അതെ ഞാന്‍ ഗര്‍ഭിണിയാണ്! എട്ടു വര്‍ഷമായിട്ടും അമ്മയാകാനായില്ലേ എന്ന് ചോദിച്ചവരോട് ലിന്റു

ആരാധകര്‍ക്ക് സുപരിചിതയാണ് ലിന്റു റോണി. ടെലിവിഷന്‍ പരമ്പരകളാണ് ലിന്റുവിനെ താരമാക്കുന്നത്. നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ച് കയ്യടി നേടിയാണ് ലിന്റു കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറുന്നത്. അതേസമയം ഇപ്പോള്‍ താരം അഭിനയത്തില്‍ സജീവമല്ല, വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ് ലിന്റു. എങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.

തന്റെ റീലുകളിലൂടേയും വ്‌ളോഗുകളിലൂടേയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ലിന്റു റാണി. രസകരമായ വീഡിയോകളിലൂടെയും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടികള്‍ നല്‍കിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ലിന്റു. ഡാന്‍സ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ലിന്റുവിന്റെ ജീവിതത്തിലൊരു സന്തോഷ വാര്‍ത്ത എത്തുകയാണ്.

ഏറ്റവും സന്തോഷകരമായ വാര്‍ത്ത

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്തയാണ് ലിന്റു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. താന്‍ അമ്മയാകാന്‍ പോവുകായണെന്ന വാര്‍ത്തയാണ് ലിന്റു പങ്കുവച്ചിരിക്കുന്നത്. ജൂണിലാണ് തന്റെ കുഞ്ഞ് എത്തുകയെന്നും ലിന്റു പറയുന്നുണ്ട്. എനിക്കൊരു സന്തോഷവാര്‍ത്തയുണ്ട്. ഞാന്‍ ഗര്‍ഭിണിയാണ്. ജൂണില്‍ കുഞ്ഞതിഥി എത്തും. 21 ആഴ്ച കഴിഞ്ഞു. ദൈവത്തിന് നന്ദി എന്നാണ് ലിന്റു പറയുന്നത്. പിന്നാലെ തന്നെ താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.

സന്തോഷത്തോടെ പൊട്ടിക്കരയുകയാണ്

പഗ്‌നന്‍സി ടെസ്റ്റ് ചെയ്യുന്നതിന്റെയും ആദ്യ സ്‌കാനിംഗിലെയും വീഡിയോയും നടി പങ്കുവെച്ചിരുന്നു. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ സന്തോഷത്തോടെ പൊട്ടിക്കരയുകയാണ് വീഡിയോയില്‍ ലിന്റു. നേരത്തെ തന്നെ താരം ഗര്‍ഭിണിയാണോ എന്ന സംശയം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു. വിവാഹ വാര്‍ഷികത്തിന് നടത്തിയ സെലിബ്രേഷന്റെ വീഡിയോ പങ്കുവെച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ലിന്റുവിനോട് ഗര്‍ഭിണിയാണോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ താരം പ്രതികരിച്ചിരുന്നില്ല.

കുഞ്ഞതിഥി

കുഞ്ഞതിഥി എത്താറായോ എന്ന തരത്തിലുള്ള ചോദ്യങ്ങളോട് അന്ന് താരം പ്രതികരിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ താരം തന്നെ ആ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഇതിനിടെ ലിന്റുവിന്റെ ഡാഡിയും മമ്മിയും വരുന്നുണ്ടെന്ന് പറഞ്ഞപ്പോഴും ഇതേക്കുറിച്ചായിരുന്നു ചോദിച്ചത്. പ്രസവത്തിന് വേണ്ടിയാണോ അവര്‍ വരുന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയ ചോദിച്ചത്. എന്നാല്‍ അല്ലെന്നും കുറേക്കാലം ഒന്നിച്ച് താമസിക്കാനായാണ് അവരെ ഇങ്ങോട്ടേക്ക് കൊണ്ടുവരുന്നതെന്നായിരുന്നു ലിന്റു സോഷ്യല്‍ മീഡിയയിലെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി.

പരിഹാസം

നേരത്തെ അമ്മയാകാന്‍ പറ്റാത്തതിന് സോഷ്യല്‍ മീഡിയയുടെ പരിഹാസങ്ങളും ലിന്റുവിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷമായിട്ടും അമ്മയാവാന്‍ പറ്റിയില്ലല്ലോ എന്ന് പറഞ്ഞായിരുന്നു താരത്തെ ചിലര്‍ പരിഹസിച്ചത്. എന്തിന് ഏറെ പറയുന്നു, നിനക്ക് അമ്മയാവാനാവില്ല, സറോഗസി ചെയ്യാനായിരുന്നു ഒരാള്‍ നല്‍കിയ ഉപദേശം. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയ കമന്റായി. ഇതോടെ മറ്റുള്ളവരെല്ലാം ആ കമന്റിന് മറുപടി കൊടുത്തതോടെ ഇട്ടയാള്‍ തന്നെ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. പിന്നീട് വീഡിയോയിലൂടെ ഇതേക്കുറിച്ച് ലിന്റുവും സംസാരിച്ചിരുന്നു.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ലിന്റു ഈയ്യടുത്ത് ചുട്ട മറുപടി നല്‍കിയതും വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. വീഡിയോ ചെയ്തോണ്ടിരുന്നാല്‍ കഞ്ഞി കുടിക്കാനുള്ള വകയെങ്കിലും കിട്ടുമോ എന്ന ചോദ്യം നേരിട്ടിട്ടുണ്ടെന്ന് മുന്‍പ് ലിന്റു തുറന്ന് പറഞ്ഞിരുന്നു. അത് കേട്ട് ചിരി വുന്നുവെന്നാണ് ലിന്റു അന്ന് പറഞ്ഞത്. കഞ്ഞി കുടിക്കാനോ നാരങ്ങ വെള്ളം കുടിക്കാനോ ഇതില്‍ നിന്നും പൈസ കിട്ടുന്നുണ്ടെങ്കില്‍ ഹാപ്പിയാണെന്നാണ് അത്തരം ചോദ്യങ്ങള്‍ക്ക് ലിന്റു നല്‍കിയ മറുപടി. താന്‍ എപ്പോഴും ആത്മാര്‍ത്ഥതയോടെയാണ് വീഡിയോ ചെയ്യുന്നതെന്നും ലിന്റു പറഞ്ഞിരുന്നു.


ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ലിന്റുവിനെ കുടുംബ പ്രേക്ഷകര്‍ അടുത്തറിയുന്നത്. ഭാര്യയിലെ റഹാനയായാണ് ലിന്റു കയ്യടി നേടുന്നത്. ഈറന്‍ നിലാവിലും ലിന്റു അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ലണ്ടനില്‍ ഭര്‍ത്താവിനൊപ്പം സ്ഥിരതാമസമാക്കിയിരിക്കുകയാണ് ലിന്റു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X