എട്ട് വര്‍ഷം കൊണ്ട് കിട്ടിയ കുഞ്ഞിനെ കളയാനാണോ ഇത്? എന്നെ തളര്‍ത്താമെന്ന് കരുതണ്ടെന്ന് ലിന്റു

നെഗറ്റീവ് കമന്റുകളൊന്നും ഇട്ട് തളര്‍ത്താമെന്ന് ആരും കരുതണ്ട. അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ലെന്നാണ് ലിന്റു പറയുന്നത്

കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ലിന്റു റോണി. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ലിന്റു താരമാകുന്നത്. വിവാഹിതയായതോടെ ലിന്റു അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോള്‍ താരം ലണ്ടനില്‍ സ്ഥിരതാമസമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലിന്റു. അഭിനയത്തില്‍ വിട്ടു നില്‍ക്കുകയാണെങ്കിലും വ്‌ളോഗര്‍ എന്ന നിലയില്‍ ഒരിടം കണ്ടെത്തിയിട്ടുണ്ട് ലിന്റു.

ഇപ്പോഴിതാ ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ് ലിന്റു റോണി. അമ്മയാകാന്‍ തയ്യാറെടുക്കുകയാണ് ലിന്റു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ലിന്റുവിനും ഭര്‍ത്താവിനും കുഞ്ഞ് പിറക്കാന്‍ പോകുന്നത്. ഇതിന്റെ സന്തോഷം ലിന്റു തന്റെ ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെ നേരത്തെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ലിന്റു.

Lintu Rony

ആശംസകളുമായി ഒരുപാട് പേര്‍ എത്തിയതിനെക്കുറിച്ച് ലിന്റു സംസാരിക്കുന്നുണ്ട്. താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവെച്ചുള്ള വീഡിയോയുടെ താഴെ വന്ന കമന്റുകള്‍ തന്നെ കരയിപ്പിച്ചുവെന്നാണ് ലിന്റു പറയുന്നത്. നിങ്ങളോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല. വ്ളോഗ് ചെയ്യാനുള്ള പ്രചോദനം കിട്ടുന്നത് കമന്റുകളിലൂടെയാണെന്നാണ് ലിന്റു പറയുന്നത്. ക്യൂ ആന്റ് എയിലും എല്ലാവരും ചോദിച്ചത് പ്രയര്‍ കാര്യങ്ങളായിരുന്നു എ്ന്നാണ് ലിന്റു പറയുന്നത്.

അതേസമയം, ഇടയ്ക്ക് ബ്ലഡ് വൊമിറ്റ് ചെയ്യുന്ന അവസ്ഥയിലൂടെ വരെ ഞാന്‍ കടന്ന് പോയിരുന്നു. ശക്തിയോടെ ഛര്‍ദ്ദിച്ചപ്പോഴാണ് ബ്ലഡ് വന്നത്. ആശുപത്രിയിലൊന്നും ഞാന്‍ അങ്ങനെ പോവാറില്ല. എല്ലാം ശരിയായി വരുമെന്ന വിശ്വാസമാണ് എന്നെ നയിക്കുന്നത് എന്നും താരം പറയുന്നു. തനിക്ക് ആറ് മാസമായെന്നും താരം അറിയിക്കുന്നുണ്ട്. നന്നായി ശ്രദ്ധിക്കേണ്ട സമയമാണെന്നാണ് എല്ലാവരും പറയുന്നതെന്നും എന്നാല്‍ തനിക്ക് ഇതുവരെ കുഴപ്പമൊന്നുമില്ലെന്നും ലിന്റു പറയുന്നുണ്ട്.

ഛര്‍ദ്ദി ഇപ്പോഴുമുണ്ടെന്നും അതേസമയം, വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട് എന്നും താരം പറയുന്നു. പിന്നാലെ ഇപ്പോള്‍ എനിക്ക് നോണ്‍വെജിറ്റേറിയന്‍ ഭക്ഷണമൊന്നും ഇഷ്ടമില്ല എന്നും താന്‍ വെജിറ്റേറിയനാണ് കഴിക്കുന്നതെന്നും ലിന്റു പറയുന്നു.നാട്ടിലെ ഗവണ്‍മെന്റ് ആശുപത്രിയിലെപ്പോലെ ഇവിടെ എല്ലാം ഫ്രീയാണ് എന്ന വിവരവും ലിന്റു വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്. എനിക്ക് തുടക്കത്തില്‍ തന്നെ പല്ല് വേദനയുണ്ടായിരുന്നു. ഇവിടെ കാണിക്കുമ്പോള്‍ നമുക്ക് മൂന്ന് വര്‍ഷം ഫ്രീയാണ്. എന്ത് മെഡിസിന്‍ മേടിച്ചാലും സൗജന്യമായി കിട്ടും എന്നാണ് താരം പറയുന്നത്.

