For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദാമ്പത്യജീവിതത്തിൽ വാശി ഇല്ലാത്തത് നല്ലതാണ്, പക്ഷേ ചില കാര്യങ്ങളിൽ അത് വേണം; വൈകിവന്ന തിരിച്ചറിവെന്ന് നിയ!

  |

  കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് നിയ രഞ്ജിത്ത്. ഒരുകാലത്ത് മലയാളം സീരിയലുകളിൽ സജീവമായിരുന്നു താരം. മലയാളത്തിന് പുറമെ തമിഴ് സീരിയലുകളിലും നിയ അഭിനയിച്ചിട്ടുണ്ട്. ഏകദേശം 25 ഓളം പരമ്പരകളിലാണ് നിയ അഭിനയിച്ചത്.

  കല്യാണി എന്ന പരമ്പരയിലൂടെയാണ് നിയ ശ്രദ്ധിക്കപ്പെടുന്നത്. ആദ്യ പരമ്പരയിലൂടെ തന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ നിയക്ക് സാധിച്ചിരുന്നു. തുടർന്ന് മിഥുനം, അമ്മ, കറുത്തമുത്ത് പോലുളള ശ്രദ്ധേയ പരമ്പരകളുടെയും ഭാഗമായി മാറിയിരുന്നു നിയ. കൂടാതെ കലാഭവൻ മാണിയുടെ നായികയായി മലയാളി എന്ന സിനിമയിലും അഭിനയിച്ചിരുന്നു.

  Also Read: ചേട്ടന്റെ ബോസായ സൗദിക്കാരാനാണ് ഭർത്താവ്; ഏഴ് വയസിന് ഇളയ ആളായിരുന്നു, ദാമ്പത്യം തകര്‍ന്നതിനെ പറ്റി നടി ലക്ഷ്മി

  തമിഴില്‍ കസ്തൂരി എന്ന പരമ്പരയിലാണ് നിയ ശ്രദ്ധിക്കപ്പെട്ടത്. വിവാഹ ശേഷം അഭിനയത്തോട് വിടപറഞ്ഞ നിയ ഇപ്പോൾ കുടുംബത്തോടൊപ്പം ലണ്ടനിലാണ് താമസിക്കുന്നത്. സോഷ്യല്‍ മീഡിയയിൽ വളരെ സജീവമായ നടി തന്‌റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

  സ്വന്തം യൂട്യൂബ് ചാനലിലൂടെയും നടി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, നിയ പങ്കുവച്ച ഒരു ഫേസ്‌ബുക്ക് കുറിപ്പ് ശ്രദ്ധനേടുകയാണ്.

  'കുറച്ച് നാൾ മുമ്പ് എന്റെ ജീവിത പങ്കാളിയോട് ഞാൻ ചോദിച്ചു. 13 വർഷമായില്ലേ നമ്മൾ ഒരുമിച്ച് എന്റെ രണ്ട് നല്ല സ്വഭാവഗുണം പറയൂ. അങ്ങനെയൊന്നും ഉണ്ടെന്ന് നിങ്ങൾക്ക് തോന്നിയാൽ മാത്രം പറഞ്ഞാൽ മതി. ഉടനെ ഒരു ഉത്തരം കിട്ടിയില്ല. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പറഞ്ഞു നിനക്ക് അഹംഭാവം ഇല്ല. വാശിയില്ല. ഞാൻ പിടിച്ച മുയലിന് നാല് കൊമ്പു ഉണ്ടെന്നു എന്ന് പറഞ്ഞു നീ തർക്കത്തിൽ ഏർപ്പെടാറില്ല. ഇത്രയും പറഞ്ഞു,'

  'പിന്നെ ഒരു നീണ്ട മൗനം. ഇത് കേട്ടപ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ചു. ഇതെല്ലാം ശരിയാണോ?ഏറെക്കുറെ! വാശി പിടിക്കുന്നത് നല്ലതാണോ? സന്ദർഭവും സാഹചര്യവും അനുസരിച്ച് ആണ് എന്ന് എനിക്ക് തോന്നുന്നു. ഇനി കാര്യത്തിലേക്ക് വരാം. ഓരോ ദിവസവും വണ്ണം കൂടിക്കൂടി വരുന്നു. ബലൂൺ വീർപ്പിച്ചു വീർപ്പിച്ചു പൊട്ടാറായി! അത് വല്ലാത്ത ഒരു അവസ്ഥയാണ്,'

  'ഓരോ ഡയറ്റ് പ്ലാൻ വെച്ച് സ്റ്റാർട്ട് ചെയ്യും. നേരത്തെ പറഞ്ഞ വാശി ഇല്ലാത്തതുകൊണ്ട് പെട്ടെന്ന് തോറ്റുപോകുന്നു. ദാമ്പത്യജീവിതത്തിൽ വാശി ഇല്ലാത്തത് നല്ലതു തന്നെ. പക്ഷേ ചില കാര്യങ്ങളിൽ വാശി വേണം എന്ന് ഞാൻ വൈകിയാണ് മനസിലാക്കുന്നത്. എൺപത്തിനാല് കിലോയിൽ നിന്ന് 64 കിലോയിലേക്ക് എനിക്ക് എത്തണം! ഇന്ന് ഈ നിമിഷം മുതൽ അതിനുള്ള ശ്രമത്തിലാണ്,'

  'ഇങ്ങനെ ഒരു തീരുമാനം പബ്ളിക് പ്ളാറ്റ് ഫോമിൽ വന്നു പറഞ്ഞത് സ്വയം മോട്ടിവേറ്റ് ചെയ്യാനാണ്. ഒപ്പം ആരോഗ്യത്തോടെ ഇരിക്കാൻ നിങ്ങൾക്കും ആഗ്രഹമുണ്ടെങ്കിൽ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം. അപ്പോൾ എങ്ങനെയാ തുടങ്ങിയാലോ?', നിയ രഞ്ജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു.

  നിരവധിപേർ നിയയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 'വാശിയോടെ മുന്നേറൂ. വിജയം വരേയും', തീരുമാനം എടുത്താൽ നടക്കും, നല്ല തീരുമാനമാണ്, അൽപം വണ്ണമുണ്ടെങ്കിലും സുന്ദരിയല്ലേ' എന്നിങ്ങനെ ഒക്കെയാണ് ആരാധകരുടെ കമന്റുകൾ. മിക്ക കമന്റുകൾക്കും നിയ മറുപടിയും നൽകിയിട്ടുണ്ട്.

  Read more about: serial actress
  English summary
  Malayalam Serial Actress Niya Renjith's Latest Social Media Post About Her New Goal Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X