For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണത്തെ കുറിച്ച് ചിന്തിച്ചപ്പോൾ രണ്ടുപേർക്കും പേടി ആയിരുന്നു; ശ്രീജ ഒരു അപൂർവ്വ ജീവിയാണെന്നും സെന്തിൽ!

  |

  ഏറെ കാലം മലയാള മിനിസ്‌ക്രീനിൽ സജീവമായിരുന്ന നടിയാണ് ശ്രീജ ചന്ദ്രൻ. സിനിമ വിട്ടാണ് ശ്രീജ സീരിയലുകളിലേക്ക് എത്തുന്നത്. വലിയ പ്രേക്ഷക സ്വീകാര്യതയാണ് നടിക്ക് ലഭിച്ചത്. അങ്ങനെ മലയാള മിനിസ്‌ക്രീനിലെ മുൻനിര താരങ്ങൾക്കൊപ്പം തിളങ്ങി നിൽക്കുന്നതിനിടയിലാണ് നടി മലയാളത്തിൽ നിന്ന് അപ്രത്യക്ഷയാവുന്നത്.

  തമിഴിലേക്കാണ് നടി ചേക്കേറിയത്. ഇന്ന് തമിഴിൽ സജീവമാണ് നടി. തമിഴിൽ തന്റെ സൂപ്പർ ഹിറ്റായ സീരിയലിലെ നായകൻ സെന്തിലിനെയാണ് നടി വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം ഇവർക്ക് ഒരു ആൺകുഞ്ഞ് പിറന്നിരുന്നു. ഇപ്പോഴിതാ, ശ്രീജയുമായുള്ള തന്റെ പ്രണയ- വിവാഹ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സെന്തിൽ. സമയം തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

  Also Read: ആ നടി ഒരുപാട് കരഞ്ഞു, അങ്ങനെ രണ്ട് നടിമാർ ഉണ്ട്; ദിലീപ് ഉദ്ദേശിച്ചത് നയൻതാരയെയും വിദ്യാ ബാലനെയും?

  ശ്രീജയുടെ വ്യത്യസ്തമായ ജീവിത ശൈലി താനും പതിയെ സ്വീകരിക്കാൻ തുടങ്ങി എന്ന് പറയുകയാണ് സെന്തിൽ. നിറയെ അവസരങ്ങൾ വേണമെന്ന് ആഗ്രഹിച്ചിരുന്ന മനുഷ്യനാണ് ഞാൻ. എന്നാൽ സന്തോഷത്തോടെയും, സമാധാനത്തോടെയുമുള്ള ജീവിതമാണ് പ്രധാനം എന്ന് ശ്രീജ എന്നെ പഠിപ്പിച്ചു. എന്ത് നേടിയാലും തൃപ്തി ലഭിക്കില്ല എന്നതാണ് മനുഷ്യന്റെ പൊതുശൈലി.

  തമിഴ്‌നാട്ടിൽ ഒന്നാം നമ്പർ നായകനായാൽ പാൻ ഇന്ത്യ ലെവലിൽ ഒന്നാമൻ ആവണം എന്നാകും ആഗ്രഹം. പിന്നെ ലോകോത്തര താരമാകണം എന്നാവും. ആഗ്രഹങ്ങൾ അങ്ങനെ നീണ്ടുകൊണ്ടേയിരിക്കും. നാട്ടിലെ മോട്ടിവേഷൻ സ്പീക്കേഴ്സ് ആണ് നമ്മളെ വെറുതെ ഇരിക്കാൻ അനുവദിക്കാത്തത്. കംഫർട്ട് സോണിൽ നിന്നും പുറത്തു വരൂ എന്ന് പറഞ്ഞു കൊണ്ടേയിരിക്കും. കംഫർട്ട് സോണിൽ ജീവിക്കുക എന്നത് എത്ര വലിയ നേട്ടമാണെന്ന് അറിയാമോ?

