മൂന്ന് വര്‍ഷം രഹസ്യമാക്കി വച്ചു, മാളവികയെ നോക്കിയാലോന്ന് ചോദിച്ചത് ചേച്ചി; പ്രണയകഥ പറഞ്ഞ് താരം

കുടുംബ പ്രേക്ഷകര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കുമൊക്കെ പരിചിതയായ നടിയാണ് മാളവിക കൃഷ്ണദാസ്. നായികാനായകന്‍ എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടിയ മാളവിക നടിയായും അവതാരകയായുമെല്ലാം കയ്യടി നേടിയ താരമാണ്. മികച്ചൊരു നര്‍ത്തിക കൂടിയായ മാളവിക ഇപ്പോള്‍ എഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന പരിപാടിയിലെ മിന്നും താരമാണ്. തന്റെ യൂട്യൂബ് ചാനലിലൂടേയും ആരാധകര്‍ക്ക് മുന്നിലെത്താറുണ്ട്.

ഇപ്പോഴിതാ താരം വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മാളവിക വിവാഹത്തെക്കുറിച്ച് സംസാരിച്ചത്. റിയാലിറ്റി ഷോയില്‍ തന്റെ സഹ മത്സരാര്‍ത്ഥിയായിരുന്ന തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം കഴിക്കാന്‍ പോകുന്നത്. ഇപ്പോഴിതാ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ വിവാഹത്തിലേക്ക് എത്തിയ കഥ പങ്കുവെക്കുകയാണ് മാളവിക. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

 ഒരുക്കങ്ങളൊന്നും തുടങ്ങിയിട്ടില്ല

കല്യാണത്തിന്റെ ഒരുക്കങ്ങളൊന്നും തുടങ്ങിയിട്ടില്ല. ഡാന്‍സിംഗ് സ്റ്റാര്‍സ് തീര്‍ന്നിട്ട് വേണം അതിലേക്ക് കടക്കാന്‍. ഒന്നൊന്നര മാസത്തിനുള്ളില്‍ തുടങ്ങും. പ്രണയ വിവാഹമല്ലെന്ന് പറഞ്ഞ് പറഞ്ഞ് മടുത്തു. പക്ഷെ ആരും വിശ്വസിക്കുന്നില്ല. നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഇത് അറേഞ്ച്ഡ് മാര്യേജാണ്. പക്ഷെ അറേഞ്ച്ഡ് ആണെങ്കിലും അവിടെയൊരു സ്‌നേഹം വേണമല്ലോ. തേജസേട്ടന്റെ സഹോദരിയാണ് മാളുവിനെ നോക്കിയാലോ എന്ന് ചോദിക്കുന്നത്. അവിടെ നിന്നുമാണ് തുടക്കം.

പ്രൊപ്പോസല്‍

പ്രൊപ്പോസല്‍ എന്നോട് പറഞ്ഞപ്പോള്‍ ആദ്യം വേണമോ എന്ന് തോന്നി. അന്നെനിക്ക് 21 വയസേയുള്ളൂ. കല്യാണമൊന്നും ചിന്തിക്കാത്ത പ്രായത്തിലാണ്. എന്തായാലും എന്റെ വീട്ടില്‍ അറേഞ്ച്ഡ് മാര്യേജേ സമ്മതിക്കുകയുള്ളൂ. പ്രണയ വിവാഹം ആണെങ്കിലും ജാതകമൊക്കെ ചേരണം. പ്രണയിക്കുമ്പോള്‍ ജാതകം തരാന്‍ പറയാന്‍ പറ്റില്ലല്ലോ. എനിക്ക് വീട്ടുകാരുടെ സന്തോഷം എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്.

