അത്തരം വേഷങ്ങളോട് താൽപര്യം ഉണ്ടായിരുന്നില്ല, അങ്ങനെ പലതും ഒഴിവാക്കേണ്ടി വന്നു; മനസ്സു തുറന്ന് സുമി ശ്രീകുമാർ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി സുമി ശ്രീകുമാർ. അങ്ങാടിപ്പാട്ട് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ ആളാണ് സുമി. സീരിയലിന് പുറമെ സിനിമകളിലും തിളങ്ങിയിട്ടുണ്ട് നടി. സ്ത്രീജന്മം, വധു, അവകാശികള്‍, മംഗല്യപ്പട്ട്, ഒരിടത്തൊരിടത്ത്, ശ്രീ ഗുരുവായൂരപ്പന്‍, തുടങ്ങിയ ജനപ്രീയ പരമ്പരകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.

മലയാളത്തിന് പുറമെ തമിഴ് പരമ്പരകളിലും സജീവമാണ് സുമി ശ്രീകുമാർ. കാർത്തിക ദീപം പരമ്പരയിലൂടെ തിളങ്ങിയ നടി ഇപ്പോൾ തമിഴിൽ മഹാനടി എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. മലയാളത്തിൽ, സീ കേരളത്തിൽ സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്ന പുതിയ പരമ്പരയിൽ തന്നെ പ്രതീക്ഷിക്കാമെന്നാണ് സുമി പറയുന്നത്.

sumi sreekumar

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം ഇപ്പോഴിതാ, തന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്. 'പ്ലസ് ടു കഴിഞ്ഞപ്പോഴാണ് ഞാൻ അഭിനയത്തിലേക്ക് വരുന്നത്. എന്റെ സുഹൃത്തിന്റെ ജ്യേഷ്ഠൻ ആണ് ബൈജു ദേവരാജ്. അദ്ദേഹം വഴി ആണ് ആദ്യമായി സീരിയലിലേക്ക് എത്തുന്നത്. പിന്നീട് നിരവധി പരമ്പരകൾ ചെയ്‌തെങ്കിലും ആളുകൾ എന്നെ തിരിച്ചറിയുന്നത് അങ്ങാടിപ്പാട്ടിലൂടെയും, സുന്ദരൻ സുന്ദരി എന്നീ പരമ്പരകളിലൂടെയുമാണ്,'

'അങ്ങാടിപ്പാട്ടിലൂടെ ആണ് ആളുകൾ കൂടുതൽ ശ്രദ്ധിക്കുന്നത്. ഇപ്പോഴും ആര്യ നന്ദ എന്ന പേരാണ് എല്ലാവരും വിളിക്കാറുള്ളതും. 22 വർഷത്തോളമായി ഞാൻ അഭിനയത്തിലേക്ക് എത്തിയിട്ട്. ഇന്നും ആര്യനന്ദയിലൂടെ അറിയപ്പെടുന്നതിൽ ഒരുപാട് സന്തോഷമുണ്ട്,' സുമി ശ്രീകുമാർ പറഞ്ഞു.

'സ്ത്രീജന്മത്തിൽ ചിത്ര എന്ന കഥാപാത്രമായിട്ടാണ് ഞാൻ എത്തുന്നത്. കെപിഎസി ലളിതാമ്മയുടെ മകൾ ആയിട്ടായിരുന്നു എത്തിയത്. അങ്ങാടിപ്പാട്ട് ഇമേജ് ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് അധികം നെഗറ്റീവ് കഥാപാത്രങ്ങൾ തരില്ലായിരുന്നു. എന്നാൽ ഇപ്പോൾ നെഗറ്റീവ് കഥാപാത്രങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്,'

'എനിക്ക് ഇന്ന കഥാപാത്രമേ പറ്റൂ എന്നൊന്നുമില്ല ഏതു കഥാപാത്രം ചെയ്യാനും ഞാൻ റെഡിയാണ്. ഇപ്പോൾ കൂടുതലും തമിഴ് പരമ്പരകളാണ് ഞാൻ ചെയ്യുന്നത്. കോവിഡ് സമയം ഞാൻ ഒരുപാട് സന്തോഷിച്ച സമയം ആണ്. കുടുംബത്തിന്റെ ഒപ്പം ഇരിക്കാൻ ആയി എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം,'

'ഹോം സിക്ക്നെസ്സ് അൽപം കൂടുതൽ ഉള്ള ആളാണ് ഞാൻ അതുകൊണ്ടു തന്നെ തിരുവനന്തപുരം വിട്ടൊരു കഥാപാത്രവും ഏറ്റെടുത്തിരുന്നില്ല. ഇപ്പോഴാണ് ദൂരെ സ്ഥലങ്ങളിലും പോയി വർക്കുകൾ ചെയ്തു തുടങ്ങിയത്. എനിക്ക് ഇൻഡസ്ട്രിയിൽ സുഹൃത്തുക്കൾ വളരെ കുറവാണ്. എന്റെ സ്‌കൂൾ കാലഘട്ടം മുതലുള്ള കൂട്ടുകാർ കൂടെ തന്നെയുണ്ട്,'

'ഇപ്പോഴും അമ്മയാണ് എനിക്ക് സീരിയലിലെക്കുള്ള വേഷങ്ങൾ തിരഞ്ഞെടുക്കുന്നത്. ഇപ്പോഴും ഇങ്ങനെ അഭിനയ മേഖലയിൽ തന്നെ തുടരാൻ കഴിഴുന്നത് വലിയ ഭാഗ്യമാണ്. എന്റെ ഒപ്പം വന്നവരിൽ ഇന്നും ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നവർ വളരെ കുറവാണ്. ഇപ്പോഴും നമ്മളെ സീരിയലുകളിലേക്ക് വിളിക്കുന്നതിൽ വളരെ സന്തോഷമുണ്ട്.

sumi sreekumar

ഈ ഇൻഡസ്ട്രയിലേക്ക് വന്നില്ലായിരുന്നു എങ്കിൽ എനിക്ക് സ്‌കൂൾ ടീച്ചർ ആകാൻ ആയിരുന്നു ഇഷ്ടം. അഭിനയമേഖലയിൽ നിൽക്കാൻ ഏറ്റവും കൂടുതൽ സഹായിക്കുന്നത് കുടുംബം തന്നെയാണ്. ഇൻഡസ്ട്രിയിൽ വന്നപ്പോൾ പേര് മാറ്റാൻ പലരും പറഞ്ഞിരുന്നു. പക്ഷെ അച്ഛനും അമ്മയും ഇഷ്ടപെട്ട് ഇട്ട പേര് മാറ്റാൻ ഞാൻ ഒരുക്കം ആയിരുന്നില്ല.

പോലീസ് വേഷങ്ങൾ ചെയ്യാൻ ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല, കംഫർട്ട് ആയാൽ മാത്രമല്ലേ നമ്മൾക്ക് അത്തരം വേഷങ്ങൾ ചെയ്യാനാകൂ. ഞാൻ അതിൽ ഒട്ടും കംഫർട്ട് ആയിരുന്നില്ല അങ്ങനെ പലതും ഒഴിവാക്കിയിട്ടുണ്ട്,' സുമി ശ്രീകുമാർ പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X