ബിഗ് ബോസില്‍ തമ്മില്‍ തല്ലും ചെരിപ്പിനടിയും! മല്‍സരാര്‍ത്ഥികളുടെ പെരുമാറ്റം കണ്ട് അമ്പരന്ന് ആരാധകര്‍
ബിഗ് ബോസ് റിയാലിറ്റി ഷോയുടെതായി പുറത്തിറങ്ങിയ മിക്ക പതിപ്പുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനൊടുവിലാണ് മലയാളം ബിഗ് ബോസ് അടുത്തിടെ ആരംഭിച്ചത്. വലിയ ആഘോഷ പരിപാടികളോടെ തുടങ്ങിയ ഷോ ആദ്യ രണ്ട് എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്. മറ്റു ഭാഷകളിലെല്ലാം തന്നെ ഹിറ്റായ ശേഷമാണ് ബിഗ് ബോസ് മലയാളത്തിലേക്കും എത്തിയിരുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസിന്റെ ആദ്യ പതിപ്പ് ശ്രദ്ധേയമായിരുന്നു.
തുടര്‍ന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് റിയാലിറ്റി ഷോ വീണ്ടും എത്തിയത്. ബിഗ് ബോസില്‍ വരുംദിവസങ്ങളില്‍ ഉണ്ടായേക്കാവുന്ന സംഭവ വികാസങ്ങളള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളും ടാസ്‌ക്കുകളുമെല്ലാം തന്നെ ഇത്തവണയും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബിഗ് ബോസ് മലയാളത്തിന്റെ സമയത്ത് തന്നെ ഹിന്ദിയിലും ഷോ നടക്കുന്നുണ്ട്. ഹിന്ദിയില്‍ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് അവതാരകനായി എത്തുന്നത്. ഹിന്ദി ബിഗ് ബോസിന്റെ 13ാം പതിപ്പാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് ഹിന്ദിയുടെതായി മുന്‍പ് വന്ന എപ്പിസോഡുകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

ഹിന്ദിയില്‍ വലിയ തരംഗമായ ശേഷമാണ് ബിഗ് ബോസ് മറ്റു ഭാഷകളിലേക്കും എത്തിയത്. ഹിന്ദി ബിഗ് ബോസിലൂടെ കരിയര്‍ മാറിമറിഞ്ഞ താരങ്ങളും നിരവധി ആയിരുന്നു. സണ്ണി ലിയോണ്‍ അടക്കമുളള താരങ്ങളെല്ലാം ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് ബോളിവുഡില്‍ സജീവമായത്. മലയാളം ബിഗ് ബോസ് തുടങ്ങിയ സമയത്ത് ഹിന്ദി ബിഗ് ബോസുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ബിഗ് ബോസ് മല്‍സരത്തില്‍ മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ മറ്റൊരാളെ ചെരുപ്പ് കൊണ്ട് തല്ലിയത് കണ്ടമ്പരന്നിരിക്കകയാണ് ആരാധകര്‍. ബിഗ് ബോസിന്റെ 13ാം സീസണില്‍ മധുരിമ തുലി വിശാല്‍ ആദിത്യ സിങ്ങിനെയാണ് ചെരുപ്പ് കൊണ്ട് തല്ലിയത്. ഇരുവരെയും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമില്‍ വിളിച്ചു വരുത്തിയെങ്കിലും സിദ്ധാര്‍ത്ഥ് ഒത്തുതീര്‍പ്പിന് തയ്യാറായില്ല. രണ്ടില്‍ ഒരാള്‍ മതി എന്ന തീരുമാനത്തിലാണ് സിദ്ധാര്‍ത്ഥ്.

മറ്റൊരു വാക്കുതര്‍ക്കത്തില്‍ ഷെഹ്നാസ് എന്ന മല്‍സരാര്‍ത്ഥി സിദ്ധാര്‍ത്ഥുമായി ഏറ്റുമുട്ടിയിരുന്നു. അതേസമയം ബിഗ് ബോസിന്റെ പുതിയ എപ്പിസോഡിനെ വിമര്‍ശിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. മുന്‍പും ഇത്തരത്തിലുളള സംഭവങ്ങള്‍ ബിഗ് ബോസ് ഹിന്ദിയില്‍ നടന്നിരുന്നു. മല്‍സരാര്‍ത്ഥികളുടെ ചില നേരത്തെ പെരുമാറ്റം അവതാരകനായ സല്‍മാന് ഖാന് വരെ ദേഷ്യം വരാന്‍ കാരണമായി. 140 ദിവസം നീണ്ടു നില്‍ക്കുന്ന ഹിന്ദി ബിഗ് ബോസില്‍ 22 മല്‍സരാര്‍ത്ഥികളാണുളളത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 29ാം തിയ്യതിയാണ് ഹിന്ദി ബിഗ് ബോസ് ആരംഭിച്ചത്.
തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ,അതുക്കും മേലെ! ആഘോഷിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി


Click it and Unblock the Notifications