ആദ്യം വേണ്ട എന്നാണ് കരുതിയത്. അമ്മയോട് ചോദിച്ചു, എന്തായാലും എന്നെ കെട്ടിച്ചു വിടുമല്ലോ എങ്കില്‍ ഇതൊന്ന് നോക്കിക്കോളൂ എനിക്ക് അറിയാവുന്ന ആളാണെന്ന് പറഞ്ഞു. അങ്ങനെ അവര്‍ ഇടപെട്ടു. ജാതകമൊക്കെ ഓക്കെയായിരുന്നു. പിന്നെ ഞങ്ങള്‍ സംസാരിക്കുകയും സെറ്റാവുകയും ചെയ്തു. ആ സമയത്ത് ഞങ്ങള്‍ സുഹൃത്തുക്കളൊന്നുമായിരുന്നില്ല. നായികനായകന്‍ സമയത്ത് ഇവരൊക്കെ എന്നേക്കാള്‍ മുതിര്‍ന്നവരാണ്, എനിക്കന്ന് 19 വയേസയുള്ളൂ. ബഹുമാനമായിരുന്നു. എന്നെ റാഗ് ചെയ്യുമായിരുന്നു. കുറേകരയിപ്പിച്ചിട്ടുണ്ട്. ഇങ്ങനൊരു കാര്യം സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ലായിരുന്നു.

ആര്‍ക്കും അറിയില്ലായിരുന്നു

ആര്‍ക്കും അറിയില്ലായിരുന്നു. ഈ ലിങ്ക് അയച്ചു കൊടുത്തിട്ടാണ് പറയുന്നത്. ഞങ്ങളുടെ കുടുംബങ്ങള്‍ക്കും വളരെ അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമേ അറിയുമായിരുന്നുള്ളൂ. മൂന്ന് വര്‍ഷത്തോളം രഹസ്യമാക്കി വച്ചിരുന്നു. ലാല്‍ ജോസ് സാറിനെ ഉടനെ ഞങ്ങള്‍ ഗ്രൂപ്പ് കോളില്‍ വിളിച്ചു. ഞാന്‍ ഉദ്ദേശിച്ചത് തന്നെ പറയാനാണോ നിങ്ങള്‍ വിളിക്കുന്നതെന്ന് ചോദിച്ചു. അദ്ദേഹമിത് പ്രതീക്ഷിച്ച് ഇരിക്കുന്നത് പോലെയായിരുന്നു. ബാക്കിയെല്ലാവരും ഞെട്ടി. ആര്‍ക്കും ഒന്നും മനസിലായില്ല എന്നാണ് താരം പറയുന്നത്.

ചെക്കന്റെ വീട്ടിലേക്ക്

റിയാലിറ്റി ഷോയ്ക്കിടെ തേജസും മാളവികയും വിവാഹം കഴിച്ചാല്‍ നന്നായിരിക്കുമെന്ന് സംവൃത സുനില്‍ പറഞ്ഞതും ചർച്ചയായിരുന്നു. പിന്നാലെ തന്റെ കുടുംബത്തോടൊപ്പം താനും ചെക്കന്റെ വീട്ടിലേക്ക് പോയതിനെക്കുറിച്ചും മാളവിക സംസാരിക്കുന്നുണ്ട്. ഇത് സോഷ്യല്‍ മീഡിയയിലും ഒരുപാട് ചർച്ച ചെയ്ത വിഷയമായിരുന്നു. വീഡിയോയും താരം പങ്കുവച്ചിരുന്നു.

പോകാന്‍ പാടുണ്ടോ

അങ്ങോട്ടും ഇങ്ങോട്ടും അറിയുന്നവരായതിനാല്‍ ചടങ്ങുകളൊക്കെ സമ്മര്‍ദ്ദമില്ലാതെയാണ് നടന്നത്. അവരുടെ വീട്ടിലേക്ക് പോകാന്‍ നേരം നിങ്ങള്‍ പോയിട്ട് വാ ഞാന്‍ എറണാകുളത്ത് ഇരിക്കാം എന്ന് പറഞ്ഞിരുന്നു. അപ്പോഴാണ് അങ്കിളും ആന്റിയും മാളുവിന് വന്നാല്‍ എന്താണ് പ്രശ്‌നം എന്ന് ചോദിച്ചത്. എനിക്ക് അല്ലെങ്കിലും പ്രശ്‌നവുമുണ്ടായിരുന്നില്ല. ചിലരൊക്കെ അങ്ങനെ പോകാന്‍ പാടുണ്ടോ എന്നൊക്കെ ചോദിച്ചിരുന്നു. പക്ഷെ രണ്ട് കുടുംബങ്ങളും ചില്ലായിരുന്നുവെന്നാണ് മാളവിക പറയുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X