ഡൗണ്‍സിന്‍ഡ്രത്തിന്റെ റിസല്‍ട്ട് ലേറ്റായാണ് കിട്ടിയത് എന്നും താരം അറിയിക്കുന്നുണ്ട്. തന്റെ സഹോദരനെക്കുറിച്ചും താരം വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. എന്റെ ബ്രദര്‍ മെന്റലി റിട്ടാര്‍ഡ് ബേബിയാണ്. മോനുക്കുട്ടന്‍ ഞങ്ങളെ വിട്ടുപോയിട്ട് 3 വര്‍ഷമായെന്ന് ലിന്റു ഓര്‍ക്കുന്നു. കുഞ്ഞിന്റെ തലയുടെ ഫ്ളൂയിഡിന്റെ അളവ് കൂടിയെന്ന് കേട്ടപ്പോള്‍ ഞാന്‍ വല്ലാതെ ടെന്‍ഷനടിച്ചിരുന്നു. ഞാനൊരുപാട് പ്രാര്‍ത്ഥിച്ചിരുന്നു. ആദ്യത്തെ റിസല്‍ട്ട് തെറ്റിപ്പോയതാണെന്നും കുഞ്ഞ് ഹെല്‍ത്തിയായി ഇരിക്കുന്നുവെന്നായിരുന്നു രണ്ടാമത്തെ സ്‌കാനിംഗില്‍ മനസിലാക്കിയത് എന്നും താരം പറയുന്നു.

അതേസമയം തനിക്ക് ലഭിച്ച മോശം കമന്റുകളെക്കുറിച്ചും ലിന്റു സംസാരിക്കുന്നുണ്ട്. താന്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ ഇട്ടപ്പോഴായിരുന്നു മോശം കമന്റുകള്‍ ലഭിച്ചതെന്നാണ് താരം പറയുന്നത്. 8 വര്‍ഷം കൊണ്ട് കിട്ടിയ കുഞ്ഞല്ലേ, ഇതിനെ കൊണ്ടുപോയി കളയുകയാണോ, അബോര്‍ഷന് വേണ്ടിയാണോ ഇങ്ങനെ ചെയ്തത് എന്നൊക്കെയാണ് ചോദിക്കുന്നതെന്നാണ് താരം പറയുന്നത്. എന്നാല്‍ ഇത്തരം കമന്റുകളില്‍ താന്‍ തളരില്ലെന്നും ലിന്റു പറയുന്നു. തളരുന്ന ആളായിരുന്നുവെങ്കില്‍ താന്‍ എന്നേ തളരുമായിരുന്നുവെന്നാണ് താരം പറയുന്നത്.

ഞാന്‍ ഇതിന് മുന്‍പും ഡാന്‍സ് ചെയ്തിട്ടുണ്ട്. ലൈക്കും കമന്റും വാരിക്കൂട്ടുന്നതിന് വേണ്ടിയല്ല അത്. ഞാന്‍ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്യുന്ന കാര്യമാണ് പ്രഗ്‌നന്‍സി. എനിക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോഴെല്ലാം കുഞ്ഞും അതാസ്വദിക്കുന്നുണ്ട് എന്നാണ് താരം പറയുന്നത്. ഞാന്‍ ഭക്ഷണം കഴിക്കുമ്പോഴാണ് ഛര്‍ദ്ദിക്കുന്നത്. അമ്മ ഇത്രയും കഴിക്കണ്ട എന്ന് കരുതിയാണ് തോന്നുന്നുവെന്നും ലിന്റു പറയുന്നുണ്ട് വീഡിയോയില്‍.

Lintu Rony

എനിക്ക് ഒസിഡിയുണ്ട്. എല്ലാം ഞാന്‍ തന്നെയാണ് വൃത്തിയാക്കുന്നത്. ജോലിക്കാരെ നിര്‍ത്താനുള്ള സൗകര്യങ്ങളൊന്നും ഇവിടെയില്ല എന്നും താരം അറിയിക്കുന്നുണ്ട്. അതേസമയം, വെരിക്കോസ് വെയിന്റെ പ്രശ്നങ്ങളുണ്ട്. ഞങ്ങളുടെ മോനൂസിനെ നോക്കിയത് കൊണ്ടാവാം ദൈവം ഞങ്ങളെ ഇത്രയും സ്ട്രോംഗാക്കിയത എന്നാണ് താരം ഫറയുന്നത്. 27 കൊല്ലം ഞങ്ങള്‍ അവനെ നന്നായി നോക്കിയിരുന്നു. കോളേജിലൊക്കെ പഠിക്കുമ്പോള്‍ അവനെ ഒരുപാട് എടുത്തിരുന്നുവെന്നും താരം ഓര്‍ക്കുന്നു.

തന്നെ നെഗറ്റീവ് കമന്റുകളൊന്നും ഇട്ട് തളര്‍ത്താമെന്ന് ആരും കരുതണ്ട. അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ലെന്നാണ് ലിന്റു പറയുന്നത്. നീ ഇങ്ങനെ തുള്ളിക്കോണ്ടിരുന്നോ, ഈ സമയത്ത് നോക്കിയാല്‍ കൊച്ചിനെ കിട്ടും എന്ന് പറഞ്ഞവരൊക്കെയുണ്ട്. അതൊന്നും എന്നെ ബാധിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X