  റിട്ടയർമെന്റ് ആയതിനു ശേഷം ജീവിതം ആസ്വദിക്കാം എന്ന ചിന്ത മാറ്റി ഇപ്പോൾ തന്നെ ജീവിതം ആസ്വദിച്ചു കൂടെ? ഇവരുടെ പുസ്തകങ്ങൾ ചെലവാക്കാൻ നമ്മളെയിട്ട് ഓടിക്കുകയാണ്. ശ്രീജയ്ക്ക് ഒരുപാട് അവസരങ്ങൾ വരുമ്പോഴും ശ്രീജ പറയുന്നത് എന്തിനാണ് ഓടി നടന്ന് അഭിനയിക്കുന്നത് എന്നാണ്. ഞാൻ ചെറുപ്പം മുതൽ അഭിനയിക്കുന്നുണ്ട്. നിങ്ങളിപ്പോൾ അഭിനയിക്കുന്നുണ്ടല്ലോ? എനിക്ക് ജീവിതം ആസ്വദിക്കണം എന്നാണ് ശ്രീജ പറയാറുള്ളതെന്നും സെന്തിൽ പറയുന്നു.

  കല്യാണത്തിന് മുൻപ് ശ്രീജ പൂർണ്ണമായും അമ്മയുടെ നിയന്ത്രണത്തിലായിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ അവളാണ് വീടിന്റെ ഇൻ ചാർജ്ജ്. ആ ഉത്തരവാദിത്തം അവൾ നന്നായി ആസ്വദിക്കുകയാണ്. ഞാനാണ് ഈ വീടിന്റെ അധികാരി, എല്ലാവരും എന്റെ കൺട്രോളിൽ ആണെന്നാണ് പുള്ളിക്കാരിയുടെ ഭാവം. ശ്രീജ വളരെയധികം ആസ്വദിക്കുന്നുണ്ട് ഈ മാറ്റം.

  Also Read: ഇനിയിതും റോബിന്റെ പിആര്‍ ആണെന്ന് പറയുമോ? ഡീഗ്രേഡ് ചെയ്യുന്നവരോട് വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടുമായി റോബിന്‍

  വിവാഹശേഷമുള്ള പ്രണയത്തെ കുറിച്ചും സെന്തിൽ സംസാരിക്കുന്നുണ്ട്. ഞങ്ങൾക്കിടയിൽ പ്രണയം എന്നതിലുപരി പരസ്പരം പുലർത്തുന്ന ബഹുമാനമാണ് ഏറ്റവും വലിയ ഘടകം. കല്യാണത്തെ കുറിച്ച് ചിന്തിച്ചപ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്കും പേടിയായിരുന്നു. രണ്ടാൾക്കും വേഗം ദേഷ്യം വരും, രണ്ടു കുടുംബങ്ങൾക്കും പരസ്പരം ഭാഷ അറിയില്ല. തമ്മിലൊരു വഴക്ക് വന്നാൽ പോലും രണ്ടു വീട്ടുകാരും മിണ്ടാതെ നിൽക്കേണ്ടി വരും.

  തല്ലു കൂടുമ്പോൾ ട്രാൻസ്‌ലേറ്റ് ചെയ്തു കൊടുക്കാൻ സമയം കിട്ടില്ലല്ലോ? രണ്ടു സംസ്കാരങ്ങൾ ആണ്. അതുകൊണ്ട് തന്നെ രണ്ടു വീട്ടുകാരെയും ബോധ്യപ്പെടുത്താൻ കുറച്ച് സമയമെടുത്തു. ഇന്ഡസ്ട്രിയിലെ തന്നെ ഒരു റെയർ സ്പീഷീസിൽ പെട്ട ആളാണ് ശ്രീജ. സോഷ്യൽ മീഡിയ വേണ്ട, പാർട്ടികളിൽ പോകേണ്ട, എന്റെ ജോലി അഭിനയം, അത് ചെയ്തിട്ട് എനിക്ക് വീട്ടിൽ പോകണം എന്ന് ചിന്തിക്കുന്ന ഒരു അപൂർവ്വ ജീവി. അത് കൊണ്ട് തന്നെ ശ്രീജയോട് വളരെ ബഹുമാനം ആയിരുന്നുവെന്നും സെന്തിൽ പറഞ്ഞു.

  Read more about: serial actress
  English summary
  Malayalam Serial Actress Sreeja Chandran's Husband Senthil Kumar Opens Up About Their Love Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X