ബിഗ് ബോസിൽ പോകുമോ?, വിളിച്ചിട്ടുണ്ടെന്ന് നടി മാളവിക! തീരുമാനത്തെ കുറിച്ച് താരം
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോകൾ സജീവമായ കാലം മുതൽ പ്രേക്ഷകർ കാണുന്ന മുഖമാണ് മാളവികയുടേത്. വലിയ ജനപ്രീതി നേടിയ സൂപ്പർ ഡാൻസർ ജൂനിയർ എന്ന റിയാലിറ്റിഷോയിലൂടെയാണ് മാളവിക ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. പിന്നീട് വിവിധ റിയാലിറ്റി ഷോകളിൽ തിളങ്ങിയ മാളവിക, അവതാരകയായും നടിയായുമെല്ലാം പ്രേക്ഷക ശ്രദ്ധനേടി.
എന്നാൽ നായികാ നായകൻ എന്ന ഷോയിലൂടെയാണ് മാളവിക കൂടുതൽ പേർക്ക് പ്രിയങ്കരിയായത്. നായികാ നായകന് ശേഷം സോഷ്യൽ മീഡിയയിലൊക്കെ വളരെ സജീവമാണ് മാളവിക. സ്വന്തം യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം മാളവിക പങ്കുവയ്ക്കാറുണ്ട്. തന്റെ വിവാഹത്തെക്കുറിച്ചടക്കം മാളവിക ആരാധകരെ അറിയിച്ചത് യൂട്യൂബ് വീഡിയോകളിലൂടെയാണ്. നായികാ നായകനിൽ സഹമത്സരാർത്ഥി ആയിരുന്ന തേജസ് ജ്യോതിയെ ആണ് മാളവിക വിവാഹം ചെയ്തത്.

വിവാഹശേഷവും യൂട്യൂബ് ചാനലുമൊക്കെയായി മാളവിക സജീവമാണ്. ഇടയ്ക്ക് ഇൻസ്റ്റാഗ്രാമിലൂടെ ആരാധരുമായി സംവദിക്കാനും മാളവിക സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ബിഗ് ബോസിൽ പോകുന്നുണ്ടോ എന്ന ചോദ്യത്തിന് മാളവിക നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ ആറാം സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനിടെയാണ് മാളവികയോട് ഷോയിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യവുമായി ആരാധകർ എത്തിയത്.
ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തരവേളയിൽ ആയിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് ഒരു വീഡിയോയിലൂടെ ആണ് മറുപടി മാളവിക നല്‍കിയത്. ഒരിക്കലുമില്ല എന്നായിരുന്നു നടി മാളവികയുടെ ആദ്യ പ്രതികരണം. തനിക്ക് പറ്റിയതല്ലെന്നും മാളവിക പറഞ്ഞു. കഴിഞ്ഞതിന് മുൻപത്തെ സീസണില്‍ തന്നെ വിളിച്ചിട്ടുണ്ട് എന്ന് തോന്നുന്നു എന്നും താരം വ്യക്തമാക്കി. വേറെ ആരെങ്കിലും എന്നെ പറ്റിക്കാൻ വേണ്ടി വിളിച്ചതാണോ അതോ ഏഷ്യാനെറ്റ് തന്നെയാണോ വിളിച്ചത് എന്ന് വ്യക്തമല്ല എന്നും മാളവിക കൃഷ്‍ണദാസ് വീഡിയോയില്‍ പറയുന്നു.

എനിക്ക് പറ്റിയ സ്ഥലമേയല്ല അതെന്നും മാളവിക പറഞ്ഞു. തര്‍ക്കിച്ച് നില്‍ക്കാനൊന്നും എനിക്ക് കഴിയില്ല. ഞാൻ സെൻസിറ്റീവ് ആയ ആളാണ്. ചിലപ്പോൾ ഫിസിക്കൽ ടാസ്‍ക്കൊക്കെ ചെയ്യാൻ പറ്റും. പക്ഷെ ഉന്തും തള്ളുമൊക്കെ ഉള്ള ഒരു ടാസ്‍കും തനിക്ക് പറ്റില്ല. മെല് വേദനിപ്പിക്കുന്ന പരിപരിപാടിയൊക്കെ പേടിയാണ്. സെല്‍ഫ് ലവ് ഉണ്ട്. അവിടെ പോകുന്നത് ബോള്‍ഡായ ആള്‍ക്കാരാകണം. അതുകൊണ്ട് ഞാൻ പോകില്ല എന്നാണ് മാളവിക പറയുന്നത്. മാളവികയുടെ വീഡിയോ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.
വിവിധ ജനപ്രിയ റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുള്ള മാളവികയെ ബിഗ് ബോസിൽ കാണാൻ ആഗ്രഹിക്കുന്ന ധാരാളം ആരാധകർ ഉണ്ട്. നിലവിൽ ബിഗ് ബോസിന്റെ പുതിയ സീസോണിനായുള്ള ഒരുക്കങ്ങൾ ചാനലും ബിഗ് ബോസ് അണിയറപ്രവർത്തകരും ആരംഭിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ രണ്ടു വർഷവും മുംബൈയിലെ ഫിലിം സിറ്റിയിൽ വെച്ചായിരുന്നു ബിഗ് ബോസ് നടന്നത്. എന്നാൽ ഇത്തവണ ചെന്നൈയിലായിരിക്കും ഷോ ഇന്ന് റിപ്പോർട്ടുകളുണ്ട്. മത്സരാർത്ഥികൾക്കായുള്ള ഒഡിഷനും ആരംഭിച്ചതായാണ് അനൗദ്യോഗിക വിവരങ്ങൾ.


Click it and Unblock the Notifications