കളിയാക്കിയവര്‍ക്ക് മുന്നില്‍ ജയിച്ചു കാണിക്കണം, എന്റെ വാശിയാണത്; ഉറപ്പിച്ച് തന്നെയെന്ന് നിയ, വീഡിയോ

തന്റെ പുതിയ തീരുമാനത്തെ കുറിച്ച് പറഞ്ഞുള്ള നിയ രഞ്ജിത്തിന്റെ വീഡിയോ ശ്രദ്ധ നേടുകയാണ്.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് നിയ രഞ്ജിത്ത്. ഒരുകാലത്ത് നിരവധി പരമ്പരകളിൽ അഭിനയിച്ചിരുന്നു താരം. മലയാളത്തിന് പുറമെ തമിഴ് സീരിയലുകളിലും സജീവമായിരുന്നു. കല്യാണി എന്ന പരമ്പരയിലൂടെയാണ് നിയ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് മിഥുനം, അമ്മ, കറുത്തമുത്ത് പോലുളള ശ്രദ്ധേയ പരമ്പരകളുടെയും ഭാഗമായി മാറിയിരുന്നു നിയ.

എങ്കിലും പ്രേക്ഷകർക്ക് ഇന്നും കല്യാണിയെ ആണ് കൂടുതൽ പ്രിയം. സീരിയലുകൾക്ക് പുറമെ കലാഭവൻ മാണിയുടെ നായികയായി മലയാളി എന്ന സിനിമയിലും നിയ അഭിനയിച്ചിരുന്നു.എന്നാൽ വിവാഹ ശേഷം അഭിനയത്തിൽ നിന്നൊക്കെ വിട്ടു നിൽക്കുകയാണ് താരം.

കുടുംബത്തോടൊപ്പം ലണ്ടനിലാണ് നിയ താമസിക്കുന്നത്. സോഷ്യല്‍ മീഡിയയിൽ വളരെ സജീവമായ നടി തന്‌റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നിയ പങ്കുവച്ച തന്റെ വെയിറ്റ് ലോസ് ജേര്‍ണിയുടെ വീഡിയോ ഇപ്പോള്‍ വൈറലായി മാറുകയാണ്. എണ്‍പത്തി നാല് കിലോയിൽ നിന്ന് തന്റെ ശരീര ഭാരം കുറച്ചതിനെ കുറച്ചാണ് നിയ വീഡിയോയിൽ പറയുന്നത്.

niya renjith

2023 ലെ വാശി ആയിരുന്നു വണ്ണം കുറയ്ക്കുന്ന എന്നതെന്ന് നിയ പറയുന്നു. ഡിസംബര്‍ 25 ന് മകന്റെ ബേര്‍ത്ത് ഡേ ആഘോഷത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തിരുന്നു. ആ ഫോട്ടോകളിൽ തന്നെ കണ്ടപ്പോഴാണ് തടി കുറയ്ക്കുക എന്നത് എത്രത്തോളം അത്യാവശ്യമാണെന്ന ബോധ്യം തനിക്ക് ഉണ്ടായതെന്ന് നടി പറയുന്നു.

എന്റെ കാര്യങ്ങൾ ശ്രദ്ധിക്കാതെയാണ് ഞാന്‍ നടക്കുന്നത് എന്ന ബോധം വന്നത് ആ ഫോട്ടോസ് കണ്ടതിന് ശേഷമാണ്. പൊതുവെ വണ്ണം വയ്ക്കുന്ന പ്രകൃതമാണ്. പക്ഷെ എത്ര വണ്ണം വച്ചാലും മുഖത്ത് മാറ്റം വരാറുണ്ടായിരുന്നില്ല. എന്നാല്‍ ആ ഫോട്ടോയില്‍ കണ്ടാല്‍ തിരിച്ചറിയാത്ത വിധം മുഖം തടിച്ച് ചീര്‍ത്തിരുന്നു. അത് എനിക്ക് ഭയങ്കര ഷോക്ക് ആയിരുന്നു.

