മറ്റൊരു സ്ത്രീയുമായി ബന്ധം, മര്‍ദ്ദിക്കുന്നു! ലക്ഷ്മിയുടെ പരാതിയില്‍ രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് രാഹുല്‍ രവി. പൊന്നമ്പിളി എന്ന പരമ്പരയിലെ ഹരിയായിട്ടാണ് രാഹുല്‍ രവിയെ മലയാളികള്‍ അടുത്തറിയുന്നത്. കന്നഡയിലും തമിഴിലുമായി സംപ്രേക്ഷണം ചെയ്ത നന്ദിനി എന്ന പരമ്പരയിലൂടെയാണ് രാഹുല്‍ രവി താരമാകുന്നത്. തമിഴ് സീരിയല്‍ ലോകത്തും രാഹുല്‍ രവി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഈയ്യടുത്തായിരുന്നു രാഹുല്‍ രവിയുടെ വിവാഹം നടന്നത്. മോഡലും പ്രൊഫെഷണലുമായ ലക്ഷ്മി എസ് നായരെയാണ് താരം ജീവിതസഖിയാക്കിയത്. 2020 ലായിരുന്നു രാഹുലും ലക്ഷ്മിയും വിവാഹിതരായത്. പെരുമ്പാവൂരില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലുമായിരുന്നു. എന്നാല്‍ ഈയ്യടുത്ത് ഇരുവരും പിരിയുകയായിരുന്നു.

Rahul Ravi

ഇതിനിടെ ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയും പുറത്ത് വന്നിരിക്കുകയാണ്. ഭാര്യ ലക്ഷ്മി നല്‍കിയ പരാതിയെ തുടര്‍ന്ന് രാഹുല്‍ രവിയ്‌ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ന്യു ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് ചെന്നൈ പോലീസാണ് രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

എഫ്‌ഐആറിലെ കൂടുതല്‍ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 2023 ഏപ്രില്‍ 26ന് അര്‍ദ്ധ രാത്രിയാണ് ലക്ഷ്മി രാഹുലിനെ മറ്റാരു സ്ത്രീയോടൊപ്പം പിടികൂടുന്നത്. തനിക്ക് ലഭിച്ചൊരു ടിപ്പിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്മി പോലീസിനേയും അസോസിയേഷന്‍ അംഗങ്ങളേയും കൂട്ടി രാഹുലിന്റെ അപ്പാര്‍ട്ട്‌മെന്റിലെത്തുകയായിരുന്നു. രാഹുലിനൊപ്പം ഈ സമയം മറ്റൊരു പെണ്‍കുട്ടിയുമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. സ്ഥിരമായി ലക്ഷ്മിയെ രാഹുല്‍ മര്‍ദ്ദിക്കാറുണ്ട് എന്നും റിപ്പോര്‍ട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് നവംബര്‍ 3ന് രാഹുലിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. പിന്നാലെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. അതേസമയം ലക്ഷ്മിയ്ക്ക് മാനസിക പ്രശ്‌നമാണെന്നാണ് രാഹുലിന്റെ വാദം. പക്ഷെ ഈ വാദം ഒരു കോടതിയ്ക്കും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. രാഹുലിന്റെ വാദം അപലപനീയമാണെന്നും കോടതി പറഞ്ഞിരുന്നു.

രാഹുലിന്റേയും ലക്ഷ്മിയുടേയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിരിഞ്ഞതോടെ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും ഒരുമിച്ചുള്ള പോസ്റ്റുകളെല്ലാം നീക്കം ചെയ്തിരിക്കുകയാണ് രാഹുലും ലക്ഷ്മിയും. വിവാഹത്തിന്റെ ചിത്രം പോലുമില്ല. ഇതോടെയായിരുന്നു ഇരുവരും പിരിഞ്ഞുവോ എന്ന സംശയം ആരാധകര്‍ക്കിടയില്‍ ഉയരുന്നത്. അധികം വൈകാതെ നാടകീയ രംഗങ്ങള്‍ക്ക് പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു.

Rahul Ravi

അഭിനയത്തിന് പുറമെ അവതാരകന്‍ എന്ന നിലയിലും രാഹുല്‍ കയ്യടി നേടിയിട്ടുണ്ട്. മറ്റ് ഭാഷകളിലും സ്വന്തമായൊരു ഇടം കണ്ടെത്തിയ നടനാണ് രാഹുല്‍. മോഡലിംഗിലൂടെയാണ് അഭിനയത്തിലേക്ക് കടക്കുന്നത്. സീരിയലിന് പുറമെ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രണയകഥ, കാട്ടുമാക്കാന്‍ തുടങ്ങിയ സിനിമകളിലാണ് രാഹുല്‍ അഭിനയിച്ചത്.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി അഭിനയത്തില്‍ ഉള്ള കഴിവ് തെളിയിച്ച രാഹുല്‍ അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്, അന്യ ഭാഷാ സീരിയലുകളില്‍ സജീവമാണ് നടന്‍.

മോഡലിംഗില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുലിന്റെ പൊന്നമ്പിളിയിലെ ഹരിപത്മനാഭന്‍ ആണ് കരിയര്‍ ബ്രെക്ക് ആയി മാറിയത്. .ഇന്ത്യന്‍ പ്രണയകഥയിലും കാട്ടുമാക്കാന്‍ എന്ന സിനിമയിലും രാഹുല്‍ അഭിനയിച്ചിട്ടുണ്ട്. സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത കണ്ണാനെകണ്ണെ ആയിരുന്നു രാഹുല്‍ അവസാനം അഭിനയിച്ച പരമ്പര.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X