്റു ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഈയ്യടുത്താണ് ലിന്റു അമ്മയായത്. തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും മറ്റും ലിന്റു വീഡിയോയിലൂടെ പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വലിയൊരു പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് ലിന്റു. ഈയ്യടുത്തായിരുന്നു ലിന്റുവിന്റെ വീട്ടില്‍ മോഷണം നടന്നത്. ഇതേക്കുറിച്ചുള്ള ലിന്റുവിന്റെ വീഡിയോ വൈറലായിരുന്നു.

ഇപ്പോഴിതാ തന്നെ കൡയാക്കിയവര്‍ക്ക് മറുപടി നല്‍കുകയാണ് ലിന്റു. പുതിയ വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. മോഷണത്തിന്റെ ഞെട്ടലില്‍ നിന്നും തങ്ങള്‍ റിക്കവറായിട്ടുണ്ടെന്നാണ് ലിന്റു പറയുന്നത്.
ഒന്നാം തിയ്യതി ഞങ്ങളൊരു യാത്ര പോയിരുന്നു. മൂന്നാം തിയ്യതിയാണ് തിരിച്ചുവരുന്നത്. അപ്പോഴാണ് കള്ളന്‍ കയറിയത് അറിയുന്നത്. മോഷണം നടത്തിയത് ആരാണെങ്കിലും അവര്‍ക്കത് അനുഭവിക്കാന്‍ പറ്റില്ലെന്നാണ് ലിന്റു പറയുന്നത്. അതേസമയം വില കൂടിയ സാധനങ്ങള്‍ ഇന്‍ഷൂര്‍ ചെയ്യാനുള്ള അവസരം ഇവിടെയുണ്ടെന്നും ലിന്റു പറയുന്നു. നാട്ടില്‍ നിന്ന് വരുന്നവര്‍ സ്വര്‍ണമോ മറ്റോ കൊണ്ടു വരരുതെന്ന് കരുതിയാണ് താന്‍ വീഡിയോ ചെയ്തതെന്നും താരം പറയുന്നു.
വീഡിയോ പങ്കുവച്ചതിന് പിന്നാലെ ധാരാളം പേരില്‍ നിന്നും വിമര്‍ശനങ്ങളും ലിന്റുവിന് നേരിടേണ്ടി വന്നിരുന്നു. ഹോം ടൂര്‍ നടത്തിയതു കൊണ്ടാണ് കള്ളന്‍ കയറിയത് എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ താന്‍ ഹോം ടൂര്‍ വീഡിയോ ചെയ്തിട്ടില്ലെന്ന് ലിന്റു വ്യക്തമാക്കുന്നു. കളിയാക്കുന്നവരോട് ലിന്റു പറയുന്നത് കളിയാക്കുന്നവര്‍ സൂക്ഷിക്കണം, നിങ്ങള്‍ക്കും ഈ അവസ്ഥ വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുക എന്നാണ്. അനുഭവിച്ചവര്‍ക്കേ ആ വേദന അറിയൂവെന്നും താരം പറയുന്നു.
അതേസമയം നാട്ടില്‍ നിന്നും വിളിച്ച ബന്ധു പറഞ്ഞത് ദൈവത്തോട് കൂടുതല്‍ അടുക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഓരോ പരീക്ഷണങ്ങള്‍ നടത്തുന്നതെന്നാണും ലിന്റു പറയുന്നു. മോഷണം നടന്നിരുന്നത് തങ്ങള്‍ വീട്ടിലിരുന്ന സമയത്തായിരുന്നുവെങ്കില്‍ എങ്ങനെയാകും അതില്‍ റിക്കവറാവുക. ഇപ്പോഴത്തെ ധൈര്യം അപ്പോള്‍ ഉണ്ടാകില്ല. പാസ്‌പോര്‍ട്ടൊക്കെ നഷ്ടപ്പെട്ടിരുന്നുവെങ്കില്‍ എന്ത് ചെയ്‌തേനെ എന്നും ബന്ധു പറഞ്ഞുവെന്നും ലിന്റു പറയുന്നു.
ഒരു യാത്രയിലായിരുന്നുവെന്നും തിരികെ വന്നപ്പോഴാണ് വീട്ടില്‍ കള്ളന്‍ കയറിയത് അറിയുന്നതെന്നുമാണ് നേരത്തെ പങ്കുവച്ച വീഡിയോയില്‍ ലിന്റു അറിയിച്ചത്. വീട്ടിലെ വസ്തുക്കളെല്ലാം വാരി വലിച്ചിട്ട് ആകെ അലങ്കോലമാക്കിയിട്ടിരിക്കുന്നത് വീഡിയോയില്‍ ലിന്റു കാണിച്ചു തന്നിരുന്നു. തന്റേയും മകന്റേയും സ്വര്‍ണം മോഷണം പോയിട്ടുണ്ടെന്നാണ് ലിന്റു പറയുന്നത്. അതേസമയം തങ്ങളുടെ പാസ്പോര്‍ട്ടുകള്‍ സുരക്ഷിതമായിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു.

കൂടാതെ തങ്ങളുടെ ഓഡി കാറിന്റെ താക്കോല്‍ കൊണ്ടു പോയിട്ടുണ്ടെന്നും ലിന്റു പറഞ്ഞു. അതേസമയം, എല്ലാം ഇന്‍ഷുറന്‍സിന്റെ സുരക്ഷിതത്വമുള്ളതിനാല്‍ റിക്കവര്‍ ചെയ്യാനാകും എന്ന പ്രതീക്ഷയുണ്ടെന്നും അന്ന് ലിന്റു പറഞ്ഞഇരുന്നു. കുത്തുവാക്കുകള്‍ ഉണ്ടാകും എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് വീഡിയോ ഇടുന്നതെന്നും ലിന്റു അന്ന് വ്യ്കതമാക്കിയിരുന്നു. വീട് കൃത്യമായി കണ്ടറിഞ്ഞ ശേഷമാണ് മോഷ്ടാക്കള്‍ കയറിയിരിക്കുന്നതെന്നാണ് ലിന്റു പറഞ്ഞത്.
സ്വര്‍ണത്തേക്കാള്‍ വിലയുള്ള വാച്ചുകളും മോഷണം പോയതായും ലിന്റു പറയുന്നുണ്ട്. അതേസമയം തങ്ങളുടെ ഏറ്റവും വലിയ സ്വത്ത് മകനാണെന്നും അവന്‍ സുരക്ഷിതനാണെന്നും ലിന്റു പറഞ്ഞു. ഇതേ അനുഭവം പല സുഹൃത്തുക്കള്‍ക്കും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ നാണക്കേട് കാരണമാണ് അവരൊന്നും വീഡിയോ ഇടാത്തതെന്നും ലിന്റു ചൂണ്ടിക്കാണിച്ചു. തന്റെ അനുഭവം മറ്റാര്‍ക്കും ഇനിയുണ്ടാകരുതെന്ന് കരുതിയാണ് വീഡിയോ പങ്കുവെക്കുന്നതെന്നും ലിന്റു നേരത്തെ പറഞ്ഞിരുന്നു.


Click it and Unblock the Notifications