അന്ന് തന്നെ ഞാന്‍ തീരുമാനിച്ചു, ഇങ്ങനെ പോയാല്‍ ശരിയാവില്ല, എന്തെങ്കിലും ചെയ്‌തേ പറ്റൂവെന്ന്. അങ്ങനെ ജനുവരി പത്തിനാണ് ഞാന്‍ കടുത്ത ഡയറ്റ് പ്ലാന്‍ തുടങ്ങിയത്. ഇപ്പോൾ എണ്‍പത്തി നാലര കിലോയില്‍ നിന്ന് 79.9 കിലോയിലേക്ക് എത്തി. അതെനിക്കൊരു വാശി ആയിരുന്നു. അങ്ങനെ ഒരു വാശി നമുക്ക് ഉണ്ടെങ്കിലേ കൃത്യമായ ഡയറ്റ് ഫോളോ ചെയ്യാൻ പറ്റൂ.

52 കിലോയാണ് എന്റെ ഐഡിയല്‍ വെയിറ്റ്. അതിലെത്തണം എന്നാണ് ആഗ്രഹം. അതില്‍ കുറഞ്ഞതൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അതിലേക്ക് എത്തുക തന്നെ ചെയ്യും. ഒരോ ദിവസവും വെയിറ്റ് നോക്കുമ്പോള്‍ കിട്ടുന്ന സന്തോഷമാണ് അടുത്ത ദിവസത്തേക്കുള്ള എന്റെ പ്രചോദനം. സപ്പോര്‍ട്ടിന് ഭര്‍ത്താവ് രഞ്ജിത്തും ഉണ്ട്. അങ്ങനെ ഒരാള്‍ കൂടെ ഉണ്ടാവുമ്പോള്‍ ഇത് കുറച്ചുകൂടെ എളുപ്പമാവും.

ഭക്ഷണ കാര്യത്തില്‍ കൃത്യമായ നിയന്ത്രണമുണ്ട്. മധുരം പാടെ ഒഴിവാക്കി, ചില ശീലങ്ങള്‍ മാറ്റി. കുറച്ച് എക്‌സസൈസും ചെയ്തപ്പോള്‍ അഞ്ചര കിലോയോളം ഒരു മാസം കൊണ്ട് കുറഞ്ഞു. ഡയറ്റിനെക്കാളും എക്‌സസൈസിനെക്കാളും എല്ലാം പ്രധാനം എന്റെ വാശിയായിരുന്നു. എന്നെ കളിയാക്കിയവര്‍ക്ക് മുന്നില്‍ ജയിച്ചു കാണിക്കണം എന്ന വാശിയാണ് ഓരോ ദിവസവും മുന്നോട്ട് കൊണ്ടു പോയത്.

niya renjith

വണ്ണം വെച്ചതിനും, മടി കാരണം വണ്ണം കുറയ്ക്കാത്തതിനും എന്നെ പലരും കുറ്റം പറഞ്ഞിട്ടുണ്ട്. പ്രസവ ശേഷമാണ് ഞാന്‍ ഇങ്ങനെയായത്, എന്റെ മമ്മിയ്ക്ക് വണ്ണം ഉണ്ട്, അതുകൊണ്ടാണ് എന്നൊക്കെ പറഞ്ഞ് നടന്നു. എന്നാല്‍ അതൊന്നും അല്ല, കൃത്യമായി ഞാന്‍ എന്റെ ശരീരത്തെ ശ്രദ്ധിക്കാത്തത് തന്നെയായിരുന്നു കാരണം. രണ്ട് കിലോ ഭാരം കുറഞ്ഞപ്പോഴേക്കും എന്റെ മുട്ട് വേദന ഒക്കെ പോയി.

വണ്ണം കൂടി വരുന്നുണ്ട്, നിയ കുറച്ച് ശ്രദ്ധിക്കൂ എന്ന് എന്റെ സുഹൃത്തുക്കള്‍ എന്നോട് പറയുമ്പോള്‍ എനിക്ക് അവരോട് ദേഷ്യം ആയിരുന്നു. അവരെന്തിനാണ് പറയുന്നത്, കണ്ണാടി നോക്കിയാല്‍ എനിക്ക് അറിയാലോ എന്നൊക്കെയാണ് ചിന്തിച്ചിരുന്നത്. പക്ഷെ അവര്‍ പറഞ്ഞത് അന്നേ പോസിറ്റീവായി എടുത്തിരുന്നെങ്കില്‍ എനിക്ക് അപ്പോഴേ ഡയറ്റ് പ്ലാന്‍ തുടങ്ങാമായിരുന്നുവെന്ന് നിയ പറയുന്നു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X